'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം,ഈ നാടിന് എന്തുപറ്റി'; സാന്ദ്ര തോമസ്
ബന്ധുവിന്റെ കുട്ടിയുടെ മാമോദിസ കൂടാൻ പോയപ്പോൾ പള്ളിയിൽ നിന്നും കേട്ട നിർദ്ദേശത്തിൽ അമ്പരപ്പും ആശങ്കയും പ്രകടിപ്പിച്ച് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. പള്ളിയിൽ അച്ഛൻ മൈക്കിലൂടെ വിളിച്ചു പറഞ്ഞ വിചിത്ര നിർദേശങ്ങൾ വിവരിച്ച് കൊണ്ട് ഫേസ്ബുക്കിലൂടെയാണ് സാന്ദ്ര ഇക്കാര്യത്തിൽ പ്രതികരിച്ചത്. ഈ നാടിന് ഇത് എന്തുപറ്റി എന്ന വരികളോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്.
ഈ നാടിനിത് എന്തു പറ്റി ,
ഇന്ന് അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാൻ ഒരു പള്ളിയിൽ പോയി അവിടെ അഞ്ചോ ആറോ കുട്ടികളുടെ മാമ്മോദീസ ഒരുമിച്ചായിരുന്നു അവരോടും അവിടെ കൂടിയ ജനങ്ങളോടും ആയി ചില വിചിത്രമായ നിർദ്ദേശങ്ങളുമായി പള്ളിയിൽ അച്ഛൻ മൈക്കിലൂടെ വിളിച്ചു പറഞ്ഞു....

2. ഇനി 3 ദിവസത്തേക്ക് കുളിപ്പിക്കാൻ പാടില്ല
3. അഥവാ കുളിപ്പിക്കണമെങ്കിൽ ഒരു പാത്രത്തിൽ ഇരുത്തി തുടച്ചെടുക്കാം. ആ വെള്ളം ജീവിതകാലം സൂക്ഷിച്ചു വെക്കണം.
4. ഇനി 3 ദിവസം കഴിഞ്ഞു കുളിപ്പിക്കുന്ന വെള്ളം പുഴയിൽ ഒഴുക്കി വിടണം. വേറെ എവിടെയും വെള്ളം അശ്രദ്ധമായി ഒഴുക്കൻ പാടില്ല .
5. ജീവിതകാലം മുഴുവൻ സഭയിൽ വിശ്വസിച്ചു സഭ പറയുന്നത് അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തിയായി കൊള്ളണം.
സ്തോത്രം ഹല്ലേലുയ്യ !
സഭയും മതവും നീണാൾ വാഴട്ടെ', പോസ്റ്റിൽ പറഞ്ഞു.
അതേസമയം സാന്ദ്രയുടെ കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 'എല്ലാ മതത്തിലും ഉണ്ട് ഇപ്പൊ ഈ വക കോപ്രായങ്ങൾ, നമ്മൾ ഇതുവരെ കാണാത്തതും കേൾക്കാത്തതും ആയ ആചാരങ്ങൾ. വിശ്വാസമില്ലെങ്കിലും എതിർക്കേണ്ടെന്ന് കരുതി പലരും അത് പാലിക്കുകയാണ് എന്നാണ് ഒരാൾ കുറിച്ചത്. 'അച്ചന്മാർ ഒക്കെ രാഷ്ട്രീയക്കാർ ആയി ഇല്ലേ, അതിന്റെയാ, വർഗീയത മൂത്തു പ്രാന്ത് ആയി അതിന്റെ ലക്ഷണങ്ങൾ ആണ്, ഇത്തരം പള്ളികളിൽ കുട്ടികളെ വിടാതെ ഇരിക്കുന്നതായിരിക്കും സമൂഹത്തിനു നല്ലത്', എന്നായിരുന്നു മറ്റൊരു കമന്റ്. ഒരു പുരോഹിതൻ തന്നെ മതത്തെ കുറിച് എങ്ങനെ പ്രസംഗിച്ചാൽ വളർന്നു വരുന്ന കുട്ടികളിൽ മനുഷ്യത്വം ഇല്ലാതെ പോകും, ഇത്തരം മണ്ടത്തരങ്ങൾ കുട്ടികളും മാതാപിതാക്കളും കേൾക്കാതിരിക്കട്ടെ', ഇങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications