നടി അഷിക അശോകൻ വിവാഹിതയായി; ഫോട്ടോ വൈറൽ
സോഷ്യൽ മീഡിയയിലെ വൈറൽ താരവും നടിയുമായ അഷിക അശോകൻ വിവാഹിതയായി. നടി തന്നെയാണ് വിവാഹക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 'ചിലത് പ്ലാന്‍ ചെയ്യുന്നതിനൊക്കെ അപ്പുറമായിരിക്കും' എന്ന വരികളോടെ വിവാഹത്തിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
കുടുംബ സുഹൃത്തായ പ്രണവ് ആണ് അഷികയുടെ വരൻ. വളാഞ്ചേരി സ്വദേശിയായ പ്രണവ് ആർക്കിടെക്റ്റ് ആണ്. പ്രണവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും അഷിക പങ്കുവെച്ചിട്ടില്ല.

മുൻപ് നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി പോയതായി അഷിക പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് ഈ വിവാഹം താൻ വേണ്ടെന്ന് വെച്ചതെന്നും അഷിക വ്യക്തമാക്കിയിരുന്നു. 'പണമോ സമ്പത്തോ ഒന്നും വേണമെന്ന ആഗ്രഹിക്കുന്ന ആളല്ല ഞാൻ. എന്നെ സംബന്ധിച്ച് പരിഗണനയും സ്നേഹവുമൊക്കെയാണ് എന്റെ പങ്കാളിയിൽ നിന്നും ഞാൻ പ്രധാനമായും ആഗ്രഹിക്കുന്നത്. സത്യസന്ധപുലർത്തണം, ബഹുമാനം നൽകുന്ന ആളായിരിക്കണമെന്നും ആഗ്രഹിച്ചു. ഇതൊന്നും കിട്ടുന്നില്ലയെങ്കിൽ എന്ത് കാര്യമാണ് ഉള്ളത്. ആ റിലേഷനിൽ ഞാൻ സന്തോഷവതിയായിരുന്നില്ല. എനിക്കൊരു പൂർണത അനുഭവപ്പെട്ടില്ല, അതാണ് ആ ബന്ധം അവസാനിക്കാൻ കാരണം', എന്നായിരുന്നു അഷികയുടെ വാക്കുകൾ.
'മിസ്സിങ് ഗേൾസ്' എന്ന സിനിമയിലൂടെയാണ് അഷിക മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പുന്നഗൈ സൊല്ലും, സാൻട്രിതാഴ് തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications