'പൈസ കിട്ടും എന്ന് വെച്ച് കൂടെയുള്ളവരെ മോശമായി പറയരുത്.. പക്ഷെ,'; ലൗഡ്‌സ്പീക്കറിനെ കുറിച്ച് അഞ്ജന
കോമഡി സ്‌കിറ്റുകളുടേയും സ്‌റ്റേജ് പ്രോഗ്രാമുകളിലൂടെയും പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് അഞ്ജന അപ്പുക്കുട്ടന്‍. പിന്നീട് മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും വരെ താരം ശ്രദ്ധേയമായ റോളുകള്‍ ചെയ്തു. കൈരൡടി വിയില്‍ അവതരിപ്പിച്ച ലൗഡ് സ്പീക്കര്‍ എന്ന ഗോസിപ്പ് അധിഷ്ഠിതമായ പരിപാടിയും അഞ്ജന കുറച്ചുകാലം അവതരിപ്പിച്ചിരുന്നു. ഈ സമയത്തെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോള്‍.
മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ലൗഡ് സ്പീക്കര്‍ സ്‌ക്രിപ്റ്റഡ് പ്രോഗ്രാം ആയിരുന്നു എന്നും എന്നാല്‍ താന്‍ പരമാവധി ലിമിറ്റ് ചെയ്തായിരുന്നു അതില്‍ ഗോസിപ്പുകള്‍ പറഞ്ഞിരുന്നത് എന്നും അഞ്ജന പറയുന്നു. എങ്കിലും അത് മറ്റുള്ളവരെ വേദനിപ്പിച്ചിരുന്നു എന്ന് താന്‍ മനസിലാക്കിയതായും അഞ്ജന പറഞ്ഞു. അഞ്ജനയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'കൈരളി തുടങ്ങിയതിന്റെ പിറ്റേ വര്‍ഷം മുതല്‍ എന്റെ പരിപാടി കൈരളിയില്‍ വരുന്നതാണ്. അതിന്റെ ഒരു സന്തോഷമുണ്ട്. ചാനല്‍ തുടങ്ങിയ കാലം മുതല്‍ക്ക് നമ്മള്‍ അവിടത്തെ പ്രൊഡക്ടാണ്. ക്യാമറ, ക്രൂ തുടങ്ങി എല്ലാവരേയും നമുക്ക് പരിചയമുണ്ട്. റിസപ്ഷനിലുള്ളവരാണ് ഏറ്റവും കൂടുതല്‍ ചീത്തവിളി കേള്‍ക്കുന്നത്. പത്ത് ഗോസിപ്പ് വന്ന് കഴിഞ്ഞാല്‍ അതില്‍ രണ്ടെണ്ണമെ ഞാന്‍ പറയാറുള്ളൂ. സ്‌ക്രിപ്റ്റഡാണ്.
ആര്യ എന്റെ നല്ലൊരു ഫ്രണ്ടാണ്. ഒരു ദിവസം ഞങ്ങള്‍ ഉഗാണ്ടയില്‍ പ്രോഗ്രാമിന് പോകുമ്പോള്‍ ഫ്‌ളൈറ്റിലിരുന്ന് നീ എന്നെ കുറിച്ച് അങ്ങനെയൊക്കെ പറഞ്ഞത് ശരിയായില്ല എന്ന്. ഞാന്‍ ചോദിച്ചു എങ്ങനെ പറഞ്ഞു എന്ന്. സംഭവമെന്താണ് എന്ന് വെച്ചാല്‍ നമ്മള്‍ സ്‌ക്രിപ്റ്റിലുള്ള കാര്യമാണ് പറയുന്നത്. വിഷ്വല്‍ വരുന്നത് വേറെയാണ്. അതില്‍ ജമാലൂ എന്ന് പറയുന്ന ഒരു ക്യാരക്ടറുണ്ട്.
ഇത് പറയുന്നത് ഭീകരമായിട്ടാണ് പറയുന്നത്. കാരണം ഞാനിതൊന്നും ഇരുന്ന് കാണാറില്ല. നമ്മളിത് ചെയ്യുന്ന് പോരുന്നു എന്നല്ലാതെ അതിരുന്ന് കാണാറില്ല. അതിന് ശേഷം എനിക്ക് ഭയങ്കരമായി ഫീല്‍ ചെയ്തു. അവള്‍ തമാശയായിട്ടാണ് പറഞ്ഞത് എങ്കിലും പേഴ്‌സണലി ഹര്‍ട്ട് ചെയ്യുന്നുണ്ട് എന്ന് എനിക്ക് മനസിലായി. പിന്നെ സ്‌ക്രിപ്റ്റ് റൈറ്ററോട് പറഞ്ഞു, ഞാന്‍ ഇത്തിരി കുറച്ചെ പറയൂ എന്ന്.
കാരണം വേറെ ഒന്നുമല്ല. നമ്മളുടെ കൂടെ വര്‍ക്ക് ചെയ്യുന്നവരെ കുറിച്ചാണ് പറയുന്നത്. പൈസ കിട്ടും എന്ന് വെച്ച് മോശമായി പറയുന്നത് ശരിയല്ല. ഗോസിപ്പ് ചുമ്മാ നുണയൊക്കെ പറയും. അതുപോലെ അല്ല പേഴ്‌സണലി ഹര്‍ട്ട് ചെയ്യുന്ന രീതിയില്‍ പറയാന്‍ പാടില്ല. ഞാനതില്‍ ലിമിറ്റ് ചെയ്‌തെ പറയാറുള്ളൂ. എനിക്ക് മുന്‍പ് വേറെ ആളായിരുന്നു ചെയ്തിരുന്നത്. ഞാന്‍ വന്നതിന് ശേഷം കുറച്ച് ലിമിറ്റ് ചെയ്താണ് പറഞ്ഞത്.
ഒരിക്കല്‍ ഒരു ലൊക്കേഷനില്‍ വെച്ച് ആര്‍ട്ടിസ്റ്റിനോട് സംസാരിച്ച് കൊണ്ടിരുന്നപ്പോള്‍ ഒരു ഡയറക്ടര്‍ ഞാന്‍ ഉണ്ട് എന്ന് അറിഞ്ഞപ്പോള്‍ എന്റെ കൈയില്‍ ഫോണ്‍ തരാമോ എന്ന് ചോദിച്ചു. ഞാന്‍ അങ്ങോട്ട് പറയുന്നത് പുള്ളി കേള്‍ക്കുന്നത് പോലുമില്ല. എന്നോട് ഇങ്ങോട്ട് കുറെ എന്തൊക്കയോ പറഞ്ഞു. ഇയാള്‍ എന്റെ പടം കണ്ടോ, പിന്നെ എന്താണ് ഇങ്ങനെ പറഞ്ഞത് എന്നൊക്കെ ചോദിച്ച് ഭയങ്കര ദേഷ്യത്തോട് പറഞ്ഞു.
ഞാന്‍ പറഞ്ഞു സാര്‍ ഇത് സ്‌ക്രിപ്റ്റഡ് പ്രോഗ്രാമാണ്, എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല, ഒന്നും വിചാരിക്കരുത് എന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ പറഞ്ഞ് പുള്ളിയെ കണ്‍വിന്‍സ് ചെയ്യിപ്പിച്ചു.'












Click it and Unblock the Notifications