പൊട്ടിക്കരഞ്ഞ് അനുമോൾ,കാരണക്കാരൻ ഷാനവാസ്; ചോദ്യം ചെയ്ത് ബിന്നിയും അക്ബറും..സംഭവിച്ചത്
കരച്ചിൽ കാർഡ് ഇറക്കാൻ അനുവദിക്കില്ലെന്നായിരുന്നു ബിഗ് ബോസ് സീസൺ 7 ന്റെ പ്രമോയിൽ അവതാരകൻ മോഹൻലാൽ കൊടുത്ത മുന്നറിയിപ്പ്. എന്നാൽ കരച്ചിൽ ഇല്ലാതെ ഒരു ബിഗ് ബോസ് ഹൗസ് ഉണ്ടോ അല്ലേ? പതിവ് തെറ്റാതെ ഈ സീസണിലും അടിയും തുടർന്നുള്ള പൊട്ടിക്കരച്ചിലും നടന്നു. നടി അനുമോളാണ് കരഞ്ഞത്. സംഭവം ഇങ്ങനെ
അപ്പാനി ശരതിന് കഴുത്തിന് വേദനയെടുക്കുന്നുവെന്ന് പറഞ്ഞപ്പോൾ ഡോക്ടറെ കാണിക്കണമെന്ന് ഷാനവാസ് ഉപദേശിച്ചു. ഇതിനിടയിൽ അനുമോൾ ഇടപെട്ടു. ഇത്രയും ചെറിയ കാര്യങ്ങൾക്ക് ഡോക്ടറെ കാണണോ വല്ല ചൂടുവെള്ളവും ഉപയോഗിച്ചാൽ പോരെ എന്നായി. ഡോക്ടർമാർ വേദനയ്ക്കുള്ള മരുന്ന് എഴുതുന്നത് വെറുതേയാണോ എന്നായി ഇതോടെ ഷാനവാസ്. കാര്യമായ മറുപടിയൊന്നും നൽകാതെ അനു ഇത് വിട്ടു. എന്നാൽ ഡോക്ടർമാർ പൈസയ്ക്ക് വേണ്ടിയാണ് മരുന്ന് എഴുതുന്നതെന്ന് അനു പറഞ്ഞുവെന്ന് ഷാനവാസ് സഹമത്സരാർത്ഥികൾക്കിടയിൽ പ്രചരിപ്പിച്ചു. ഇത് അനുവും ഷാനവാസും തമ്മിൽ വലിയ തർക്കത്തിന് കാരണമായി.

ഇതിനിടെ ഡോക്ടറായ ബിന്നി വന്ന് ചോദിച്ചു അനു അങ്ങനെ പറഞ്ഞോയെന്ന്. അക്ബറിന്റെ ഭാര്യയും ഡോക്ടറാണ്, അക്ബറും ഇതേ ചോദ്യം ചോദിച്ചു. എന്നാൽ പറയാത്ത കാര്യത്തിൽ പിടിച്ച് വെറുതെ തർക്കം ഉണ്ടാക്കരുതെന്നായി അനുമോൾ. താൻ പറയാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഡോക്ടർമാർക്കെതിരെ ഒന്നും സംസാരിച്ചിട്ടില്ലെന്നും അനു ആവർത്തിച്ചു. ഒടുവിൽ പൊട്ടിക്കരഞ്ഞ് കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ലെന്ന് പറഞ്ഞ് അനു ഓടിപ്പോയി. ഷാനവാസ് ഇക്കയാണ് വെറുതെ ഓരോന്ന് പറഞ്ഞോണ്ടിരിക്കുകയാണ് എന്നൊക്കെ കരച്ചിലിനിടയിൽ അനു പറയുന്നുണ്ട്.
ഉടൻ ഷാനവാസ് എത്തി സമാധാനിപ്പിച്ചു. താൻ തമാശക്ക് പറഞ്ഞതാണെന്നും ഇതിനൊന്നും കരയാൻ നിൽക്കരുതെന്നും ഷാനവാസ് പറഞ്ഞു. എന്നാൽ ഞാൻ ബോൾഡ് അല്ലെന്നും കരഞ്ഞ് പോകുമെന്നുമായിരുന്നു അനുമോളുടെ മറുപടി. പിന്നെ ഷാനവാസ് എല്ലാവരുടേയും മുന്നിൽ വെച്ച് തന്റെ വാക്ക് തിരുത്തി. ഇവൾ അങ്ങനെ സംസാരിച്ചതായി എനിക്ക് തോന്നിയതാണെന്ന് പറഞ്ഞു. ഇതോടെ ബിന്നി ഇടപെട്ടു, നിങ്ങൾ കളവ് പറഞ്ഞുവല്ലേ എന്ന് ബിന്നി പൊട്ടിത്തെറിച്ചു. ഇതിനിടയിൽ റെന വന്ന് ഷാനവാസിനെ കുടഞ്ഞു. നിങ്ങൾ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് റെന ഷാനവാസിനെ കുറ്റപ്പെടുത്തി. ഇതിനിടയിൽ ടാസ്കിനായി ബിഗ് ബോസ് വിളിച്ചതോടെ ആ പ്രശ്നം അവിടെ അവസാനിച്ചു.
അതേസമയം ഷാനവാസിനെതിരെ ബിഗ് ബോസ് ഗ്രൂപ്പികളിൽ കടുത്ത വിമർശനം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം നോമിനേഷൻ ടാസ്കിൽ ജിസേലിനെ വസ്ത്രധാരണത്തിന്റെ പേരിൽ ഷാനവാസ് നോമിനേറ്റ് ചെയ്തിരുന്നു. ഇതാണ് വിമർശനത്തിന് വഴിവെച്ചത്. ഷാനവാസിനെതിരെ ബിഗ് ബോസ് ഗ്രൂപ്പിൽ പ്രചരിക്കുന്ന ഒരു കുറിപ്പ് ഇങ്ങനെ
'ഷാനവാസിനെ പോലെയുള്ളവരെയൊക്കെ BB യിൽ വെച്ച് പൊറുപ്പിക്കരുത്. സത്യത്തിൽ ഇവനെ പോലുള്ള കുറച്ച് പേരാണ് സമൂഹത്തിൻ്റെ ശാപം . ജിസേലിൻ്റെ വസ്ത്ര ധാരണം മാറ്റണമെന്ന് പറയാൻ ഇവൻ ആരാ ഹെ? സദാചാരം മൂത്ത് മൂത്ത് പ്രാന്തായതിൻ്റെ ലക്ഷണങ്ങളാണ് സമൂഹത്തിലെ മനുഷ്യൻ്റെ ആസ്വാദനങ്ങളെ നിരോധിക്കുന്ന രീതികൾ .
2012 ൽ ഉള്ള ആസ്വാദനങ്ങൾ പോലും ഈ 2025 ൽ ഇല്ല എന്ന് പറയുമ്പോൾ അതിന് കാരണം ഇവനെ പോലുള്ള അമ്മാവൻമാരാണ് 'ഈ അടുത്ത് 18+ കണ്ടൻ്റുകളുള്ള Ott പ്ലാറ്റ് ഫോമുകൾ നിരോധിച്ചപ്പോൾ അതിനടിയിൽ പോലും അമ്മാവൻസ് കമൻ്റുകൾ കണ്ട് ഞാൻ ഞെട്ടിപ്പോയി . ഇൻസ്റ്റെ വരെ ബാൻ ചെയ്യണം എന്നാണ് ഇവനെ പോലുള്ള അമ്മാവൻമാരുടെ പക്ഷം .
ജിസേലിൻ്റെ വസ്ത്ര ധാരണം ആസ്വദിക്കുന്നവർ ആസ്വദിക്കട്ടെട ചീളെ .
നീ നിൻ്റെ മക്കളെയും ഭാര്യയേയും പൊതിഞ്ഞാൽ മതി ഷാനു.
വന്ന് വന്ന് എല്ലാ മീഡിയകളും മൊബൈൽ ഫോൺ പോലും ഇവനെ പോലുള്ളവരുടെ മുറവിളികൾ കാരണം നിരോധിക്കുന്ന കാലം അധികം വിദൂരമല്ല .
നിരോധനം + ഫ്രീഡം + ആസ്വാദനം + ഊക്കും ഉപദേശവും = സദാചാരം', കുറിപ്പിൽ പറഞ്ഞു.












Click it and Unblock the Notifications