സർജറി കഴിഞ്ഞ് കിടക്കുന്നതിനാലാണ് പ്രമോഷന് എത്താതിരുന്നത്'; ഒടുവിൽ സംഭവിച്ചത് തുറന്ന് പറഞ്ഞ് അനശ്വര രാജൻ
സ്കൂൾ ലൈഫും കോളേജ് ലൈഫുമൊക്കെ മിസ് ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴുള്ള ജീവിതം താൻ ഭയങ്കരമായി ആസ്വദിക്കുന്നുണ്ടെന്ന് നടി അനശ്വര രാജൻ. ഞാൻ ഫിനാൻഷ്യലി ഇന്റിപന്റന്റ് ആണ്. എന്റെ ജീവിതത്തിൽ എനിക്ക് വേണ്ടത് എന്താണെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. എന്നാൽ എന്റെ കൂടെ പഠിച്ച പലർക്കും അത് സാധിച്ചിട്ടില്ല', താരം പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'അവർക്കുള്ള ലൈഫ് അല്ല എന്റേത്. ഈ ഇൻഡസ്ട്രിയിൽ എത്തിയ ശേഷമാണ് എനിക്ക് ഇതാണ് വേണ്ടതെന്ന് ഞാൻ തിരിച്ചറിഞ്ഞത്. ലൈഫിൽ എന്തെങ്കിലും ലക്ഷ്യമോ സ്വപ്നമോ ഉണ്ടാകുന്നതിനൊക്കെ മുൻപേ ഞാൻ ഈ ഫീൽഡിലേക്ക് വന്നിട്ടുണ്ട്. എനിക്ക് ഇനിയും നല്ല സിനിമകൾ ചെയ്യണമെന്ന് തന്നെയാണ്.
ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ് തരുന്ന ആത്മവിശ്വാസം ഉണ്ട്. അതും ഞാൻ ആസ്വദിക്കുന്നുണ്ട്. ഇപ്പോൾ ഉള്ളതിലൊക്കെ ഞാൻ സന്തോഷവതിയാണ്', അനശ്വര വ്യക്തമാക്കി.

മുൻപ് മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലർ എന്ന സിനിമയുടെ പ്രമോഷനുമായി നടി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് സംവിധായകൻ നടത്തിയ വിമർശനത്തിലും അനശ്വര മറുപടി നൽകി.
'നമ്മൾ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്ത് ഒരു കാര്യത്തിൽ വീഴ്ച സംഭവിച്ചാൽ സമൂഹത്തിൽ അതിൽ കുറ്റപ്പെടുത്തും. അതിൽ ആളുകളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നമ്മളും അങ്ങനെത്തന്നെയായിരിക്കും. പക്ഷെ എന്നെ സംബന്ധിച്ച് ഞാൻ ഭാഗമാകുന്ന സിനിമകൾ എന്നാൽ കഴിയുന്നത് പോലെ പ്രമോട്ട് ചെയ്ത് കൊടുക്കുകയെന്നതാണ്. അത് ഞാൻ ചെയ്യുന്നുണ്ട്. മുൻപും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും.
വിവാദങ്ങളിൽ നിന്നും മാറി പോകാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. വെറുതെ വഴിയിൽ പോകുന്ന വള്ളിയെടുത്ത് പിടിക്കുന്ന ആളല്ല ഞാൻ. സിനിമയുടെ മാർക്കറ്റിംഗിന് വേണ്ടി എന്നെ ഒരു മാർക്കറ്റിംഗ് ടൂളാക്കി ഉപയോഗിച്ച് വിവാദമുണ്ടാക്കാൻ അനുവദിക്കുന്ന ആളുമല്ല ഞാൻ.
എന്റെ കണ്ണിന്റെ ലേസർ കഴിഞ്ഞിരിക്കുകയായിരുന്നു ആ സമയത്ത്. എനിക്ക് കണ്ണിന് വിശ്രമം വേണമായിരുന്നു. ഇപ്പോഴും ലൈറ്റ് പ്രശ്നമാണ്. ഞാൻ ഐ ഡ്രോപ്സ് ഉപയോഗിക്കുന്നുണ്ട്. അന്ന് എനിക്ക് 10 ദിവസം 15 ദിവസം റസ്റ്റ് വേണമായിരുന്നു. ആ ലേസർ ചികിത്സ കഴിഞ്ഞ് ഞാൻ ഇപ്പോഴാണ് പുറത്തേക്ക് ഇറങ്ങുന്നത്. പെട്ടെന്നായിരുന്നു ആ പടത്തിന്റെ റിലീസ് മാറിയത്. ആ സമയത്താണ് എന്റെ ഓപ്പറേഷൻ നടന്നത്. എന്റെ എല്ലാ ഷൂട്ടും മാറി. ഒരു വർഷത്തിനിടയിൽ എനിക്ക് ഇത്രയും വലിയൊരു ബ്രേക്ക് കിട്ടിയിട്ടില്ല. കാരണം അത് ഓപ്പറേഷൻ കഴിഞ്ഞത് മാത്രമാണ് കിട്ടിയത്', അനശ്വര പറഞ്ഞു.
ഇന്ദ്രജിത്തും അനശ്വര രാജനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ'. സിനിമയുടെ പ്രമോഷവുമായി ബന്ധപ്പെട്ട് അനശ്വര സഹകരിക്കുന്നില്ലെന്ന് സംവിധായകൻ ദീപു നാരായണനാണ് ആദ്യം ആരോപണം ഉയർത്തിയത്. കാലു പിടിച്ചു പറഞ്ഞിട്ടും ഇന്‍സ്റ്റയില്‍ ഒരു പോസ്റ്റ് ഇടാന്‍ പോലും അനശ്വര വിസമ്മതിച്ചു എന്നും തനിക്ക് നഷ്ടപരിഹാരം വേണം എന്നും ദീപു പറഞ്ഞിരുന്നു. സിനിമയുടെ ഷൂട്ടിംഗിന്റെ സമയത്ത് പരിപൂര്‍ണമായി സഹകരിച്ചയാളാണ് അനശ്വര എന്നും പിന്നീട് എന്താണ് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ല എന്നുമാണ് ദീപു പറഞ്ഞത്. എന്നാൽ ഇതിന് മറുപടിയുമായി അന്ന് തന്നെ അനശ്വര രംഗത്തെത്തിയിരുന്നു. സിനിമയുടെ ഭാഗമായി അഭിമുഖം നല്‍കിയിട്ടുണ്ടെന്നും പുതുമുഖവും പെൺകുട്ടിയുമായതിനാല്‍ പ്രതികരിക്കില്ല എന്ന മനോഭാവത്തോടെയാകാം ഇത്തരത്തിൽ വിമർശനം ഉയർത്തിയത് എന്നും അനശ്വര തുറന്നടിച്ചിരുന്നു. ഇതിനെ കുറിച്ച് വിശദമായ കുറിപ്പും നടി പിന്നീട് പങ്കിട്ടു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications