Get Updates
Get notified of breaking news, exclusive insights, and must-see stories!

നിവിനെ പോലെ ജീവിതത്തിലും ഒരാൾ പുറകെ നടന്നു', അയാളിപ്പോൾ എന്ത് ചെയ്യുന്നു?; നടി അനശ്വരയുടെ മറുപടി

നേരം എന്ന സിനിമയ്ക്ക് ശേഷം അനശ്വര രാജൻ നായികയായി എത്തിയ സിനിമയായിരുന്നു 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രം. നിവിൻ നായകനായി എത്തിയ സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സിനിമയിലെ നിവിൻ-അനശ്വര കോമ്പോ രംഗങ്ങളും പാട്ടുകളും ആരാധക ശ്രദ്ധനേടിയിരുന്നു. വലിയ പ്രായ വ്യത്യാസമുള്ള കാമുകി-കാമുകൻമാരായിട്ടായിരുന്നു ചിത്രത്തിലെ ഇരുവരുടേയും കഥാപാത്രം. തന്നെ പുറകെ നടന്ന് ശല്യം ചെയ്യുന്ന കാമുക കഥാപാത്രത്തോട് അനശ്വരയുടെ നായിക കഥാപാത്രം അരിശത്തോടെ പ്രതികരിക്കുന്നതെല്ലാം തീയറ്ററിൽ കൈയ്യടി നേടിയിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ പുറകെ ജീവിതത്തിലും ആരെങ്കിലും നടന്നിരുന്നോയെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് അനശ്വര. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

കൃഷ്ണ പാട്ടിലെ നിവിൻ പോളിയെ പോലെ ആരെങ്കിലും യഥാർത്ഥ ജീവിതത്തിൽ നടന്നിട്ടുണ്ടോയെന്നായിരുന്നു ചോദ്യം. ഇതിന് ഉണ്ടെന്നായിരുന്നു അനശ്വര പറഞ്ഞത്. 'ഇപ്പോഴല്ല, സ്കൂളിൽ പഠിക്കുമ്പോഴാണ് . അയാൾ ഇപ്പോൾ എന്ത് ചെയ്യുന്നുവെന്ന് അറിയില്ല. എവിടെയോ എന്തോ ചെയ്ത് ജീവിക്കുന്നു', താരം പറഞ്ഞു. മലയാളി ഫ്രം ഇന്ത്യയിലേക്ക് നിവിന്റെ നായികയായി വിളിച്ചപ്പോൾ അങ്ങനെ വരാൻ വഴിയില്ലല്ലോ എന്ന് തോന്നിയിരുന്നു. പക്ഷേ ആ സിനിമയിൽ അങ്ങനെയാണ് ആ കഥാപാത്രം. പ്രായവ്യത്യാസം ഉണ്ട്. അതുതൊണ്ട് തന്നെ കുറച്ച് സമയമേ ഉള്ളൂവെങ്കിലും നിവിനുമായുള്ള കോമ്പോ രസായിട്ടുള്ള ട്രാക്കാണെന്ന് തോന്നിയിരുന്നു.

anaswara-

എന്റെയൊരു സിനിമ കരിയർ നേര് എന്ന ശേഷം, നേരിന് മുൻപ് എന്ന് പറയാൻ പറ്റി. എനിക്ക് ഇത് ചെയ്യാൻ പറ്റും എന്നത് നേരിന് ശേഷം എനിക്ക് തോന്നിതുടങ്ങി. ആ കഥാപാത്രം ആളുകൾ ഏറ്റെടുത്തുവെന്നത് വളരെ സന്തോഷകരമായ കാര്യമാണ്. എനിക്ക് ആളുകളുടെ മുന്നിൽ ആത്മവിശ്വാസത്തോടെ നിൽക്കാൻ സാധിച്ചത് ആ സിനിമയ്ക്ക് ശേഷമാണ്', താരം പറഞ്ഞു.

മോഹൻലാലിൽ നിന്നും എടുക്കാൻ ആഗ്രഹിക്കുന്ന ക്വാളിറ്റി എന്താണെന്ന ചോദ്യത്തിന് വേർസിറ്റാലിറ്റി, ഫ്ലക്സിബിളിറ്റി എന്നിവയാണെന്നായിരുന്നു അഭിമുഖത്തിൽ അനശ്വര പറഞ്ഞത്. മഞ്ജു ചേച്ചിയിൽ നിന്നും പകർത്താൻ ആഗ്രഹിക്കുന്നത് ആളുടെ സ്വീറ്റ്നെസ് ആണ്. വളരെ കംഫർട്ടബിൾ ആയ, ജെന്റിൽ ആയ, സോഫ്റ്റായ ഒരാളാണ്. ഏറ്റവും കൂടുതൽ എനിക്ക് സിനിമ മേഖലയിൽ ഗ്രാറ്റിറ്റ്യൂഡ് ഉള്ളതും മഞ്ജു ചേച്ചിയോടാണ്. പൃഥ്വിരാജിൽ നിന്നും പ്രൊഫഷണലിസം പകർത്താനാണ് ഇഷ്ടം. ധ്യാനിൽ നിന്ന് ഹ്യൂമർസെൻസ്, പെട്ടെന്നുള്ള തഗ് മറുപടികൾ എന്നിവ അനശ്വര പറഞ്ഞു.

ജീവിതത്തിൽ ഏറ്റവും പേടിയുള്ള കാര്യം എന്താണെന്ന് ചോദിച്ചപ്പോൾ പാമ്പിനെ ആണെന്നായിരുന്നു അനശ്വരയുടെ മറുപടി. ' ഭയങ്കര ഫോബിയ ആണ്. ഫോട്ടോസും വീഡിയോസും ഒന്നും കാണാൻ പറ്റില്ല. പെട്ടെന്ന് ഞാൻ പാനിക്കാകും', നടി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+