'ഒരായിരം വട്ടം ഞാൻ ചിന്തിച്ചു'; രണ്ടാം വിവാഹത്തിന് എന്തുകൊണ്ട് തയ്യാറായി?: തുറന്നുപറഞ്ഞ് അഞ്ജലി
ഒരുപിടി നല്ല സിനിമയുടെ ഭാഗമാകാൻ കുറഞ്ഞ സമയത്തിനുള്ളിൽ നടി അഞ്ജലി നായർക്ക് സാധിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിലെല്ലാം ശ്രദ്ധേയമായ വേഷം തന്നെ അഞ്ജലി ചെയ്തിട്ടുമുണ്ട്. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതോടെയാണ് അഞ്ജലിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ആളുകൾ അന്വേഷിച്ചുതുടങ്ങിയത്. ആദ്യ വിവാഹത്തിൽ അഞ്ജലിക്ക് ഒരു മകളും ഉണ്ട്.
താരം രണ്ടാം വിവാഹം കഴിച്ചിരുന്നു. സംവിധായകൻ അജിത്തിനെയാണ് അഞ്ജലി രണ്ടാമത് വിവാഹം ചെയ്തത്. വളരെ സന്തുഷ്ട കുടുംബമാണ് അഞ്ജലി നയിക്കുന്നത്. ഇവർക്ക് രണ്ടാമത് ഒരു മകൾ കൂടി ജനിച്ചു. ഇപ്പോൾ എന്തുെകാെണ്ടാണ് താൻ രണ്ടാം വിവാഹത്തിന് തയ്യാറായത് എന്ന കാര്യം തുറന്നുപറയുകയാണ് അഞ്ജലി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഞ്ജലി ഇക്കാര്യം പറയുന്നത്.

PC: Facebook / Anjali Nair
രണ്ടാം വിവാഹം വേണോ എന്ന തീരുമാനത്തിൽ എത്തുന്നതിന് മുമ്പ് താൻ ഒരായിരം വട്ടം ചിന്തിച്ചിരുന്നുവെന്നും ഒരു സെക്കന്റ് ചാൻസ് എടുക്കണോ എന്ന് ഒരുപാട് സുഹൃത്തുക്കളോട് ചോദിച്ചിരുന്നതായും അഞ്ജലി പറയുന്നു. മൂത്തമകൾ ആവണി അനിയനേയോ അനിയത്തിയോ ആഗ്രഹിച്ചിരുന്നു. അവൾക്ക് കളിപ്പിക്കാനും കൂടെ കൊണ്ട് നടക്കാനുമൊക്കെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി, അതൊരു കാരണമാണ് അഞ്ജലി പറഞ്ഞു.
മാതാപിതാക്കളുടെ വിഷമവും രണ്ടാമതൊരു വിവാഹം കഴിക്കാൻ പ്രേരിപ്പിച്ചെന്നും അഞ്ജലി പറഞ്ഞു. കല്യാണത്തിന് പോയാൽ എല്ലാവരും കുടംബമായി നിൽക്കും നമ്മൾ തനിയെ നിൽക്കുമ്പോൾ അവർക്ക് വിഷമമാകും. പല സ്ഥലങ്ങളിലും പോകുമ്പോൾ കുറേക്കൂടി സുരക്ഷിതത്വം തോന്നണം നമുക്ക് ഒരു ബൗണ്ടറി ഉണ്ടെന്ന് മനസിലായാൽ അത് പല പ്രശ്നങ്ങളിൽ നിന്നും നമ്മളെ രക്ഷപ്പെടുത്തുമെന്ന തോന്നലുണ്ടായി.
ഇതിനെല്ലാം പുറമെ നമ്മളെ ഉൾക്കൊള്ളുന്ന ആൾ അവർ പറഞ്ഞു. അദ്ദേഹത്തിന്റെ സമയം മാറ്റിവെച്ച് എന്റെ ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് പോകാൻ സഹായിക്കുന്ന , എല്ലാ കാര്യത്തിനും ഒപ്പമുള്ള ഒരാളാണ്. അതുകൊണ്ട് എന്റെ കോൺഫിഡൻസ് പോലെ എല്ലാം ഒത്തുവന്നു.
അച്ഛനേയും അമ്മയേയും പോലും നമുക്ക് പൂർണമായി വിശ്വസിക്കാൻ പറ്റില്ല. നാളെ അവരെങ്ങനെ സംസാരിക്കും എന്നറിയില്ല, നമ്മുടെ മക്കൾ നാളെ നമ്മളെ നോക്കുമോ വേദനിപ്പിക്കുമോ എന്നൊന്നും അറിയില്ല. അവരെയും ട്രസ്റ്റ് ചെയ്യാൻ പറ്റില്ല. വേറൊരു സാഹചര്യത്തിൽ വേറൊരു അച്ഛനും അമ്മയ്ക്കും വളർന്ന ഒരാൾ നമ്മുടെ ജീവിതത്തിലേക്ക് വരുമ്പോൾ 100 ശതമാനം വിശ്വസിക്കുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല നാളെ എന്ത് സംഭവിക്കുമെന്ന് അറിയില്ല. ഇപ്പോൾ എല്ലാം ഓകെയാണ്, താരം പറയുന്നു.












Click it and Unblock the Notifications