Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശാ ശരത്ത് കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടോ? എന്താണ് സത്യാവസ്ഥ, താരം പറയുന്നു

സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയിലുള്ള മറുപടിയുമായി നടി ആശാ ശരത്ത്. താനുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇക്കാര്യത്തിൽ ദുഃഖമില്ലെങ്കിലും അനാവശ്യമായി ഇത്തരം വിഷയത്തിൽ ഉൾപ്പെട്ടത് സങ്കടകരമാണെന്നുമാണ് ആശാ ശരത്ത് വ്യക്തമാക്കുന്നത്.

ആശ ശരത്തിന് ഒാഹരിയുള്ള കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് എസ്പിസി. ഈ കമ്പനിയുമായി ചേർന്ന് ഒാൺലൈനിലൂടെ വൻതുക തട്ടിപ്പ് നടത്തി ആശാ ശരത്ത് രാജ്യം വിട്ടു എന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ പ്രചരിച്ച വ്യാജ വാർത്ത. ആശാ ശരത്ത് നേതൃത്വം നല്‍കുന്ന പ്രാണ ഡാന്‍സ് ആപ്പും ഇതിന്റെ ഭാഗമാണെന്നും ആരോപണമുണ്ടായിരുന്നു.

asha-sarath-

വ്യാജ പ്രചരണത്തിന്റെ പശ്ചാത്തലത്തില്‍ തനിക്കൊപ്പം നിന്നവർക്ക് നന്ദി അറിയിച്ചുകൊണ്ട് ആശ ശരത്ത് ഫേസ്ബുക്കില്‍ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. 'കഴിഞ്ഞ ദിവസം ചില സമൂഹ മാധ്യമങ്ങൾ വ്യാജ വാർത്തകൾ ചമച്ച് നടത്തിയ നുണപ്രചരണങ്ങളെ അതിജീവിച്ച് എനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവർക്ക് ഹൃദയംകൊണ്ടെഴുതിയ നന്ദി രേഖപ്പെടുത്തുന്നു.' എന്നാണ് ആശാ ശരത്ത് കുറിക്കുന്നത്.

കാര്യങ്ങൾ അറിയാതെ നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോടും പരിഭവം തെല്ലുമില്ല. ഒരു സ്ഥാപിത താല്പ്പര്യക്കാരെയും ഈ നാട് സംരക്ഷിച്ചിട്ടുമില്ല. ഇനിയം കൂടെയുണ്ടാകണമെന്നും താരം ആവശ്യപ്പെടുന്നു. അതോടൊപ്പം തന്നെ വാർത്ത സംബന്ധിച്ച് കമ്പനി പുറപ്പെടുവിച്ച വിശദീകരണവും താരം പുറത്തുവിട്ടിട്ടുണ്ട്.

സ്പൈസസ് പ്രൊഡ്യൂസർ കമ്പനിയുടെ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പ് ഇങ്ങനെ

ഞങ്ങളുടെ ഉടമസ്ഥതയിലുള്ള സ്പൈസസ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (SPC Ltd),ഫ്രീ യുവർ മൈൽഡ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, പ്രാണാ ഇൻസൈറ്റ് എന്നീ സ്ഥാപനങ്ങളുമായി ആശാ ശരത്തിനെ ബന്ധിപ്പിച്ച് തെറ്റായ ഓൺലൈൻ വാർത്തകൾ പ്രചരിപ്പിക്കുന്നതിനാൽ ഈ നോട്ടിസ് പ്രസിദ്ധീകരിക്കുന്നതാകുന്നു. മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ പൂർണമായും ഞങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ളതാകുന്നു. നടി ആശാ ശരത്ത് ടി സ‌്ഥാപനങ്ങളുടെ ഉടമസ്ഥയോ, ഷെയർഹോൾഡറോ, ഡയറക്‌ടർ ബോർഡ് അംഗമോ, പ്രമോട്ടറോ, പ്രചാരകയോ അല്ലാത്തതാണ്.

പ്രാണാ ഇൻസൈറ്റ് ആപ്പിന്റെ ഒരു പ്രോഗ്രാമിൽ നർത്തകിയും, ആർട്ടിസ്‌റ്റും എന്ന നിലയിൽ ആശ ശരത്ത് അതിഥിയായി പങ്കെടുക്കുകയും ഞങ്ങൾ ആവശ്യപ്പെട്ട പ്രകാരം കോവിഡ് കാലഘട്ടത്തിൽ കലാപഠനം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് നൃത്തം, സംഗീതം, കഥകളി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങി വിവിധയിനം കലകളുടെ ക്ലാസുകൾ ഷൂട്ട് ചെയ്‌ത് കല ഓൺലൈൻ ആയി അഭ്യസിക്കുന്നതിന് വേണ്ട ക്ലാസുകളുടെ കണ്ടന്റ് നൽകി എന്നതല്ലാതെ അവർക്ക് ഞങ്ങളുടെ സ്ഥാപനങ്ങളുമായി യാതൊരു പങ്കാളിത്തവും ഇല്ല എന്ന വിവരം അറിയിക്കുന്നു.

ഞങ്ങളുടെ മേൽ പറഞ്ഞ സ്‌ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന രീതിയിൽ അപകീർത്തികരമായ വ്യാജ വാർത്തകൾ പ്രചരിച്ചതിൽ അവർക്കുണ്ടായ മനോവിഷമത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+