Get Updates
Get notified of breaking news, exclusive insights, and must-see stories!

' എന്റെ മനസ്സിനെ തിരികെ കൊണ്ടുവരാൻ ഒറ്റ വഴിയേ ഉള്ളൂ' അഞ്ജലി അമീർ പറയുന്നു

പ്രശസ്ത മോഡലും ചലച്ചിത്ര താരവുമായ അഞ്ജലി അമീർ എല്ലാവർക്കും സുപരിചിതയാണ്. യാത്രകളും ഭക്ഷണവുമൊക്കെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അഞ്ജലി. ഇപ്പോൾ തനിക്ക് പ്രിയപ്പെട്ട ഭക്ഷണത്തെക്കുറിച്ചും ഭക്ഷണവുമായി ബന്ധപ്പെട്ട ഓർമ്മകളുമൊക്കെയാണ് അഞ്ജലി പങ്കുവെയ്ക്കുന്നത്. മനോരമന്യൂസ്.കോമിനോടാണ് അഞ്ജലി ഇക്കാര്യങ്ങൾ പറഞ്ഞത്.

സാധാരണ മധുരം അത്ര ഇഷ്ടമല്ലാത്ത താൻ വിഷമം വരുമ്പോൾ ഒരുപാട് മധുരം കഴിക്കുമെന്നും അപ്പോൾ താൻ ഓ കെ യാകുമെന്നും
അഞ്ജലി പറഞ്ഞു. തനിക്ക് തന്റെ മനസ്സിനെ തിരികെ കൊണ്ടുവരാൻ ഒറ്റ വഴിയേ ഉള്ളൂ. അതാണ് മധുരം എന്നാണ് അഞ്ജലി പറയുന്നത്. ചോക്ലേറ്റും പേസ്ട്രിയും ഐസ്ക്രീമുമൊക്കെ തന്റെ മനസ്സിലെ വിഷമം മാറ്റുമെന്നും അഞ്ജലി പറയുന്നു. അറബിക് ഫുഡ് തനിക്ക് പ്രിയമാണെന്നും താരം പറയുന്നു.

anjli Ameer

തനിക്ക് ഏറ്റവും അധികം ഇഷ്ടം അറേബ്യൻ ഫൂഡാണ് എന്നാണ് അ‍ഞ്ജലി പറയുന്നത്. ഷവർമയും അൽഫാമും യമൻ വിഭവങ്ങളും യമനി ഡെസേർട്ടും ഇഷ്ടമാണ്. യാത്ര പോകുമ്പോൾ താൻ ആ സ്ഥലത്തെ ട്രെഡീഷണൽ വിഭവങ്ങൾ കഴിക്കാറുണ്ടെന്നും അഞ്ജലി പറഞ്ഞു. പഞ്ചാബിൽ നല്ല സൂപ്പുകൾ ലഭിക്കുമെന്നും കഞ്ഞിവെള്ളം കൊണ്ട് വരെ അവിടെ സൂപ്പുണ്ടാക്കി വിളമ്പാറുണ്ടെന്ന് അഞ്ജലി പറഞ്ഞു.

നാെസ്റ്റാൾജിയ തോന്നുന്ന വിഭവം മട്ടൻ കൊണ്ടുള്ളതാണെന്ന് അഞ്ജലി പറയുന്നു. മട്ടൻ മദ്ഫുൻ ഇഷ്ടമാണെന്നും നല്ല രുചിയാണ് ഇതിന്റെ റൈസിനെന്നും താരം പറയുന്നു. എത്ര കിട്ടിയാലും കഴിക്കാൻ ഇഷ്ടമാണെന്നും പറയുന്നു. തനിക്ക് ഒരു വയസ്സ് ഉള്ളപ്പോൾ അമ്മ മരിച്ചതിനാൽ അമ്മയുടെ കൈപ്പുണ്യത്തിലുള്ള ഭക്ഷണം സാധിച്ചിട്ടില്ലെന്നും നാട് കോഴിക്കോട് ആയത് കൊണ്ട് ഫുഡിനെക്കുറിച്ച് പറയേണ്ടതില്ല. കഴിക്കുന്ന ആളിന്റെ മനസ്സുമ നിറയ്ക്കുന്നതാണ് കോഴിക്കോടൻ ഭക്ഷണകത്തിന്റെ രുചി രഹസ്യം എന്നാണ് അഞ്ജലി പറഞ്ഞത്.

ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു സംഭവവും അഞ്ജലി പറഞ്ഞു. ഒരിക്കൽ വിദേശ യാത്രക്കിടെ കാഴ്ചകളൊക്കെ കണ്ട് ക്ഷീണിച്ച് ഇനി ഭക്ഷണം കഴിക്കാമെന്ന് കരുതി. ആ നാട്ടിൽ ഒരു കിടിലൻ വിഭവം കിട്ടുന്ന ഹോട്ടലുണ്ടെന്ന് പറഞ്ഞിരുന്നു. വിശന്ന് കുടൽ കത്തുന്ന അവസഥയില‍ ആയിരുന്നുനവെന്നു അഞ്ജലി പറഞ്ഞു.

ആ ഫുഡ് തന്നെ കഴിക്കാം എന്ന് പറഞ്ഞ് തങ്ങൾ വിശപ്പും സഹിച്ച് ഹോട്ടലിൽ. എന്നാൽ കണ്ട കാഴ്ചയോ, ഹോട്ടൽ പൂട്ടി കിടക്കുകയായിരുന്നുവെന്നും അഞ്ജലി പറഞ്ഞ. അന്ന് ആ സുഹൃത്തിനെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ എന്ത് ചെയ്യുമെന്ന് പറയാനാകില്ലായിരുന്നു ആ സംഭവം ജീവിതത്തിൽ മറക്കാൻ പറ്റില്ലെന്നും അവർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+