Get Updates
Get notified of breaking news, exclusive insights, and must-see stories!

അനശ്വരയോട് പാട്ട് പാടാൻ പറഞ്ഞ് ആരാധകൻ; നടി നൽകിയ മറുപടി..അതിന് ഇത്രകലിക്കണോയെന്ന് കമന്റ്

പണ്ടത്തെ പോലെയല്ല, ഒരു സിനിമ ഇറങ്ങുന്നതിന് മുൻപ് പലതരം പ്രമോഷൻ പരിപാടികളിലും താരങ്ങൾക്ക് പങ്കെടുക്കേണ്ടി വരാറുണ്ട്. അത്തരത്തിലുള്ള പരിപാടികളിൽ പലപ്പോഴും താരങ്ങളെ അസ്വസ്ഥമാക്കുന്ന രീതിയിലുള്ള കമന്റുകൾ അവർക്ക് നേരെ ഉയരാറുണ്ട്. ചിലർ തമാശാരൂപേണ അതിനെ കൈകാര്യം ചെയ്യും. ചിലർ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു പരിപാടിക്കിടെ നടി അനശ്വര രാജനോട് ആരാധകർ ഉയർത്തിയ ചോദ്യവും അതിന് നടി നൽകിയ മറുപടിയുമായി വൈറൽ ആകുന്നത്. സജിൻ ഗോപുവും അനശ്വര രാജനും പ്രധാനവേഷത്തിൽ എത്തുന്ന 'പൈങ്കിളി' എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് സംഭവം.

പരിപാടിക്കിടെ ഒരു പാട്ട് പാടുമോ എന്നാണ് ആരാധകൻ ചോദിച്ചത്. ഇതിന് അൽപം കുസൃതിയിൽ അനശ്വര പ്രതികരിക്കുന്നതാണ് വീഡിയോ. എന്നാൽ നടിയുടെ പെരുമാറ്റം ചിലർക്ക് ദഹിച്ചിട്ടില്ല. രൂക്ഷവിമർശനമാണ് ഇക്കൂട്ടർ നടിക്കെതിരെ ഉയർത്തുന്നത്. എന്തിനാണ് അനശ്വര ചൂടാകുന്നതെന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. 'ഒരു പാട്ട് പാടാൻ ആവശ്യപ്പെട്ടവർ തന്നെ അല്ലേ അവളുടെ സിനിമ കാണേണ്ടത്, അവളെ പിന്തുണച്ച് ഫെയ്മസ് ആക്കുന്നത്. അവരില്ലെങ്കിൽ നടി ഇല്ല. ഇതൊക്കെ എല്ലാവർക്കുമറിയാം', എന്നാണ് ഒരാൾ കമന്റ് ചെയ്തത്.

anaswara-1

നടി എന്ന് കേൾക്കുമ്പോൾ ഓടി പോകുന്നവർക്ക് ഇത് കേട്ടാൽ പോരാ എന്നാണ് മറ്റൊരു കമന്റ്. പരസ്യമായി അനാവശ്യം പറഞ്ഞെന്ന് ചൂണ്ടിക്കാട്ടി നടിക്കെതിരെ പരാതി കൊടുക്കണമെന്ന് ചിലർ കുറിച്ചു. അതേസമയം സോഷ്യൽ മീഡിയ കമന്റുകളോട് പൊതുവെ പ്രതികരിക്കുന്ന നടിയല്ല അനശ്വര. അതേസമയം സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ ഒരുപരിധി വിട്ടപ്പോൾ കാര്യമാക്കാറില്ലെന്നും നടി മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം നടിയുടെ പുതിയ ചിത്രമായ പൈങ്കിളി വാലന്റൈൻസ് ദിനത്തിലാണ് റിലീസാകുക. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിത്തു മാധവൻ രചന നിർവ്വഹിക്കുന് ചിതമാണ് പൈങ്കിളി. ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റെയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിത്തു മാധവൻ എന്നിവർ ചേർന്നാണ് പൈങ്കിളിയുടെ നിർമ്മാണം.

ചന്തു സലിംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+