'ഡോക്ടറെ പോയി കാണിച്ചു, പല ടെസ്റ്റുകളും നടത്തി'; മുഖത്ത് സംഭവിച്ചതിനെക്കുറിച്ച് അശ്വതി ശ്രീകാന്ത്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ കുറച്ച് കാലമായി താൻ കേട്ടുകൊണ്ടിരിക്കുന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് അശ്വതി. മുഖത്ത് വന്ന മാറ്റത്തെക്കുറിച്ചാണ് അശ്വതി പറയുന്നത്. യൂട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം പറയുന്നത്.
ഒരു ദിവസം അധികമായി വെയിൽ കൊണ്ട ശേഷം തന്റെ മുഖത്ത് നിറം മാറ്റം സംഭവിച്ചു എന്നാണ് താരം പറയുന്നത്. " അഞ്ച് വർഷത്തിൽ മേലെയായ കാര്യമാണിത്. ഒരു ദിവസം കുറച്ചധികമായി ഞാൻ വെയിൽ കൊണ്ടു. തിരിച്ച് വീട്ടിൽ കയറി. അപ്പോഴേക്കും നമ്മുടെ മുഖത്തൊരു കരുവാളിപ്പ് ഉണ്ടാകുമല്ലോ. പൊതുവിൽ ഇങ്ങനെ വരുമ്പോൾ ഒരാഴ്ച കൂടിപ്പോയാൽ പത്ത് ദിവസം ആകുമ്പോഴേക്കും അത് പോകും.

പക്ഷേ എനിക്കത് പോകുന്നില്ല. മുഖത്ത് മാത്രമായിട്ട് കരുവാളിപ്പ്. കഴുത്തിന് താഴെ പ്രശ്നമൊന്നുമില്ല. അതെന്താണ് എന്ന് അറിയാൻ ഡോക്ടറെ പോയി കാണിച്ചു. ടാൻ വന്നതാകും ചിലപ്പോൾ ചിലർക്ക് ഇന്റൻസ് ആകും. പുറമെ പുരട്ടാനുള്ള ക്രീമുകളൊക്കെ തന്നു. പക്ഷേ പ്രയോജനം ഒന്നും ഉണ്ടായില്ല. അപ്പോഴാണ് ശ്രദ്ധിക്കുന്നത് ശരിക്കും ഇത് വെയിൽ കൊണ്ടതാണോ എന്ന് അങ്ങനെ കാലം കടന്നുപോയി. പല ഡോക്ടർമാരെയും കണ്ടു.
ദുബായിലും നാട്ടിലുമൊക്കെ, പല ടെസ്റ്റുകളും നടത്തി. പക്ഷേ എന്താണ് പ്രശ്നമെന്ന് കണ്ടെത്താനായില്ല. ഒടുവിൽ ഓട്ടോ ഇമ്യൂൺ കണ്ടീഷനാണ് മെജോരറ്റി ഡോക്ടേഴ്സ് കൺഫോം ചെയ്തു, അത് ട്രിഗർ ചെയ്യാനുള്ള എന്തോ ഒന്ന് എന്റേൽ ഉണ്ട്, മേക്കപ്പാണോ എന്ന് സംശയിച്ചു. പ്രൊഫഷൻ ഇതായത് കൊണ്ട് മേക്കപ്പ് ഇടണം. ഡെയ്ലി ലൈഫിൽ മേക്കപ്പ് ഉപയോഗിക്കാത്ത ആളാണ് ഞാൻ. പക്ഷേ ഇപ്പോൾ മേക്കപ്പില്ലാതെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. ഇത് ആദ്യത്തെ കുറച്ച് കാലം എനിക്ക് ഉണ്ടാക്കിയ മാനസിക പ്രശ്നം ചില്ലറയൊന്നുമല്ല.
ഫുൾ ബോഡി അങ്ങനെ ആയിരുന്നെങ്കിൽ അത് അക്സപറ്റ് ചെയ്യാമായിരുന്നു. ഇത് പക്ഷേ അങ്ങനെയല്ല, ഫോട്ടോ പോലും എടുക്കാൻ പറ്റാത്ത അവസ്ഥയായി. കാണുന്നവരൊക്കെ ഓരോ സൊല്യൂഷൻ പറയുന്നുണ്ട്. എന്നെ കൊണ്ട് പറ്റാവുന്നതെല്ലാം ചെയ്ത് കഴിഞ്ഞു. നിലവിൽ എന്റെ സ്കിൻ വളരെ സെൻസിറ്റീവാണ്, അശ്വതി പറഞ്ഞു.
ഇതിപ്പോൾ പറയാൻ കാരണം ഇങ്ങനത്തെ കണ്ടീഷനുള്ള പലരും ഉണ്ടെന്ന് ഞാൻ കാണുന്ന ഡോക്ടേഴ്സ് പറഞ്ഞ് അറിയാം. മറ്റുള്ളവർക്ക് കൂടി ഒരു പ്രചോദനം ആകട്ടെ എന്നോർത്തിട്ടാണ്. പലതരത്തിലുള്ള ക്രീമുകളും മെഡിസിനും ഞാൻ ഉപയോഗിച്ചിരുന്നു. ചില ചികിത്സകൾ ചെറിയ മാറ്റാം ഉണ്ടാക്കും. എന്നാൽ വീണ്ടും പഴയ പോലെ എത്തും, അശ്വതി പറഞ്ഞു. തന്റെ ഈ അവസ്ഥയിൽ അമ്മയ്ക്ക് വിഷമം ആണെന്നും പല അമ്പലങ്ങളിലും അവർ വഴിപാട് നേരുന്നുണ്ടെന്നും അശ്വതി പറയുന്നു.












Click it and Unblock the Notifications