Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു, പോകേണ്ട എന്ന് തന്നെയാണ് തീരുമാനം'; കാരണം വെളിപ്പെടുത്തി അശ്വതി

മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള താരമാണ് അശ്വതി ശ്രീകാന്ത്. ആര്‍ജെയായിരുന്ന അശ്വതി ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയില്‍ അവതാരകയായി എത്തിയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഫ്‌ളവേഴ്‌സ് ചാനലിലെ ചക്കപ്പഴം എന്ന കോമിക് സീരിയലില്‍ പ്രധാന വേഷവും ചെയ്യാന്‍ തുടങ്ങി. ഇതിന് പുറമെ എഴുത്തുകാരി, ലൈഫ് കോച്ച് എന്നീ നിലകളിലും പ്രശസ്തയാണ് അശ്വതി ശ്രീകാന്ത്.

സോഷ്യല്‍ മീഡിയയിലും വലിയ ഫോളോവേഴ്‌സ് ആണ് അശ്വതിക്കുള്ളത്. പാരന്റിംഗിനെ കുറിച്ചും മറ്റും അശ്വതി പങ്ക് വെക്കുന്ന കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇടക്ക് തന്റെ ചിത്രത്തിന് മോശം കമന്റിട്ടയാള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്തും അശ്വതി സോഷ്യല്‍ മീഡിയയുടെ കൈയടി നേടിയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിനെ കുറിച്ച് അശ്വതി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

Aswathy Sreekanth

തന്നെ ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു എന്നും എന്നാല്‍ എന്തുകൊണ്ടാണ് അതിലേക്ക് പോകാതിരുന്നത് എന്നും അശ്വതി പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അശ്വതി ശ്രീകാന്തിന്റെ പ്രതികരണം. ബിഗ് ബോസിലേക്ക് പോകാന്‍ തന്നെ ബോധ്യപ്പെടുത്താന്‍ വേണ്ട കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല എന്നാണ് അശ്വതി ശ്രീകാന്ത് പറയുന്നത്. അശ്വതിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'ബിഗ് ബോസിലേക്ക് എന്നെ ഒരു സീസണ്‍ രണ്ടിന്റെ സമയത്തെങ്ങാനും വിളിച്ചിട്ടുണ്ടായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് പോകാതിരുന്നത്. അന്ന് മൂത്ത മകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. മകളെ വിട്ട് അത്ര നാള്‍ മാറി നില്‍ക്കാന്‍ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല. ആ ഷോയിലേക്ക് പോകണം എന്ന് എന്നെ കണ്‍വിന്‍സ് ചെയ്യുന്ന കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. നിലവിലെ സാഹചര്യത്തിലും ആ നിലപാട് തന്നെയാണ്.

ഒന്നാമത്തെ കാര്യം അത് വളരെ സ്‌ട്രെസ്ഫുള്ളായിട്ടുള്ള സിറ്റുവേഷനാണ്. എത്ര അണ്‍എഡിറ്റായിട്ടുള്ള കാര്യമാണ് കാണിക്കുന്നത് എന്ന് പറഞ്ഞാലും അവിടെ നമ്മള്‍ മനപൂര്‍വമായിട്ട് ക്രിയേറ്റ് ചെയ്യുന്ന സ്‌ട്രെസ് ഉണ്ട്. അല്ലെങ്കില്‍ നമ്മുടെ ഒരു നോര്‍മല്‍ ലൈഫ്‌സ്റ്റൈലില്‍ നിന്ന് കംപ്ലീറ്റായിട്ട് മാറ്റിയിട്ടൊരു വേറെ ഒരു എക്കോ സിസ്റ്റത്തില്‍ അവരെ കൊണ്ട് പ്ലേസ് ചെയ്യുകയാണല്ലോ.

അതിന്റേതായിട്ടുള്ള സ്ട്രഗിളുകളൊക്കെയുണ്ട്. എനിക്ക് ഇപ്പോള്‍ എന്നെ അത്രയും സ്ട്രഗിളിലൂടെ കടത്തി വിടേണ്ട കാര്യമുണ്ട് എന്ന് തോന്നുന്നില്ല. അതെന്റെ പേഴ്‌സണല്‍ ചോയ്‌സാണ്,' എന്നാണ് അശ്വതി ശ്രീകാന്ത് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+