'ചിലപ്പോൾ ശരീരത്തിന് വീക്കം അനുഭവപ്പെടും, അടുത്ത ദിവസം വളരെ മെലിയും'; അസുഖത്തെക്കുറിച്ച് അന്ന രാജൻ
അങ്കമാലി ഡയറീസ് എന്ന സിനിമയിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷ മനസ്സ് കീഴടക്കിയ നടിയാണ് അന്ന രാജൻ. പിന്നീട് നിരവധി സിനിമകളിൽ അന്ന അഭിനയിച്ചിട്ടുണ്ട്. എന്നാൽ അടുത്തിടെ വളരെ രൂക്ഷമായ രീതിയിലുള്ള ബോഡി ഷേമിംഗാണ് നടി നേരിട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോൾ അന്ന രാജൻ നൃത്തം ചെയ്യുന്ന വീഡിയോയുടെ താഴെ വളരെ മോശമായ രീതിയിൽ ബോഡി ഷേയിമിംഗ് ചെയ്യുന്ന കമന്റുകളാണ് വന്നിരിക്കുന്നത്. ഇതിന് പിന്നാലെ താരം തന്നെ പ്രതികരിച്ചിരിക്കുകയാണ്.
ഇത്തരത്തിലുള്ള കമന്റുകൾ ഇട്ട് വേദനിപ്പിക്കരുതെന്നാണ് അന്ന പറഞ്ഞത്. വീഡിയോ ഇഷ്ടപ്പെട്ടില്ലെന്ന് വെച്ച് ഇത്തരം കമന്റുകൾ ഇട്ട് വേദനിപ്പിക്കരുതെന്നും തൈറോയിഡ് സംബന്ധമായ അസുഖ ബാധിതയാണ് താനെന്നും അന്ന പറയുന്നു. ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് എന്ന അസുഖം ഉള്ളത് കാെണ്ടാണ് ശരീരം ചിലപ്പോൾ തടിച്ചും ചിലപ്പോൾ മെലിഞ്ഞും ഇരിക്കുന്നതെന്നാണ് താരം പറയുന്നത്.

മുഖം വീർക്കുമെന്നും സന്ധികളിൽ നീർവീക്കവും വേദനയും ഉണ്ടാകുമെന്നും അന്ന പറഞ്ഞു. അസുഖം ഉണ്ടെന്ന് കരുതി ഒന്നും ചെയ്യാതെയിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തന്റെ വീഡിയോകൾ കാണാൻ താല്പര്യം ഇല്ലാത്തവർ കാണേണ്ടെന്നും അന്ന പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
'' നിങ്ങൾക്ക് എന്നെയോ ഞാൻ പോസ്റ്റ് ചെയ്യുന്ന വീഡിയോകളോ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അതുപറയാം. പക്ഷേ ഇത് പോലെയുള്ള കമന്റ് ഇടുന്നതും ആ കമന്റിന് പലരും ലൈക്ക് ചെയ്യുന്നത് കാണുന്നതും വളരെ വേദനാജനകമാണ്, ആ നൃത്ത വൃഡിയോയിൽ എന്റെ ചലനങ്ങൾക്ക് തടസ്സമാകുന്ന നിരവധി കാര്യങ്ങൾ ഉണ്ടായിരുന്നു.
ഞാൻ ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് രോഗത്തിനെതിരെ പോരാടുന്ന ഒരു വ്യക്തിയാണ്. ചിലപ്പോൾ എന്റെ ശരീരത്തിന് വീക്കം അനുഭവപ്പെടും. അടുത്ത ദിവസം വളരെ മെലിയും, ചിലപ്പോൾ മുഖം വീർക്കുകയും എന്റെ സന്ധികളിൽ നീർവീക്കവും വേദനയും ഉണ്ടാവുകയും ചെയ്യും. അങ്ങനെ നിരവധി രോഗ ലക്ഷണങ്ങൾ ഇടയ്ക്കിടെ വരാറുണ്ട്. രണ്ട് വർഷമായി ഞാൻ ഇത്തരത്തിൽ ബുദ്ധിമുട്ടുകയാണ്. എങ്കിലും എന്റെ കഴിവിന്റെ പരമാവധി കാര്യങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, അന്ന പറഞ്ഞു.
ഒന്നും ചെയ്യാതെ വീട്ടിലിരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും കാരണം ഈ ലോകം തന്റേത് കൂടിയാണെന്നും തന്റെ വീഡിയോകൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത് കാണാതിരിക്കുക, ഇത്തരത്തിൽ കമന്റുമായി ദയവായി വരാതിരിക്കുക, അന്ന രാജന് പറഞ്ഞു. തന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരായ എല്ലാവർക്കും പ്രത്യേക കരുതലുള്ള അഭിപ്രായങ്ങൾക്കും വളരെ നന്ദി. എന്റെ വസ്ത്ര ധാരണം കാരണം എന്റെ നൃത്തച്ചുവടുകൾക്ക് പിരിമിതി ഉണ്ടായിരുന്നു.
മാത്രമല്ല ചൂടുള്ള കാലാവസ്ഥ ആയിരുന്നുവെന്നും പക്ഷേ പരിമിതികൾക്കിടയിൽ നിന്ന് ശ്രമിക്കുന്നതിൽ സന്തോൽമുണ്ടെന്ന് അന്ന പറയുന്നു. ഒരു തടസ്സവുമില്ലാതെ നൃത്തം ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്നും അടുത്ത തവണ നിങ്ങളെ നിരാശപ്പെടുത്തില്ലെന്നും പറഞ്ഞ അന്ന തന്റെ പരിമിതികൾ കമന്റു ചെയ്യുന്ന ആരാധകർ മനസ്സിലാക്കുകയും തന്നെ പിന്തുണയ്ക്കുന്നത് തുടരുകയും ചെയ്യുമല്ലോ എന്നും പറഞ്ഞു.യ












Click it and Unblock the Notifications