സങ്കടം വരുമ്പോൾ പോട്ടെ കൊച്ചെ ഒന്നുമില്ലെന്ന് പറയുന്നതിന്, എല്ലാത്തിനും സ്നേഹം; കുറിപ്പുമായി അനുശ്രീ
ശാലീന സൗന്ദര്യം നിറഞ്ഞ നാടൻ കഥാപാത്രങ്ങളിലൂടെയാണ് അനുശ്രീയെ നമ്മൾ കൂടുതലായും സിനിമകളിൽ കണ്ടിട്ടുള്ളത്. ചെയ്ത വേഷങ്ങളൊക്കെ പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നവയായിരുന്നു. ലാൽ ജോസിന്റെ ഡയമണ്ട് നക്ലെസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അനുശ്രീ തുടക്കം കുറിച്ചത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ താരത്തിന് സാധിച്ചു.
പിന്നീട് നിരവധി സിനിമകളിലൂടെ ആരാധകരുടെ മനസ്സ് അനുശ്രീ കീഴടക്കി. സോഷ്യൽ മീഡിയയിൽ സജീവമാണ് അനുശ്രീ തൻെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ അനുശ്രീ പങ്കുവെച്ച ഒരു കുറിപ്പാണ് വൈറൽ ആയിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് പിറന്നാൾ നേർന്നുകൊണ്ടാണ് അനുശ്രീ കുറിപ്പ് പങ്കുവെച്ചത്.

പിങ്കി വിശാലിന് ആണ് അനുശ്രീ പിറന്നാൾ ആശംസിച്ചത്. സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റാണ് പിങ്കി. ഇവർക്കിടയിൽ ആഴത്തിലുള്ള സൗഹൃദം വ്യക്തമാക്കുന്നതാണ് അനുശ്രീയുടെ പോസ്റ്റ്. തന്റെ എല്ലാ രഹസ്യങ്ങളും അറിയുന്ന കൂട്ടുകാരിയായി തന്റെയൊപ്പം ഉണ്ടാവണമെന്നാണ് അനുശ്രീ കുറിച്ചത്.
എന്നും സന്തോഷത്തോടെ ഇരിക്കണമെന്നും ജീവിതാവസാനം വരെ കൂടെ ഉണ്ടാവണം എന്നും അനുശ്രീ കുറിക്കുന്നു. എപ്പോഴും തന്റെ കൂടെ നിന്നതിനും എന്തെങ്കിലും സങ്കടം വരുമ്പോൾ വയ്യായ്മ വരുമ്പോൾ പോട്ടെ കൊച്ചേ പോട്ടേ കൊച്ചേ ഒന്നുമില്ല എന്ന് പറയുന്നതിനും എപ്പോഴും കൂടെ ചേർന്ന് നിന്നതിനും എല്ലാത്തിനും ഒരുപാട് സ്നേഹം എന്നും അനുശ്രീ കുറിച്ചു. നിരവധി പേരാണ് ഈ പോസ്റ്റിന് കമന്റുമായി എത്തുന്നത്. സൗഹൃദങ്ങൾ ഇങ്ങനെ സ്നേഹത്തോടെ നിൽക്കണം എന്നാണ് കമന്റുകൾ.
അനുശ്രീ പങ്കുവെച്ച കുറിപ്പ്:
ഹാപ്പി ബർത്ത് ഡേ ഡീ.. എന്താ പറയുക...
നീ എന്നും എന്നും എന്നും ഹാപ്പി ആയിട്ടിരിക്കണം...
എന്നുമെന്നും എന്നും എൻറെ ജീവിത അവസാനം വരെ എന്റെ കൂടെ ഉണ്ടാവണം... എൻറെ എല്ലാ കാര്യങ്ങളും അറിയുന്ന കൂട്ടുകാരി ആയിട്ട്...
നിന്നോട് ഒരുപാട് നന്ദി.. എപ്പോഴും എന്റെ കൂടെ നിന്നതിന്..
എന്തേലും സങ്കടം വരുമ്പോൾ,, വയ്യായ്മ വരുമ്പോൾ പോട്ടെ കൊച്ചെ ,പോട്ടെ കൊച്ചെ.. ഒന്നുമില്ല ഒന്നുമില്ല എന്ന് പറയുന്നതിന്..
എപ്പഴും എൻ്റെ കൂടെ ചേർന്ന് നിന്നതിനു...
എല്ലാത്തിനും ഒരുപാട് സ്നേഹം .... ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നിനക്ക് തരട്ടെ ഉമ്മ... എന്നാണ് അനുശ്രീ കുറിച്ചത്.












Click it and Unblock the Notifications