ജീവിതത്തില്‍ വേണ്ടായിരുന്നുവെന്ന് തോന്നിയത് ബിഗ് ബോസ്; ഡിലീറ്റ് ബട്ടണ്‍ ഉണ്ടായിരുന്നെങ്കില്‍: ആര്യ
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ടേണിങ് പോയിന്റാണ് ബഡായി ബംഗ്ലാവെന്ന് ആര്യ. ആ പരിപാടിയിലേക്ക് എന്നെ എത്തിച്ച കുറേ പേരുണ്ട്. അതെനിക്ക് കിട്ടിയ വലിയ ഭാഗ്യമായിരുന്നു. ഞാന്‍ വേണ്ട എന്നു പറഞ്ഞിട്ടും എന്നെ നിര്‍ബന്ധിച്ചാണ് അതിലേക്കു കൊണ്ടുവന്നത്. അതു വലിയൊരു ഭാഗ്യം. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആര്യ.
'തിരിഞ്ഞ് നോക്കുമ്പോള്‍ വേണ്ടായിരുന്നു എന്ന് തോന്നിയ ഒരേയൊരു പരിപാടി ബിഗ് ബോസാണ്. അറിയാതെ കൊണ്ട് തലവച്ചു പോയതാണ്. ഷോയ്ക്കുള്ളില്‍ അതൊരു മികച്ച അനുഭവമായിരുന്നു. ആ 75 ദിവസവും അതില്‍ വന്നുപെടണ്ടായിരുന്നു, അബദ്ധമായി പോയി എന്നൊന്നും തോന്നിയിട്ടില്ല. പുറത്തിറങ്ങിയപ്പോള്‍ തോന്നി വേണ്ടായിരുന്നു എന്ന്. അബദ്ധം പറ്റിപ്പോയി. ആ ഒരു ഭാഗം ഡിലീറ്റ് ചെയ്യാന്‍ പറ്റുമായിരുന്നെങ്കില്‍.... ടൈം ട്രാവല്‍ ഉണ്ടായിരുന്നെങ്കില്‍ 200 ശതമാനം അത് ഡിലീറ്റ് ആക്കുമായിരുന്നു.

ഒരു പരിധി വരെ ബഡായി ബംഗ്ലാവിലെ കഥാപാത്രം ആളുകളുടെ ഉള്ളില്‍ പതിഞ്ഞുപോയി. പിന്നീട് ബിഗ് ബോസിലെത്തിയപ്പോള്‍ ഈ കുട്ടി റിയാക്ട് ചെയ്യുന്നയാളാണ്, ഭയങ്കര ലൗഡാണ് അങ്ങനെ വന്നപ്പോള്‍ ആളുകള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അതു പ്രേക്ഷകരുടെ മാത്രം തെറ്റല്ല. ആ ആംഗിളില്‍ മാത്രമാണ് കാണിച്ചത് - ആര്യ കൂട്ടിച്ചേര്‍ത്തു.
ഇന്ന് മലയാള സിനിമ നോക്കുമ്പോള്‍ സൗഹൃദ വലയങ്ങളിലൂടെ സിനിമകള്‍ ഉണ്ടായി വരുന്ന ട്രെന്‍ഡുണ്ട്. അതൊരു കംഫര്‍ട്ട് സോണാണ്. എനിക്ക് സിനിമാ മേഖലയില്‍ വളരെ അടുത്ത സൗഹൃദങ്ങളില്ല. അങ്ങനെ സൗഹൃദങ്ങളുണ്ടെങ്കില്‍ പെട്ടെന്ന് ഓര്‍ക്കും. ഒരു സിനിമയില്‍ എത്താനോ നല്ല കഥാപാത്രങ്ങള്‍ ചെയ്യാനോ ടാലന്റ് വേണമെന്നില്ല എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അതിന് ഭാഗ്യമുണ്ടാവണം. ടാലന്റിനേക്കാള്‍ പ്രധാനം ഭാഗ്യമാണ്. നല്ല ബന്ധങ്ങള്‍ ഉണ്ടെങ്കിലും സിനിമയില്‍ പിടിച്ചുനില്‍ക്കാനാവും. കേരള രാഷ്ട്രീയത്തേക്കാളും പൊളിറ്റിക്സ് ആണ് മലയാളം ചാനലുകളിലുള്ളത്. അതൊക്കെ നേരിട്ടു കണ്ട് അനുഭവിച്ചയാളാണ് ഞാന്‍.
ബഡായി ബംഗ്ലാവിനെ നിലനിര്‍ത്തിയത് രമേശ് പിഷാരടിയും മുകേഷുമാണ്. ഇവരില്‍ രണ്ടു പേരില്‍ ആരില്ലെങ്കിലും അതു മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടാണ്. പിഷാരടിയുടെ സ്ഥാനത്ത് മറ്റൊരാളെ സങ്കല്‍പിക്കാന്‍ പറ്റുന്നില്ല. അത് പരിപാടി നിര്‍ത്താനുള്ള ഒരു കാരണമാണ്.
എന്റെ ജീവിതത്തിലേയ്ക്ക് ഒരാള്‍ക്ക് വരാന്‍ എളുപ്പമാണ്. വിട്ടുപോകാനാണ് ബുദ്ധിമുട്ട്. എന്നാല്‍ വിട്ടുപോകുന്നവരുമുണ്ട്. ബന്ധങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ മണ്ടിയാണ്. എത്ര കിട്ടിയാലും പഠിക്കില്ല. എന്നാല്‍ പ്രായമാകുന്തോറും കാര്യങ്ങള്‍ മനസിലാക്കി തുടങ്ങും. ഇപ്പോള്‍ ഞാന്‍ ഒരുപാട് മാറിയിട്ടുണ്ട്. ഇനി ഒരു പ്രണയബന്ധത്തില്‍ എനിക്ക് താത്പര്യമില്ല. പ്രേമിക്കാനും ലിവിങ് ടുഗെദറിനുമൊന്നും താല്‍പര്യമില്ല.
ഒരു കല്യാണം കഴിച്ച് സെറ്റിലാകണമെന്ന് മൂന്ന് വര്‍ഷത്തോളമായി ആലോചിക്കുന്നുണ്ട്. വീട്ടുകാരും സുഹൃത്തുക്കളും ഇക്കാര്യം ആവശ്യപ്പെടുന്നുണ്ടെന്നും ആര്യ പറഞ്ഞു. എനിക്ക് ഫാമിലി ഇഷ്ടമുള്ളയാളാണ്. മകള്‍ക്കും അമ്മ കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം.












Click it and Unblock the Notifications