അനുഷ്‌ക ശര്‍മ ഗര്‍ഭിണിയാണ്, ഉറപ്പിച്ച് സോഷ്യല്‍ മീഡിയ; വൈറലായി കോലിക്കൊപ്പമുള്ള വീഡിയോ
ന്യൂഡല്‍ഹി: നടി അനുഷ്‌ക ശര്‍മ ഗര്‍ഭിണിയാണോ? സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം ഒരിടവേളയ്ക്ക് ശേഷം സജീവമായിരിക്കുകയാണ്. വിരാട് കോലിയും അനുഷ്‌ക ശര്‍മയും കൂടി ഒരു ഹോട്ടലിന്റെ ലോബിയില്‍ കൂടി നടന്ന് പോകുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. വളരെ സാധാരണമായി ഡേറ്റിംഗും കഴിഞ്ഞ് ഇരുവരും നടക്കുന്നതാണ് വീഡിയോയിലുള്ളത്.
ഇന്ത്യന്‍ ടീം ബെംഗളൂരുവില്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടുന്നത്. അതേസമയം ഈ വീഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെ ആരാധകര്‍ നടി ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ നടി ഗര്‍ഭിണിയായതിന്റെ സൂചനകള്‍ ഒന്നും വീഡിയോയില്‍ ഇല്ല.

നടിയുടെ വയര്‍ കണ്ടിട്ട് ബേബി ബംപ് പോലെയുണ്ടെന്ന് ആരാധകര്‍ പറയുന്നു. എന്നാല്‍ അനുഷ്‌ക ധരിച്ചിരുന്നത് ഓവര്‍സൈസ്ഡ് വസ്ത്രങ്ങളാണ്. ഇത് ധരിക്കുമ്പോള്‍ ഒരാള്‍ക്ക് കൂടുതല്‍ തടിയുള്ളതായി തോന്നും. ഒരു മാസം മുമ്പാണ് അനുഷ്‌ക രണ്ടാമതും ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. അതിന് ശേഷം വരുന്ന വീഡിയോയാണിത്. ആദ്യ തവണ ഗര്‍ഭിണിയായപ്പോള്‍ എങ്ങനെയിരുന്നുവോ അതേ പോലെ തന്നെയുണ്ട് ഇപ്പോള്‍ അനുഷ്‌കയെ കാണാന്‍ എന്ന് ഒരു ആരാധകന്‍ കുറിച്ചു.അനുഷ്‌ക ഉറപ്പായിട്ടും ഗര്‍ഭിണിയാണ്.
ലോകകപ്പിന് ശേഷം അവരത് പ്രഖ്യാപിക്കുമെന്നുമാണ് കരുതുന്നതെന്നും ഒരാള്‍ കുറിച്ചു. അതേസമയം ഇതുവരെ വിരാട് കോലിയില്‍ നിന്നോ അദ്ദേഹത്തിന്റെ വക്താവില്‍ നിന്നോ ഔദ്യോഗികമായ പ്രതികരണമൊന്നും വന്നിട്ടില്ല. ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ടീമിന്റെ മത്സര വേദികളില്‍ എല്ലാം അനുഷ്‌ക എത്താറുമുണ്ട്. നേരത്തെ അനുഷ്‌ക രണ്ടാമതും ഗര്‍ഭിണിയായെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
നടി ക്യാമറകളെ അവഗണിച്ച് പോകുന്ന അനുഷ്‌കയെ കണ്ടതോടെയാണ് ഈ അഭ്യൂഹം ശക്തമായത്. നടി ഒരു കാറില്‍ ഇരിക്കുന്നതും, പാപ്പരാസികളോട് തന്റെ ചിത്രങ്ങളെടുക്കരുതെന്നും നിര്‍ദേശിക്കുന്നുണ്ടായിരുന്നു. അതേസമയം അനുഷ്‌കയും വിരാടും സ്വകാര്യ ജീവിതമാണ് നയിക്കുന്നത്. അധികം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാറില്ല. ഡേറ്റിംഗ് സമയത്ത് പോലും ഇതേ രീതിയായിരുന്നു സ്വീകരിച്ചിരുന്നത്. 2021 ജനുവരിയിലാണ് വിരാടിനും അനുഷ്‌കയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്.
വാമിക എന്നാണ് കുട്ടിയുടെ പേര്. ഇതുവരെ പൊതുമധ്യത്തിലേക്ക് കുഞ്ഞിനെ കൊണ്ടുവരാനും ഇവര്‍ ശ്രമിച്ചിട്ടില്ല. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ അനുഷ്‌കയുടെ മാതൃത്വം തന്നെ ഒരുപാട് പ്രചോദിപ്പിച്ചതായും പറഞ്ഞിരുന്നു. അതേസമയം ആരാധകര്‍ അനുഷ്‌ക ഗര്‍ഭിണിയാണോ എന്ന കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്.












Click it and Unblock the Notifications