Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി അമല പോൾ വിവാഹിതയാകുന്നു? നടിയെ പ്രൊപ്പോസ് ചെയ്ത് ജഗദ്; വീഡിയോ വൈറൽ

കൊച്ചി: നടി അമലപോൾ വിവാഹിതയാകുന്നു. നടിയുടെ സുഹൃത്ത് കൂടിയായ ജഗദ് ദേശായിയാണ് വരൻ. നടിയെ ജഗദ് പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയും ഇരുവരുടേയും ഇൻസ്റ്റ പേജിൽ പങ്കിട്ടിട്ടുണ്ട്. 'മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു' എന്ന വരികളോടെ അമലയെ ടാഗ് ചെയ്ത് കൊണ്ടാണ് ജഗദ് വീഡിയോ പങ്കിട്ടത്.

ഇരുവരും സുഹൃത്തുക്കൾക്കൊപ്പം ഒരു ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതും ഇതിനിടയിൽ ഡാൻസേഴ്സ് ഇരുവരുടേയും അടുത്തെത്തുന്നതും വീഡിയോയിൽ കാണാം. ഡാൻസേഴ്സിനൊപ്പം ജഗദും ചുവടുകൾ വെയ്ക്കുന്നുണ്ട്. പെട്ടെന്നാണ് നടിയെ അമ്പരിപ്പിച്ച് കൊണ്ട് ജഗദ് പ്രൊപ്പോസ് ചെയ്യുന്നത്.

 amalanew-

നടിയെ ഡാൻസേഴ്സിനിടയിലേക്ക് കൂട്ടിക്കൊണ്ട് വന്ന് മുട്ടുകുത്തി മോതിരം നീട്ടിയാണ് ജഗദ് തന്റെ ഇഷ്ടം അറിയിച്ചത്. ഉടൻ തന്നെ ഏറെ സന്തോഷത്തോടെ അമല മോതിരം സ്വീകരിക്കുന്നതും ജഗദിന് സ്നേഹ ചുംബനം നൽകുന്നതും വിഡിയോയിൽ കാണാം. വെഡ്ഡിം ബെൽസ് എന്ന ഹാഷ്ടാഗും വിഡിയോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്.

സംവിധായകന്‍ എഎല്‍ വിജയ് ആയിരുന്നു അമല പോളിന്റെ ആദ്യ ഭര്‍ത്താവ്. 4 വര്‍ഷം പ്രണയിച്ച ശേഷം 2014ലാണ് ഇരുവരും വിവാഹിതരായത്. 2017ല്‍ ഈ വിവാഹ ബന്ധം വേര്‍പ്പിരിഞ്ഞ ശേഷം ഗായ​ക​നും മും​ബൈ സ്വ​ദേ​ശി​യു​മാ​യ ഭ​വ്നിന്ദർ സിങു​മാ​യി താ​രം ലി​വിങ് റി​ലേ​ഷി​നി​ലാ​യി​രു​ന്നു. ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി എ​ന്ന രീ​തി​യി​ൽ വാ​ർ​ത്ത​ക​ളും ചി​ത്ര​ങ്ങ​ളും പ്ര​ച​രി​ച്ചി​രു​ന്നു.
2020 മാര്‍ച്ചിലാണ് അമല പോളിന്റെയും ഭവ്‌നീന്ദറിന്റെയും ചിത്രങ്ങള്‍ പ്രചരിച്ചത്. രാജസ്ഥാനി വധൂ വരന്മാരുടെ വേഷത്തിലായിരുന്നു ഫോട്ടോ. ഇതോടെയാണ് ഇരുവരും വിവാഹിതരായി എന്ന പ്രചാരണമുണ്ടായത്.

എന്നാൽ തെറ്റായ ചിത്രങ്ങൾ പ്രചരിപ്പിച്ച്, തന്റെ അനുമതി ഇല്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബോധപ്പൂര്‍വമായി ഭവ്നിന്ദർ ശ്രമം നടത്തി എന്നായിരുന്നു അമലയുടെ ആരോപണം. തനിക്കൊപ്പമുള്ള രഹസ്യ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭവ്‌നീന്ദര്‍ ഭീഷണിപ്പെടുത്തിയെന്ന നടിയുടെ പരാതിയിൽ ഭവ്നീന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും മാനസികമായും സാമ്പത്തികമായും പ്രയാസപ്പെടുത്തിയെന്നുമായിരുന്നു നടി പരാതിയിൽ പറഞ്ഞത്.

മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ് അമല പോളിന്റെ സിനിമ അരങ്ങേറ്റം. മലയാളത്തിൽ ഒരു ഇന്ത്യൻ പ്രണയകഥ, റൺ ബേബി റൺ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലും അഭിനയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+