Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രണയിച്ച് ഞാൻ എപ്പോഴാണ് വീട്ടിൽ നിന്നും ഇറങ്ങിപ്പോകുകയെന്ന ഭയമാണ് അമ്മയ്ക്ക്..പക്ഷേ..'; അനശ്വര രാജൻ പറയുന്നു

കൊച്ചി: ബാല താരമായി തുടങ്ങി വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച താരമാണ് അനശ്വര രാജൻ. ഏറ്റവും ഒടുവിൽ നേര് എന്ന ചിത്രത്തിലെ പക്വതയാർന്ന പ്രകടനത്തിലൂടെ വലിയ കൈയ്യടിയാണ് നടി നേടിയത്.

സിനിമയിൽ മാത്രമല്ല സൈബർ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിലും പക്വതയോടെ കൃത്യമായി നിലപാട് വ്യക്തമാക്കിയിട്ടുണ്ട് താരം. മലയാളത്തിലെ നായികമാരിൽ ബോൾഡ് ഇമേജ് ഉള്ള ആൾ കൂടിയാണ് അവർ. ബോൾഡ് ആണെങ്കിലും വിവാദങ്ങളിൽ പലപ്പോഴും താനും കുടുംബവും മോശമായ അനുഭവങ്ങളിലൂടെ കടന്ന് പോയിട്ടുണ്ടെന്ന് അനശ്വര പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനശ്വരയുടെ പ്രതികരണം.

Actress Anaswara Rajan

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് വളരെ ഗ്രാമപ്രദേശത്ത് നിന്നാണ് താൻ വരുന്നത്. കംഫർട്ടബിൾ വസ്ത്രം ധരിക്കാറുണ്ട്. ഷോട്സ് ധരിക്കാനുള്ള ധൈര്യമൊന്നും ഉണ്ടായിരുന്നില്ല. മുൻപ് ഷോർട്സ് ധരിച്ചതിന് സൈബർ ആക്രമണങ്ങൾ ഉണ്ടാവുകയും അതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉണ്ടായ 'യെസ് വി ഹാവ് ലെഗ്സ്' എന്ന ക്യാമ്പെയ്നുമൊക്കെ ഷോട്സ് ഇടാനുള്ള ധൈര്യം തന്നു', താരം പറഞ്ഞു.

അഭിനേതാവ് എന്ന നിലയിൽ വ്യത്യസ്തമാർന്ന പല കഥാപാത്രങ്ങളും ചെയ്യണമെന്ന താത്പര്യം തനിക്കുണ്ട്. അതിന് ലുക്കിൽ പരീക്ഷണം നടത്തണം എന്ന് തോന്നുന്ന കാര്യമുണ്ട്. അതിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ അഭിനന്ദിച്ചില്ലേലും മോശം ഭാഷയിൽ പ്രതികരിക്കേണ്ട കാര്യമില്ലെന്നും താരം വ്യക്തമാക്കി. മറ്റൊരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിൽ കയറി ഇത്രമാത്രം ആളുകൾ അഭിപ്രായം പറയേണ്ട കാര്യമെന്താണെന്നും അനശ്വര ചോദിക്കുന്നു.

വായനയും യാത്രയും ഏറെ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും നടി വ്യക്തമാക്കി. ചെറുപ്പം മുതലേ വായനയുണ്ട്. ഫിക്ഷൻ കൂടുതലായി വായിക്കാറുണ്ട്. പ്രത്യേകിച്ച് പ്രണയ ഫിക്ഷൻ. ജീവിതത്തിൽ ചെറിയ പ്രണയ അനുഭവങ്ങളൊക്കെ തനിക്ക് ഉണ്ടായിട്ടുണ്ട്. എന്നാൽ ആഴത്തിലുള്ള പ്രണയങ്ങൾ തനിക്ക് ഉണ്ടായിട്ടില്ല. അങ്ങനെ പ്രണയിക്കാനാണ് ഇഷ്ടമെന്നും അനശ്വര വ്യക്തമാക്കി.

താൻ പ്രണയിച്ച് വീട്ടിൽ നിന്നും ഇറങ്ങിപ്പോകുമോയെന്ന ഭയമൊക്കെ അമ്മയ്ക്കുണ്ടെന്നും നടി പറയുന്നു. താൻ തനിച്ച് യാത്ര പോകുമ്പോഴോക്കെ അമ്മയ്ക്ക് ടെൻഷൻ ആണ്. എന്നാൽ അത് പറഞ്ഞിട്ട് കാര്യമില്ലന്ന് അമ്മയ്ക്ക് അറിയാം. ഇങ്ങനെയൊക്കെ ആണെങ്കിലും ഞാനും അമ്മയും വളരെ കൂട്ടാണ്. എന്നെ ഏറ്റവും കൂടുതൽ മനസിലാക്കുന്നതും അമ്മയാണ്', അനശ്വര പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+