അമലയുടെ ഹൃദയം കീഴടക്കിയ ജഗദ് മലയാളിയല്ല; കണ്ടുമുട്ടിയതും പ്രണയത്തിലായതും ഇങ്ങനെ?
കൊച്ചി: പിറന്നാൾ ദിനത്തിൽ നടി അമല പോളിനെ കാമുകൻ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അമലയുടെ സുഹൃത്ത് കൂടിയായ ജഗദ് ദേശിയായിയാണ് നടിയെ പ്രൊപ്പോസ് ചെയ്തത്.'മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു' എന്ന വരികളോടെ അമലയെ ടാഗ് ചെയ്ത് കൊണ്ടാണ് ജഗദ് തന്നെയായിരുന്നു വീഡിയോ പങ്കിട്ടത്.
ഹോട്ടലിൽ കുറച്ച് പേർക്കൊപ്പം നൃത്തം ചെയ്യുകയും ഇതിനിടയിലേക്ക് നടിയെ കൂട്ടിക്കൊണ്ട് വന്ന് മുട്ടുകുത്തി മോതിരം നീട്ടിയാണ് ജഗദ് തന്റെ ഇഷ്ടം അറിയിച്ചത്. ഉടൻ തന്നെ ഏറെ സന്തോഷത്തോടെ അമല മോതിരം സ്വീകരിക്കുന്നതും ജഗദിന് സ്നേഹ ചുംബനം നൽകുന്നതും വിഡിയോയിൽ കാണാം. വെഡ്ഡിം ബെൽസ് എന്ന ഹാഷ്ടാഗും വിഡിയോയ്ക്കൊപ്പം ചേർത്തിരുന്നു.
ഇതോടെ ഇരുവരും ഉടൻ വിവാഹിതരായേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അതേസമയം വീഡിയോ വൈറലായതോടെ അമലയുടെ പങ്കാളിയെ കുറിച്ചും തിരയുകയാണ് ആരാധകർ.

മലയാളിയല്ല ജഗദ്, മാത്രമല്ല സിനിമയുമായി യാതൊരു ബന്ധവുമില്ല. പിന്നെയെങ്ങനെ ഇരുവരും കണ്ടുമുട്ടിയെന്നാണ് പ്രേക്ഷകരുടെ ചോദ്യം. യാത്രാ പ്രേമിയായ അമല പോൾ തന്റെ യാത്രയ്ക്കിടയിലാണ് ജഗദിനെ പരിചയപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഗുജറാത്ത് സ്വദേശിയായ ജഗദ് ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ജോലി ചെയ്യുന്നത്. നോർത്ത് ഗോവയിലെ ആഡംബര ഹോം സ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസിലാണ് ജഗദ് ജോലി ചെയ്യുന്നതത്രേ. ഇവിടെ യാത്രയ്ക്ക് എത്തിയപ്പോഴാണ് അമലയും ജഗദും പരിചയപ്പെടുന്നത്. നിലവിൽ ഗോവയിൽ തന്നെയാണ് ജഗദ് കഴിയുന്നത്.എന്തായാലും ഇരുവരുടേയും വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
നടിയുടെ രണ്ടാം വിവാഹമാണ് ഇത്. സംവിധായകന്‍ എഎല്‍ വിജയ് ആയിരുന്നു അമല ആദ്യം വിവാഹം കഴിച്ചിരുന്നത്. 4 വര്‍ഷം പ്രണയിച്ച ശേഷം 2014ൽ ഇരുവരും വിവാഹിതരായെങ്കിലും ഈ ബന്ധം അധികനാൾ നീണ്ടില്ല. 2017 ൽ ഇരുവരും വിവാഹമോചനം നേടി. പിന്നീട് മുംബൈ സ്വദേശിയും ഗായകനുമായ ഭവ്നിന്ദർ സിങുമായി താരം ലിവിങ് റിലേഷിനിലായിരുന്നു. ഇരുവരും വിവാഹിതരായി എന്ന രീതിയിൽ വാർത്തകളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകൾ നിഷേധിച്ച് പിന്നീട് നടി തന്നെ രംഗത്തെത്തുകയായിരുന്നു. തന്റെ ചിത്രങ്ങൾ തെറ്റിധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിച്ചതിന് നടി ഇയാൾക്കെതിരെ കേസ് നൽകുകയും ചെയ്തിരുന്നു.
അതേസമയം ഇപ്പോൾ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുകയാണ് അമല. ഭോലയാണ് അമലയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതം, ധ്വിജ എന്നിവയാണ് നടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പ്രൊജക്ടുകൾ.












Click it and Unblock the Notifications