Get Updates
Get notified of breaking news, exclusive insights, and must-see stories!

'അങ്ങനെ ആണെങ്കിൽ രണ്ട് തേപ്പേയുള്ളൂ എന്ന് അനുശ്രീ';സ്ഥിരം തേപ്പുകാരിയാക്കാനുള്ള ശ്രമം പൊളിച്ച് താരം

പ്രേക്ഷകർക്ക് ഇഷ്ടമുള്ള നടിയാണ് അനുശ്രീ. നാടൻ കഥാപാത്രങ്ങളിലൂടെയാണ് അനുശ്രീ പ്രേക്ഷ മനസ്സിൽ സ്ഥാനം കണ്ടെത്തിയത്. പിന്നീട് മഹേഷിന്റെ പ്രതികാരത്തിൽ 'തേപ്പുകാരി'യായ കാമുകിയായി. വലിയ രീതിയിൽ ശ്രദ്ധ ലഭിച്ച കഥാപാത്രമായിരുന്നു അത്. ഇപ്പോൾ ആസിഫ് അലി, ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ജിസ് ജോയ് സംവിധാനം ചെയ്ത സിനിമയിലാണ് ഒടുവിലായി അനുശ്രീ അഭിനയിച്ചിരിക്കുന്നത്.

അടുത്തിടെ സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി നടന്ന പ്രസ് മീറ്റിൽ ഈ സിനിമയിലും തേപ്പുകാരിയാണോ എന്ന ചോദ്യം ചോദിച്ചിരുന്നു. ഈ ചോദ്യത്തിന് അനുശ്രീ നൽകിയ മറുപടിയാണ് വൈറലായിരിക്കുന്നത്. താൻ ആകെ മഹേഷിന്റെ പ്രതികാരത്തിലെ തേച്ചിട്ടുള്ളൂ. ആ തേപ്പ് ഇത്ര വലിയ ഹിറ്റ് ആവുമെന്ന് കരുതിയില്ല. ചാക്കോച്ചന്റെ സിനിമയിൽ താൻ ചാക്കോച്ചനെ അല്ല, ചാക്കോച്ചൻ തന്നെയാണ് തേച്ചിട്ട് പോയത് എന്നും താരം പറഞ്ഞു. നീ അച്ഛന്റെ കൂടെ നിൽക്കണം എന്നൊക്കെ എന്നോടാണ് പറഞ്ഞിട്ടുള്ളത്, എന്നാണ് അനുശ്രീ പറയുന്നു. അപ്പോഴാണ് പൂവൻ കോഴി എന്ന ചിത്രത്തിലോ എന്ന് മിയ ചോദിക്കുന്നത്.

anusree

അങ്ങനെ ആണെങ്കിൽ രണ്ട് തേപ്പേയുള്ളൂ മറ്റേത് ചാക്കോച്ചൻ ആണ് തേച്ചതെന്ന് അനു പറയുന്നു. ജിസ് ചേട്ടൻ എന്നെ ഈ സിനിമയിലേക്ക് വിളിച്ചപ്പോൾ എന്തായാലും തേപ്പ് പ്രതീക്ഷിച്ചിരുന്നില്ല. ജിസ് ചേട്ടന്റെ സിനിമകളെല്ലാം ഫീൽ ​ഗുഡ് പടങ്ങൾ ആയിരുന്നല്ലോ.. സൺഡേ ഹോളിഡേയിൽ ശ്രുചി രാമചന്ദ്രൻ ആസിഫ് അലിയെ തേക്കുന്നുണ്ട്. അത് ഞാൻ പ്രതീക്ഷക്കണമായിരുന്നു, പക്ഷേ പ്രതീക്ഷിച്ചില്ല, താരം പറഞ്ഞു.

ഞാൻ എന്തോ വലുത് തന്നെയാണ് പ്രതീക്ഷിച്ചത്. ജിസ് ചേട്ടന്റെ കൂടെ വർക്ക് ചെയ്യണം എന്നത് എന്റെ വലിയ ആ​ഗ്രഹമായിരുന്നു. എപ്പോഴൊക്കെയോ പരസ്യമായും അല്ലാതെയും ഞാൻ ചേട്ടനോട് എന്നെ സിനിമയി‍ൽ വിളിക്കുന്നില്ലേ എന്ന് ചോദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകൾ ഇഷ്ടം ആയത് കൊണ്ടും ഞാൻ ഒരു ഫീൽ ​ഗുഡ് സിനിമകളുടെ ആളായത് കൊണ്ടും ആയിരിക്കും അത്, അനുശ്രീ പറഞ്ഞു.

പക്ഷേ തന്നെ വിളിച്ചത് ഇങ്ങനെ ഒരു സസ്പെൻസ് ത്രില്ലറിലേക്ക് ആയിരുന്നുവെന്നും ഈ സിനിമയിൽ ഒരുപാടൊന്നും ഇല്ലെങ്കിലും തനിക്ക് ഉള്ള സ്ഥലത്ത് ഒരുപാട് പെർഫോം ചെയ്യാനുണ്ടെന്ന് പറഞ്ഞിരുന്നു, അത് നന്നായി ചെയ്തിട്ടുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും അനുശ്രീ പറഞ്ഞു. ഒരേ സ്റ്റേഷനിലെ സി ഐ ജയശങ്കറും എസ് ഐ കാർത്തികും തമ്മിലുള്ള അധികാരത്തിലേയും അന്വേഷണത്തിലേയും തർക്കങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+