'ആ പോയിന്റിൽ എനിക്കത് ബുദ്ധിമുട്ടായി തുടങ്ങി, അത് എന്റെ കോൺഫിഡൻസിനെ ഭയങ്കരമായി ബാധിച്ചു'; അനശ്വര
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന സിനിമയിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് കാെണ്ടാണ് അനശ്വര സിനിമ അഭിനയത്തിലേക്ക് വരുന്നത്. പിന്നീട് തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിൽ നായികയായി. സിനിമ വലിയ വിജയം നേടുകയും ചെയ്തു. ഇതിന് പിന്നാലെ വന്ന സൂപ്പർ ശരണ്യ എന്ന സിനിമയും ഹിറ്റായിരുന്നു.
നേര് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് അനശ്വരയ്ക്ക് ലഭിച്ചത്.തന്റെ സിനിമ കരിയർ നേരിന് മുമ്പ് നേരിന് ശേഷം എന്ന് പറയാൻ കഴിയുമെന്നാണ് അനശ്വര രാജൻ പറയുന്നത്. അതിന് മുമ്പ് വരെ വല്ലാത്ത് കോൺഫിഡൻസ് ഇഷ്യൂ ഉണ്ടായിരുന്നുവെന്നും അനശ്വര പറയുന്നു. വളരെ ജെവുവിനായിട്ട് പെരുമാറുന്ന ആളാണ് അനശ്വര എന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇന്റർവ്യൂസിലൊക്കെ സംസാരിക്കുമ്പോഴും വളരെ ജെനുവിനായിട്ട് തന്നെയാണ് അനശ്വര സംസാരിക്കാറുള്ളത്.

ഇപ്പോൾ തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അനശ്വര. ആ സിനിമ കഴിഞ്ഞ് താൻ നൽകിയ ഇന്റർവ്യൂസ് തനിക്കെതിരെ വിമർശനം ഉണ്ടാവാൻ കാരണമായിട്ടുണ്ടെന്നും അനശ്വര പറയുന്നു. റെഡ് എഫ് എം മലയാളത്തോടായിരുന്നു അനശ്വരയുടെ പ്രതികരണം.
ഒരു സമയത്ത് തന്റെ കോൺഫിഡൻസിനെ ഭയങ്കരമായി ബാധിച്ചിരുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അനശ്വര പറയുന്നു. തന്നോടുള്ള പേഴ്‌സണൽ ഹേയ്റ്റ് തന്റെ പടത്തിനെ കൂടി ബാധിക്കാൻ തുടങ്ങി, ആൾക്കാർ താൻ അഭിനയിക്കുന്ന പടത്തിനെ കൂടി വിമർശിക്കാൻ തുടങ്ങി, അത് തന്നെ വല്ലാതെ ബാധിച്ചുവെന്ന് അനശ്വര പറയുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ലെന്നും തണ്ണീർമത്തന് ശേഷമായിരിക്കാം എന്നും അനശ്വര പറയുന്നു.
ഒരു പാട്ടോ സിനിമയോ കണ്ട് നമ്മളെ ഇഷ്ടപ്പെട്ട ശേഷം പെട്ടെന്ന് അവൾ ഓവർറേറ്റഡ് ആണെന്ന് തോന്നുമ്പോൾ വലിച്ച് താഴെയിടാൻ നോക്കും ചിലപ്പോൾ അതായിരിക്കാം, ഞാൻ ഷോർട്‌സ് ഇട്ടത് കൊണ്ടായിരിക്കാം, തനിക്ക് പ്രധനമായും ഹേയ്‌റ്റേഴ്‌സ് ഉണ്ടാവാൻ കാരണം തന്റെ ഇന്റർവ്യൂസാണെന്നും അനശ്വര പറയുന്നു.
എനിക്ക് ഇപ്പോൾ എന്റെ പഴയ ഇന്റർവ്യൂസൊന്നും കണ്ടിരിക്കാൻ കഴിയില്ല ഭയങ്കര ക്രിഞ്ചാണ്. 16- 17 വയസ്സുണ്ടായിരുന്നപ്പോഴാണ് ഞാൻ തണ്ണീർമത്തൻ ചെയ്യുന്നത്. ആ സമയത്ത് കൊടുത്ത ഇന്റർവ്യൂസിന് എനിക്ക് കുറെ ഹേയ്റ്റ്‌സും ട്രോൾസും വന്നിട്ടുണ്ട്. അതെന്റെ കോൺഫിഡൻസിനെ വല്ലാതെ ബാധിച്ചു. ട്രൗസർ ഇഷ്യൂസും ഒക്കെ എനിക്ക് പേഴ്‌സൺ ഹേയ്റ്റ്‌സ് ഉണ്ടാക്കി.
പേഴ്‌സൺ ഹേയ്റ്റ് അല്ല എന്നെ ബാധിച്ചത്. എന്റെ പടത്തിനെ കൂടി അത് ബാധിക്കുന്നുണ്ട് എന്ന പോയിന്റിലാണ് എനിക്കത് ബുദ്ധിമുട്ടായി തോന്നിയത്. അത് എന്റെ കോൺഫിഡൻസിനെ ബാധിച്ചു. എനിക്ക് പ്രൂവ് ചെയ്യാൻ ഒരു സ്‌പേസ് കിട്ടില്ലെന്ന് തോന്നി, പക്ഷേ എനിക്ക് അവസരം കിട്ടി, അത് ഉപയോഗിക്കാൻ സാധിച്ചുഎന്നതിലും എനിക്ക് സന്തോഷം ഉണ്ട് അനശ്വര പറഞ്ഞു.












Click it and Unblock the Notifications