വിവാഹം ഉടനെയുണ്ടാകുമോ...? മനസ് തുറന്ന് അനുശ്രീ, ' വലിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും'
ചുരുങ്ങിയ കാലം കൊണ്ട് മലയാളി സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയം നേടിയെടുത്ത നടിയാണ് അനുശ്രീ. 2012 ല്‍ റിലീസായ ലാല്‍ജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം അവതരിപ്പിച്ച് കൊണ്ടാണ് അനുശ്രീ മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ചന്ദ്രേട്ടന് എവിടയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര നായികയിലേക്ക് ഉയര്‍ന്നു.
റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അനുശ്രീ. ഇതിഹാസയിലെ അനുശ്രീയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു മന്ത്രമോതിരത്തിന്റെ പേരില്‍ രൂപം മാറുന്ന കഥാപാത്രമായിട്ടായിരുന്നു അനുശ്രീ ഇതില്‍ അവതരിപ്പിച്ചിരുന്നത്. ആക്ഷന്‍ സീക്വന്‍സുകള്‍ ഉള്‍പ്പെട്ട ചിത്രത്തില്‍ അനുശ്രീയുടേയും ഷൈന്‍ ടോം ചാക്കോയുടേയും വേഷം കൈയടി നേടിയിരുന്നു.

സിനിമക്ക് ഉപരിയായി രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറഞ്ഞും അനുശ്രീ ശ്രദ്ധേയായിരുന്നു. തന്റെ സംഘപരിവാര്‍ അനുകൂല നിലപാട് അനുശ്രീ പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും അനുശ്രീയുടെ വിവാഹം സംബന്ധിച്ച് പല ഗോസിപ്പുകളും ഉയര്‍ന്ന് വന്നിട്ടുണ്ട്. അനുശ്രീ പ്രമുഖ നടനുമായി പ്രണയത്തിലാണ് എന്ന് വരെ വാര്‍ത്തകള്‍ വന്നിരുന്നു.
ഇപ്പോഴിതാ വിവാഹ വാര്‍ത്തയില്‍ പ്രതികരിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അനുശ്രീ. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹം കഴിക്കാനുള്ള പ്ലാനിലേക്കൊന്നും താന്‍ എത്തിയിട്ടില്ല എന്നാണ് അനുശ്രീ പറയുന്നത്. വിവാഹം ഉത്തരവാദിത്തമുള്ള കാര്യമാണ് എന്ന് വിശ്വസിക്കുന്നു എന്നും അനുശ്രീ പറഞ്ഞിരുന്നു. അനുശ്രീയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
'വിവാഹം കഴിക്കാനുള്ള പ്ലാനിലേക്കൊന്നും എത്തിയിട്ടില്ല. അത് ചെറിയൊരു കാര്യമല്ല എന്ന് വിശ്വസിക്കുന്ന ഒരു ആളാണ്. വലിയ റെസ്പോണ്‍സിബിളിറ്റി ആണ് എന്ന് വിശ്വസിക്കുന്ന ആളാണ്. അതിലേക്ക് പോയി കഴിഞ്ഞാല്‍ ആ ഒരു ഉത്തരവാദിത്തം എടുക്കണം. ഫ്രീയായ മൈന്‍ഡില്‍ അതിനെ കാണാന്‍ താല്പര്യമില്ല. എപ്പോഴാണോ അതിനെ സീരിയസായിട്ട് കാണാന്‍ പ്രാപ്തമാകുന്നത് അപ്പോള്‍ അത് ഉണ്ടാകുമായിരിക്കും,' അനുശ്രീ പറഞ്ഞു.
ഏതായാലും ഇപ്പോള്‍ അങ്ങനത്തെ ചിന്തകളും കാര്യങ്ങളും ഒന്നുമില്ല എന്നും അനുശ്രീ വ്യക്തമാക്കി. അതേസമയം അഭിമുഖത്തിലെ മറ്റൊരു ചോദ്യത്തിന് താന്‍ ദിലീപിന്റെ ജോഡിയായി അഭിനയിക്കുന്നതായിരിക്കും പ്രേക്ഷകര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് എന്നും അനുശ്രീ വ്യക്തമാക്കി. അനുശ്രീ പറഞ്ഞത് പോലെ അഭിമുഖത്തിന്റെ ഭാഗമായി എടുത്ത സര്‍വേയിലെ ഭൂരിഭാഗം പേരും അനുശ്രീയുടെ ഏറ്റവും നല്ല ജോഡിയായി ദിലീപിനെയാണ് കാണുന്നത് എന്നാണ് അഭിപ്രായപ്പെട്ടത്.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications