Get Updates
Get notified of breaking news, exclusive insights, and must-see stories!

'അനുപമ പരമേശ്വരൻ തെലുങ്ക് താരവുമായി പ്രണയത്തിൽ, ഉടൻ തന്നെ വിവാഹമെന്ന് വാർത്ത'; പ്രതികരിച്ച് അമ്മ

കൊച്ചി: സംവിധായകൻ അൽഫോൺസ് പുത്രന്റെ 'പ്രേമം' എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച താരമാണ് നടി അനുപമ പരമേശ്വരൻ. എന്നാൽ പിന്നീട് മലയാളത്തിൽ അനുപമ സജീവമായിരുന്നില്ല. തെലുങ്കിലാണ് അനുപമയെ ഭാഗ്യം തുണച്ചത്. പ്രേമത്തിന്റെ തെലുങ്ക് പതിപ്പിൽ അഭിനയിച്ച താരത്തിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

കൈനിറയെ അവസരങ്ങളായിരുന്നു നടിയെ തേടിയെത്തിയത്. തെലുങ്കിനെ പ്രധാന താരങ്ങൾക്കെല്ലാമൊപ്പം അനുപമ തിളങ്ങി.ഇപ്പോഴിതാ അനുപമ തന്റെ പങ്കാളിയേയും തെലുങ്ക് സിനിമ മേഖലയിൽ നിന്ന് തന്നെ കണ്ടെത്തിയിരിക്കുകയാണെന്ന അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്.

 ramanu-

രാം പൊത്തിനേനിയെന്ന യുവ താരവുമായി അനുപമ പ്രണയത്തിലാണെന്നും ഇരുവരും വിവാഹം കഴിക്കാൻ തയ്യാറെടുക്കുകയുമാണെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.എന്നാൽ വാർത്തകളോട് പ്രതികരിച്ച് താരത്തിന്റെ കുടുംബം രംഗത്തെത്തി. തെറ്റായ വാർത്തയാണ് മകളുടെ പേരിൽ പ്രചരിക്കുന്നതെന്ന് നടിയുടെ അമ്മ സുനിത പറഞ്ഞു. അത്തരമൊരു ആലോചനയെ ഇല്ലെന്നാണ് നടിയുടെ കുടുംബം വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തേ ക്രിക്കറ്റ് താരം ബുമ്രയുമായി അനുപമ പ്രണയത്തിലായിരുന്നുവെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ട്വിറ്ററിൽ പരസ്പരം ഫോളോ ചെയ്തതാണ് ബുമ്രയുമായുള്ള ഗോസിപ്പ് വാർത്തയ്ക്ക് കാരണമായത്. എന്നാൽ ഇന്ന് അതിനെ തള്ളി നടി തന്നെ രംഗത്തെത്തിയിരുന്നു. പിന്നീട് ഒരു യുവ സംവിധായകനെ അനുപമ വിവാഹം കഴിക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും അന്ന് സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരുന്നു. എന്നാൽ ഇത് വ്യാജ ഐഡിയാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

നേരത്തേ തനിക്കൊരു ആത്മാർത്ഥ പ്രണയം ഉണ്ടായിരുന്നുവെന്ന് നടി തുറന്ന് പറഞ്ഞിരുന്നു. 'എനിക്കൊരു സത്യസന്ധമായ പ്രണയം ഉണ്ടായിരുന്നു, എന്നാല്‍ സമീപകാലത്ത് ആ പ്രണയം ബ്രേക്ക് അപ്പ് ആയി', എന്നായിരുന്നു താരം പറഞ്ഞത്. അത് പക്ഷേ ബുമ്ര ആയിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു. അതേസമയം തനിക്ക് അടുത്തൊന്നും വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്നും നടി തുറന്ന് പറഞ്ഞിരുന്നു. 'സോഷ്യൽ മീഡിയയിലൂടേയും അല്ലാതേയും നിരവധി പേർ എന്റെ വിവാഹത്തെ കുറച്ച് ചോദിക്കുന്നുണ്ട്. തനിക്ക് ചെറിയ പ്രായമേ ആയുള്ളൂ. ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്.വിവാഹത്തെ കുറിച്ച് നിലവിൽ തനിക്ക് ഒരു ചിന്തയുമില്ല', എന്നായിരുന്നു നടി പറഞ്ഞത്.

അനുപമ പരമേശ്വരന്റേതായി ബട്ടര്‍ഫ്ലൈ എന്ന ചിത്രമായിരുന്നു തെലുങ്കിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+