Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഏതേലുമൊരു സിനിമ നടി ഇങ്ങനെ ചെയ്യുമോ?'; അനുശ്രീയുടെ വൈറൽ വീഡിയോ, വിശ്വസിക്കാനാകാതെ ആരാധകരും

കൊച്ചി: സോഷ്യൽ മീഡിയയിൽ വൈറലായി നടി അനുശ്രീയുടെ ഡാൻസ് വീഡിയ.
സ്വന്തംനാടായ കമുകുംചേരിയിലെ തിരുവിളങ്ങോനപ്പൻ അമ്പലത്തിൽ ഉത്സവത്തിന്റെ ഭാഗമായി അനുശ്രീയും നാട്ടിലെ സുഹൃത്തുക്കളും ചേർന്ന് കളിച്ച കൈകൊട്ടി കളിയാണ് വൈറലാകുന്നത്. നാട്ടുകാരിൽ ഒരാളായി അവരോടൊപ്പം ആടിപ്പാടുകയാണ് വീഡിയോയിൽ അനുശ്രീ.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലയാതോടെ അനുശ്രീക്ക് കൈയ്യടിച്ച് നിരവധി പേരാണ് എത്തുന്നത്. എങ്ങനെയാണ് ഇങ്ങനെ ഇപ്പോഴും ലളിതമായി ജീവിക്കാൻ അനുശ്രീക്ക് സാധിക്കുന്നത് എന്നാണ് പലരും കുറിക്കുന്നത്. നാടിനോടും നാട്ടുകാരോടും അടുപ്പമുള്ളവർക്ക് മാത്രമേ ഇത്തരത്തില് പെരുമാറാൻ സാധിക്കൂവെന്നും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സ്ത്രീ പതിപ്പാണോ താങ്കൾ എന്നുമൊക്കെയുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

anusree-1743

ചില കമന്റുകൾ നോക്കാം-'നാടും ആയി ഒരു ബന്ധം ഉണ്ടെങ്കിലെ ഇതുപോലെ കഴിയുകയുളളു.ഈ കാര്യത്തില്‍ അനുശ്രീ'

'എത്ര വലിയ ഉയരത്തിൽ എത്തിയാലും നമ്മുടെ നാടും നമ്മുടെ നാട്ടുകാരും ഒന്നാണെന്ന് മനസ്സിലാക്കി അവരോടൊപ്പം പ്രവർത്തിക്കുന്ന അനുശ്രീ തന്നെയാണ് ഏറ്റവും മികച്ച നടി'

'എസി ഇട്ടു കാറിൽ എസ്കോർട്ട് ആയി പോകുന്ന മറ്റു നടിമാർക്കും നടന്മാർക്കും ഇടയിൽ അനുശ്രീ വിത്യസ്ത ആണ്. ദൈവം അനുഗ്രഹിക്കട്ടെ'

'നമുക്ക് ഇഷ്ടമുള്ള കര്യങ്ങൾ ചെയുക മറ്റുള്ളവരെ നോക്കരുത്'

'നാടിനോടും നട്ടരോടും ഉള്ള ആന്മബന്ധം'

'മറ്റു സെലിബ്രേറ്റികളിൽ നിന്നും അവരെ വ്യത്യസ്ത ആക്കുന്നത് ഇത് തന്നെ ആണ്.സ്വന്തം നാട്ടിൽ താര ജാട ഇല്ലാതെ അവരോടൊപ്പം സന്തോഷം പങ്കിടുന്നത്'

'ആ ഉത്സവത്തിന് സ്റ്റേജ് ൽ അഥിതിയായി വരേണ്ട ആള്. സുഹൃത്തുക്കളുമായിട്ട് അമ്പലമുറ്റത്ത് കൈ കൊട്ടി കളി കളിക്കുന്നു. പൊളിച്ചു. അനുശ്രീ സ്വന്തം നാട്ടിലൊക്കെ ഇറങ്ങാൻ മടിക്കുന്ന നടികൾക്ക് ഒരു മാതൃക ആവട്ടെ'

'നമ്മുടെ നാട്ടിൽ നമ്മുക് ഒരു വില ഉണ്ടെങ്കിൽ പിന്നെ ആര് ഇനി എന്തൊക്കെ പറഞ്ഞാലും നമ്മുക് എന്ത് ഭായ്'

'നിങ്ങൾ ഒരു സിനിമ നടിയാ കേട്ടോ... കുറച്ചൊക്കെ ജാഡ ആവാം'

'മണിചേട്ടന്റെ ഫീമെയിൽ വേർഷൻ', ഇങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം ഇതാദ്യമായല്ല ഇത്തരത്തിൽ അനുശ്രീ നാട്ടിലെ പരിപാടികളിൽ പങ്കെടുക്കുന്നത്. മുൻപ് ശ്രീകൃഷ്ണ ജയന്തിക്ക് ഭാരാതംബയായെത്തി അനുശ്രീ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. താൻ വളരെ ചെറുപ്പത്തിൽ ഇത്തരത്തിൽ പരിപാടികൾക്ക് നാട്ടിൽ പങ്കെടുത്തിട്ടുണ്ടെന്നും ഇപ്പോഴും ഇങ്ങനെയൊക്കെ പങ്കെടുക്കാൻ കഴിയുന്നത് സന്തോഷമാണെന്നുമാണ് അനുശ്രീ അന്ന് പറഞ്ഞത്.

ലാൽ ജോസിന്റെ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയായിരുന്നു അനുശ്രീയുടെ സിനിമ അരങ്ങേറ്റം. പിന്നീട് ചന്ദ്രേട്ടൻ എവിടെയാ, പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും , ഇതിഹാസ, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി സിനിമകളിൽ അനുശ്രീ വേഷമിട്ടു. 12th മാൻ ആണ് നടി അവസാനമായി അഭിനയിച്ച ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+