Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുരഭിയും സുഹാസിനിയും' ഷോയിൽ നിന്നും അനു മോളെ മാറ്റിയത് എന്തുകൊണ്ട്? സംഭവിച്ചത് പറഞ്ഞ് താരം

പ്രേക്ഷകർ വളരെ പെട്ടെന്ന് ഏറ്റെടുത്ത ഷോയായിരുന്നു ഫ്ലവേഴ്സ് ടിവിയിലെ 'സുരഭിയും സുഹാസിനിയും'. സുരഭിയായി അനു മോളും സുഹാസിനിയായി മല്ലികാ സുകുമാരനുമാണ് വേഷമിട്ടിരുന്നത്. എന്നാൽ ഷോ പിന്നീട് താത്കാലികമായി നിർത്തിവെച്ചു. അതിന് ശേഷം വീണ്ടും പരിപാടി തുടങ്ങിയെങ്കിലും സുരഭിയായി അനുമോൾ സീരിയലിൽ ഇല്ലായിരുന്നു. ഇപ്പോഴിതാ അതിന് കാരണം വെളിപ്പെടുത്തുകയാണ് താരം. തന്നെ മാറ്റിയത് അറിയിച്ചിരുന്നില്ലെന്നും അത് ഏറെ വിഷമിപ്പിച്ചെന്നും നടി പറഞ്ഞു. മൈൽസ്റ്റോൺ മേയ്ക്കേഴ്സ് യുട്യൂബ് ചാനലിനോടായിരുന്നു താരത്തിന്റെ പ്രതികരണം.

'ഞാനും മല്ലികാമ്മയും ആയി ഒരു 450 എപ്പിസോഡോളം പോയതാണ്. നല്ല റേറ്റിങ്ങായിരുന്നു പ്രോഗ്രാമിന്. അതിനിടയിൽ മല്ലികാമ്മയ്ക്ക് വയ്യാണ്ടായി, ചികിത്സയിലായി ബ്രേക്ക് എടുത്തു. ആ സമയത്ത് എന്റെ കഥയുമായി പോവുകയായിരുന്നു.പക്ഷെ പ്രേക്ഷകർക്ക് മല്ലികാമ്മയേയും കൂടി കാണണമായിരുന്നു. അങ്ങനെ ആ പരിപാടി നിർത്താം, മല്ലികാമ്മ തിരിച്ചുവന്നിട്ടൊക്കെ പരിപാടി വീണ്ടും തുടങ്ങാം എന്നൊക്കെ ചാനലിൽ നിന്ന് പറഞ്ഞു. പക്ഷെ സംവിധായകനൊക്കെ പറഞ്ഞു എല്ലാവരും റെഡിയായി ഇരിക്കണം, കുറച്ച് നാളിനുള്ളിൽ ഷൂട്ടിങ് വീണ്ടും തുടങ്ങുമെന്ന്. ഞാൻ തയ്യാറായി ഇരിക്കുകയായിരുന്നു. ഇടക്കൊക്കെ ഞാൻ സംവിധായകനെ വിളിച്ച് ചോദിക്കാറുണ്ട്. അപ്പോൾ വേഗം തുടങ്ങുമെന്ന് അദ്ദേഹം പറയും. ചില ആർട്ടിസ്റ്റുകൾ ഇനി ഉണ്ടാകില്ലെന്നും പറഞ്ഞിരുന്നു. ഞാനൊക്കെ ഉണ്ടാകുമല്ലേ എന്ന ചോദ്യത്തിന് നീയല്ലേ നായിക എന്ന് പറഞ്ഞിട്ടുണ്ട്.

anumol1

അതിനിടയിലാണ് ചാനലിൽ നിന്ന് വിളിച്ച് ചോദിക്കുന്നത് 'അഭി മഹി' തുടങ്ങാൻ പോകുന്നുണ്ട്, ഡേറ്റ് എങ്ങനെയാണെന്ന്. എനിക്ക് ഉദ്ഘാടനങ്ങൾ ഉണ്ടായിരുന്നു. കുറച്ച് ഡേറ്റ് ബ്ലോക്ക് ചെയ്ത് വെച്ചിരുന്നുവെങ്കിലും ഡേറ്റ് ഒത്തുപോകുമായിരുന്നില്ല. അവർ ചിന്തിച്ചപ്പോൾ അവൾക്ക് ഡേറ്റ് ഇല്ല, സ്റ്റാർ മാജിക്കുണ്ട്. അങ്ങനെ അവർ ട്രാക്ക് മാറ്റി. മൊത്തത്തിൽ സ്റ്റോറി തന്നെ മാറ്റി സീരിയലാക്കി. പക്ഷെ എന്നെ മാറ്റിയത് അറിയിച്ചിരുന്നില്ല. പുതിയ നടിയെ കൊണ്ടുവന്നു.

ഞാൻ ചോദിച്ചപ്പോൾ അനുവിന് ഡേറ്റ് ഇല്ലാത്തത് കൊണ്ടാണെന്ന്. ഞാൻ ഭയങ്കര കരച്ചിലായിരുന്നു. ഞാൻ ആ ക്യാരക്ടർ ജീവിക്കുകയായിരുന്നു. പെട്ടെന്ന് എന്നെ മാറ്റി മറ്റൊരു പെൺകുട്ടിയെ വെയ്ക്കുമ്പോൾ ആർക്കായാലും വിഷമം തോന്നും. ഞാനല്ലേ സുരഭി എന്ന ക്യാരക്ടറിനെ ആക്കിക്കൊടുത്തത്. ഞാൻ സംവിധായകന് കരഞ്ഞ് കൊണ്ട് മെസേജ് അയച്ചു. സാർ മാറ്റണ്ടായിരുന്നുവെന്ന്.അദ്ദേഹം പറഞ്ഞു ചാനലിൽ നിന്നുള്ള തീരുമാനം അല്ലേ എന്ത് ചെയ്യാൻ സാധിക്കുമെന്ന്.

ആ സമയത്ത് വിഷമം മാറാൻ പുലർച്ചയൊക്കെ ഞാൻ അമ്പലങ്ങളിൽ പോകുമായിരുന്നു. സുരഭി സുഹാസിനി എന്ന സീരിയലിന് വേണ്ടി ഞാൻ നല്ല പ്രതിഫലം കിട്ടുന്ന ഉദ്ഘാടനങ്ങളും ഷോയുമൊക്കെ വേണ്ടെന്ന് വെച്ചിട്ടുണ്ട്. ഞാൻ കാത്ത് നിൽക്കുകയായിരുന്നു ആ സീരിയലിന് വേണ്ടി. പെട്ടെന്ന് മറ്റൊരാളെ കാസ്റ്റ് ചെയ്യുന്നു, അതിന്റെ കാസ്റ്റിങ് കോളൊക്കെ എനിക്ക് അറിയുക പോലും ചെയ്യാത്തവർ അയച്ച് തരുന്നു, ഇതൊക്കെ വിഷമിപ്പിച്ചു.

എന്നെ മാറ്റിയതിൽ ഒരുപാട് പേർ സന്തോഷിച്ചു. ചില ആർട്ടിസ്റ്റുകൾ പരിഹസിച്ചു. അവൾക്ക് അത് തന്നെ കിട്ടണം എന്നൊക്കെ പറഞ്ഞുകേട്ടു. പക്ഷെ എന്റെ കുടുംബവും സ്റ്റാർ മാജിക്കിലെ എല്ലാവരും ഈ സമയത്ത് എന്നെ ആശ്വസിപ്പിച്ചു. പിന്നെ മെല്ലെ മെല്ലെ അക്കാര്യം മറന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+