പുത്തൻ സ്കോഡ സ്ലാവിയ സ്വന്തമാക്കി അശ്വതി ശ്രീകാന്ത്; അശ്വതിയുടെ പുതിയ വാഹനത്തിന്റെ വില എത്രയാണെന്നോ?
നടിയും എഴുത്തുകാരിയും അവതാരകയുമാണ് അശ്വതി ശ്രീകാന്ത്. അശ്വതി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തന്റെ ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവെച്ചിരുന്നു. അശ്വതി പുതിയൊരു കാർ വാങ്ങിയിരിക്കുകയാണ്. സ്കോഡ സ്ലാവിയയാണ് താരം വാങ്ങിയിരിക്കുന്നത്. മക്കളായ പദ്മയ്ക്കും കമലയ്ക്കും ഒപ്പം എത്തിയാണ് അശ്വതി വാഹനത്തിന്റെ താക്കോൽ വാങ്ങിയത്. കൊച്ചയിലെ ഇ വി എം സ്കോഡയിൽ നിന്നാണ് അശ്വതി വാഹനം വാങ്ങിയത്.
ഏറെ അന്വേഷണങ്ങൾക്ക് ഒടുവിലാണ് സ്ലാവിയയിലേക്ക് എത്തിയത് എന്നാണ് അശ്വതി പറഞ്ഞത്. ഡ്രൈവിംഗ് പല സമയങ്ങളിലും ഏറെ സഹായിച്ചിട്ടുണ്ടെന്നും ഒരു വനിത എന്ന നിലയിൽ തന്നെ ഡ്രൈവിംഗ് തനിക്ക് ഏറെ കോൺഫിഡൻസ് നൽകിയിട്ടുണ്ടെന്നും അശ്വതി പറഞ്ഞു. ജീപ്പ് കോമ്പോസും മിനി കൂപ്പറും അശ്വതിക്ക് സ്വന്തമായുണ്ട്. ഇപ്പോൾ അവയുടെ ഒപ്പം എത്തുകയാണ് സ്ലാവിയ.
ഈ പുതു സൗന്ദര്യത്തിന് വീട്ടിലേക്ക് സ്വാഗതം. എസ്‌യുവിയുടെ ആരാധകിയാണ് എങ്കിലും ആദ്യ കാഴ്ചയിൽ തന്നെ ഈ വാഹനം എന്നെ ആകർഷിച്ചു എന്ന് കുറിച്ചു കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വാഹനത്തിന്റെ ഉയർന്ന മോഡലായ 1.5 ലീറ്റർ സ്റ്റൈലാണ് അശ്വതി വാങ്ങിയത്. 19. 13 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഷോറൂം വില.
ഗ്ലോബൽ എൻ സി ആർ പിയിൽ അഞ്ച് സറ്റാർ നേടിയ വാനം ആണ് ഇത്. മികച്ച പ്രകനവും സുഖകരമായ ഡ്രൈവിംഗും നൽകുന്ന ഈ കാറിന്റെ 1 ലിറ്റർ, 1.5 ലിറ്റർ ടി എസ് ഐ എഞ്ചിനുകളാണ് കരുത്ത്. മൂന്ന് സിലിണ്ടർ 1 ലിറ്റർ മോഡലിന് 110 ബി എച്ച് പി, 1.5 ന് 150 ബി എച്ച് പി. ആറ് സ്പീഡ് മാനുവലും ടോർക്ക് കൺവർട്ടർ ഓട്ടോയും 1 ലിറ്ററിൽ ഉള്ളപ്പോൾ 7 സ്പീഡ് ഡി എസ് ജിയും മാനുവലുമാണ് 1.5 ലിറ്ററിന്.












Click it and Unblock the Notifications