Get Updates
Get notified of breaking news, exclusive insights, and must-see stories!

കേട്ടത് സത്യമാണോ? ഭർത്താവുമായി വേർപിരിഞ്ഞോ?; ഒടുവിൽ തുറന്നുപറഞ്ഞ് അസിൻ

ദീർഘ നാളത്തെ പ്രണയത്തിന് ഒടുവിലാണ് മലയാളിയും ബോളിവുഡ് താരവുമായ നടി അസിൻ മൈക്രോമാക്‌സ് മാനേജിംഗ് ഡയറക്ടർ രാഹുൽ ശർമയെ വിവാഹം കഴിച്ചത്. 2016 ൽ ആയിരുന്നു വിവാഹം. വിവാഹത്തിന് പിന്നാലെ അസിൻ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ അസിനെക്കുറിച്ചുള്ള ചർച്ചയാണ് നടക്കുന്നത്. അസിനും ഭർത്താവും വേർപിരിയാൻ പോവുകയാണെന്ന തരത്തിലായിരുന്നു ചർച്ചകൾ. ഇപ്പോൾ അസിൻ തന്നെ ഈ വിഷയത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്.

asin actress

ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് രാഹുലുമൊത്തുള്ള ഒന്നൊഴികെയുള്ള എല്ലാ ചിത്രങ്ങളും അസിൻ ഡിലീറ്റ് ചെയ്തതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ തുടങ്ങിയത്. സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിന്ന് വിവാഹ ഫോട്ടോകളും അവർ നീക്കം ചെയ്തിട്ടുണ്ട്. മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രമാണ് അസിൻ അവസാനം പങ്കുവെച്ചത്.

ഇതോടെയാണ് അസിനും രാഹുലും തമ്മിൽ പ്രശ്‌നമുണ്ടെന്ന തരത്തിലുള്ള ചർച്ചകൾ നടന്നത്. എന്നാൽ അസിനും ഭർത്താവും തമ്മിൽ നല്ല സന്തോഷത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നത് എന്നായിരുന്നു അസിനുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങൾ പറഞ്ഞത്.
എന്നാൽ അസിൻ വിവാഹമോചിതയായി എന്ന തരത്തിലുള്ള വാർത്തകൾ വീണ്ടും വന്നുതുടങ്ങി.

ഇതോടെയാണ് അസിൻ തന്നെ രംഗത്തുവന്നത്. ഞങ്ങൾ വേനൽക്കാല അവധി ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. ശരിക്കും പറഞ്ഞാൽ ഇപ്പോൾ ഞങ്ങൾ ഒരുമിച്ച് പ്രഭാതഭക്ഷണം കഴിക്കുകയാണ്. അപ്പോഴാണ് തികച്ചും സാങ്കല്പികവും അടിസ്ഥാനപരഹിതവുമായ വാർത്ത കണ്ടത്.

വീട്ടുകാരോടൊപ്പം ഇരുന്ന് തങ്ങൾ വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ ഞങ്ങൾ പിരിഞ്ഞുവെന്ന വാർത്തകൾ വന്ന സമയത്തെക്കുറിച്ചാണ് ഇത് ഓർമ്മിപ്പിക്കുന്നതെന്നും അസിൻ പറഞ്ഞു. ഇത് ഉള്ളത് തന്നെയാണോ എന്നും അസിൻ ചോദിക്കുന്നു.
മനോഹരമായ അവധി ആഘോഷത്തിൽ നിന്നും അഞ്ച് മിനിറ്റ് പാഴാക്കി കളഞ്ഞതിൽ നിരാശയുണ്ടെന്നും എല്ലാവർക്കും നല്ല ദിവസം ആശംസിക്കുന്നുവെന്നും അസിൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+