Get Updates
Get notified of breaking news, exclusive insights, and must-see stories!

'വഴക്ക് കൂടാറുള്ളത് മേക്കപ്പിന്റെ കാര്യത്തിലാണ്, ആ സിനിമകളി‍ൽ മേയ്ക്കപ്പ് ഇട്ടിട്ടില്ല';വെളിപ്പെടുത്തി അനുശ്രീ

തനിക്ക് ലഭിച്ച കഥാപാത്രങ്ങളൊക്കെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ച നടിയാണ് അനുശ്രീ. പലപ്പോഴും നാടൻ വേഷങ്ങളാണ് അനുശ്രീ ചെയ്യാറുള്ളത്. ഒരുപൊടിക്ക് പോലും ഓവറാക്കാതെ അവ ഭം​ഗിയായി അവതരിപ്പിക്കാനും അനുശ്രീക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോൾ താൻ പല സിനിമകളിലും അഭിനയിക്കുമ്പോൾ മേക്കപ്പ് വേണ്ട എന്ന് പറഞ്ഞിട്ടുണ്ടെന്നാണ് അനുശ്രീ പറയുന്നത്. സിനമി ലൊക്കേഷനിൽ താനെപ്പോഴും വഴക്ക് കൂടാറുള്ളത് മേക്കപ്പിന്റെ കാര്യത്തിലാണെന്നും അനുശ്രീ പറയുന്നു. രാവിലെ ഒരു സീൻ കഴിഞ്ഞ് പുറത്തേക്ക് പോയി തിരിച്ചുവരുമ്പോൾ ചിലപ്പോൾ അച്ഛനോ അമ്മയോ മരിച്ചിട്ടുണ്ടാവും പെട്ടെന്ന് ഇവർ പറയും മേക്കപ്പ് മാറ്റാൻ, ഡാർക്ക് സർക്കിൾസ്, കരഞ്ഞ് ക്ഷീണിച്ച ലുക്കേ വേണം എന്നൊക്കെ.

anu

അപ്പോൾ ഞാൻ പറയും രാവിലെ നമ്മൾ പുറത്ത് പോകുമ്പോൾ അറിയുന്നില്ലല്ലോ ഇവർ മരിക്കുമെന്ന് പിന്നെയെങ്ങനെയാണ് അണ്ടർ ഐ ഒക്കെ ഡാർക്ക് ആകുന്നതെന്ന്, ഇതെല്ലാം സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റുമായി വഴക്കുണ്ടാക്കുന്ന കാര്യമാണ്. അതിന് ശേഷം പലപ്പോഴും അവരോട് എനിക്ക് മേക്കപ്പ് വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്.

ശരിക്കും നമുക്ക് കോൺ‌ഫിഡൻസ് ഉണ്ടെങ്കിൽ മേക്കപ്പ് ഇടാതെ അഭിനയിച്ചോളൂ എന്ന് പറയുന്നൊരു അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഞാൻ ചെയ്യുന്നത് കൂടുതലും നാടൻ കഥാപാത്രങ്ങളാണ്. അത് കൊണ്ട് തന്നെ മേക്കപ്പ് കൂടുതലായി ആവശ്യമില്ല. ലിപ്സ്റ്റിക്ക് കൂടിയാൽ തന്നെ അത് മാറ്റിക്കോളാൻ പറയും.

അതിലും ഭേദം അല്ലാണ്ട് പോയി അഭിനയിക്കുന്നതാണ്, ഓരോ സീൻ കഴിയുമ്പോഴും മുഖം മാത്രം കഴുകി അഭിനയിച്ചിട്ടുണ്ട്. അങ്ങനെ എന്നെ സ്ക്രീനിൽ കാണുമ്പോൾ ഞാനും ഓകെയാണ് , പിന്നീടാണ് എന്റെ മേക്കപ്പ് ആർട്ടിസ്റ്റ് പിങ്കി എന്റെ കൂടെ എത്തുന്നത്. അതിന് ശേഷം മേക്കപ്പ് ചെയ്ത് തുടങ്ങി, അനുശ്രീ പറഞ്ഞു.

കുറച്ച് കൂടി ശ്രദ്ധിക്കണമെന്നും സൗന്ദര്യം കുറച്ച് കൂടി സംരക്ഷിക്കണമെന്നുമൊക്കെ സിനിമയിൽ വന്നതിന് ശേഷമാണ് മനസിലാക്കുന്നതെന്നും എന്നാൽ പിന്നീട് തനിക്ക് തോന്നി സിനിമയിൽ മേക്കപ്പ് ഇടേണ്ടതില്ലെന്ന്. മേക്കപ്പ് ഇടാത അഭിനയിക്കുന്നതാണ് കുറച്ച് കൂടി നല്ലത്.

കരിയർ തുടങ്ങി കുറച്ച് വർഷത്തിന് ശേഷം അഭിനയിച്ച സിനിമകളിൽ മേക്കപ്പ് ഇടാതെയാണ് വന്നത്, അനുശ്രീ പറഞ്ഞു. ആസിഫ് അലിയുടെ കൂടെ അഭിനയിച്ച രാജമ്മ @ യാഹു, ഓട്ടോറിക്ഷ എന്നീ സിനിമമയിലൊന്നും താൻ മേക്കപ്പ് ചെയ്തിട്ടില്ലെന്നും താരം പറയുന്നു.

അതേ സമയം, താൻ എപ്പോഴും ചോറ് കഴിക്കുന്ന ആളാണെന്നും ചോറ് കഴിച്ചില്ലെങ്കിൽ തനിക്ക് മാനസിക പ്രശ്നങ്ങൾ വരുമെന്നും അനുശ്രീ നേരത്തെ പറഞ്ഞിരുന്നു. ചോറ് ഐറ്റം ഭയങ്കരമായി കഴിക്കുന്നത് കൊണ്ട് ഇടയ്ക്ക് വയർ വെച്ചോ എന്ന് തോന്നുമ്പോൾ ഒരു മാസം വർക്ക് ഔട്ടിന് പോകും.

അല്ലാതെ കഴിഞ്ഞാൽ അങ്ങനെ ഭയങ്കര വണ്ണം വെയ്ക്കുന്ന ആളല്ല ഞാൻ, പക്ഷേ വെയ്ക്കും വെച്ചാൽ എനിക്ക് പെട്ടെന്ന് അറിയാൻ പറ്റുംമെന്നും താരം പറയുന്നു. പൊതുവേ മധുരം ഇഷ്ടമല്ലെന്നും എരിവാണ് ഇഷ്ടമെന്നും അനുശ്രീ പറയുന്നു. ചോറ് കഴിക്കുമ്പോഴും അതിനൊപ്പം ഒരു പച്ചമുളക് വേണമെന്നും താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+