Get Updates
Get notified of breaking news, exclusive insights, and must-see stories!

'യു ആര്‍ സൂപ്പര്‍, തന്റെ കുറേ പിക് കണ്ട്......'; അശ്വതിയെ തേടി അശ്ലീല സന്ദേശം, ചുട്ടമറുപടിയുമായി താരം

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് അശ്വതി ശ്രീകാന്ത്. ആര്‍ ജെ, അവതാരക, നടി എന്നിങ്ങനെ തിളങ്ങി നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സമൂഹത്തില്‍ നടക്കുന്ന പല വിഷയങ്ങളിലും തന്റേതായ അഭിപ്രായങ്ങള്‍ അശ്വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ പലപ്പോഴും പല പോസ്റ്റുകളുടെയും ചിത്രങ്ങളുടെയും പേരില്‍ സൈബര്‍ ആക്രമണങ്ങള്‍ അശ്വതി നേരിട്ടിരുന്നു. എന്നാല്‍ ഇതിനൊക്കെ താരം ചുട്ടമറുപടി നല്‍കാറുണ്ട്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ അനാവശ്യം പറഞ്ഞ ആള്‍ക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം അശ്വതി ഇന്‍സ്റ്റഗ്രാമില്‍ ഒരു ചോദ്യോത്തര വേള പങ്കുവച്ചിരുന്നു. ആരാധകരുമായി സംവദിക്കുന്നതിന് വേണ്ടിയാണ് താരം ഇത്തരത്തിലുള്ള ചോദ്യോത്തര വേള പങ്കുവയ്ക്കുന്നത്.

aswathi

പലരും മാന്യമായുള്ള ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ഒരാള്‍ മാത്രമാണ് മോശമായി പ്രതികരിച്ചത്.' യു ആര്‍ സൂപ്പര്‍, നല്ല വലിയ ഡാഷാണ്, തന്റെ പിക് കണ്ട് ഡാഷ് വിട്ടിട്ടുണ്ട് ' എന്നാണ് ഒരാള്‍ പ്രതികരിച്ചത്. കുട്ടികള്‍ ഫോളോ ചെയ്യുന്നത് കൊണ്ട് തന്നെ അസഭ്യ വാക്കുകള്‍ സ്‌മൈലി വച്ച് മറച്ചാണ് അശ്വതി ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടുത്തിയത്.

ഇയാള്‍ക്ക് ചുട്ട മറുപടിയാണ് അശ്വതി സോഷ്യല്‍ മീഡിയയിലൂടെ നല്‍കിയത്. 'പാവം തലച്ചോറ് കാലിനടിയിലായിപ്പോയി, സഹതാപമുണ്ട്'- എന്നാണ് അശ്വതി മറുപടിയായി കുറിച്ചത്. ഇതാദ്യമായല്ല അശ്വതി ഇത്തരത്തിലുള്ള ആക്രമണം നേരിടുന്നത്. ഇതിന് മുമ്പും അസഭ്യമായ പരാമര്‍ശങ്ങള്‍ കമന്റിലൂടെയും മേസേജിലൂടെയും അശ്വതിയെ തേടിയെത്തിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം താരം ചുട്ടമറുപടി നല്‍കിയിട്ടുണ്ട്.

ഇതിന് മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ നേരിടുന്ന ബോഡി ഷെയിമുകളെ കുറിച്ച് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വലിയ രീതിയില്‍ ബോഡി ഷെയിമിംഗ് അനുഭവിച്ചിട്ടുണ്ടെന്നാണ് താരം പറഞ്ഞത്. എന്നാല്‍ പിന്നീട് അതൊന്നും എന്നെ ഒരു വിധത്തിലും ബാധിക്കാത്ത തരത്തില്‍ മാനസികമായി വളര്‍ന്നിട്ടുമുണ്ടെന്ന് താരം പറഞ്ഞിരുന്നു. അശ്വതിയുടെ വാക്കുകളിലേക്ക്.

' ഞാന്‍ കഴിഞ്ഞ പത്ത് പതിനൊന്ന് വര്‍ഷമായി മീഡിയയില്‍ ജോലി ചെയ്യുന്ന ആളാണ്. അന്ന് മുതല്‍ പലപ്പോഴായി സോഷ്യല്‍ മീഡിയയിലെ പലതരം ബോഡി ഷൈമിങ്ങുകള്‍ അനുഭവിച്ചിട്ടുണ്ട്, അതില്‍ സങ്കടപ്പെട്ടിട്ടുണ്ട്, കരഞ്ഞിട്ടുണ്ട്, പക്ഷെ പിന്നീട് അതൊന്നും എന്നെ ഒരു വിധത്തിലും ബാധിക്കാത്ത തരത്തില്‍ മാനസികമായി വളര്‍ന്നിട്ടുമുണ്ട്'- അശ്വതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+