ഷൂട്ടിംഗ് കഴിഞ്ഞ് പോകുന്ന വഴി ബസ്സ് ഇടിച്ചതാണ്; മൗനരാഗത്തിലെ കാർത്തിക്കിനെക്കുറിച്ച് ബീന ആന്റണി
കുടുംബ പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് കാർത്തിക് പ്രസാദ്. അടുത്തിടെയാണ് കാർത്തിക്കിന് അപകടം പറ്റിയ വാർത്ത പുറത്തുവന്നത്. ഫെബ്രുവരി 21 തിങ്കളാഴ്ച വൈകുന്നേരം ആയിരുന്നു അപകടം നടന്നത്. ഇപ്പോൾ കാർത്തിക്കിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി ബീന ആന്റണി.
കാർത്തിക്കിന്റെ വിവരം അന്വേഷിച്ച് നിരവധിപേർ തന്നെ കോൺടാക്ട് ചെയ്തെന്നും അത് കൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നതെന്നും ബീന ആന്റണി പറഞ്ഞു. അപകടം നടന്നുവെന്നത് സത്യമാണെന്നും ഷൂട്ടിംഗ് കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് പോകുന്ന വഴി ബസ് ഇടിച്ചതാണെന്നും അപ്പോൾ തന്നെ ആശുപത്രയിലേക്ക് മാറ്റിയെന്നും അൽപ്പം ഗുരുതരമാണെന്നും ബീന പറയുന്നു.

പ്രശ്നങ്ങളുണ്ട്, കുറച്ച് നാളിന് നടക്കാനൊന്നും പറ്റില്ല, കാലിന് കാര്യമായ പ്രശ്നമുണ്ടെന്നും അവർ പറഞ്ഞു. രണ്ട് കാലിലെയും മസിലം സ്കിന്നും പോയിട്ടുണ്ട്. അതിന്റെ സർജറി നടന്നുകൊണ്ടിരിക്കുകയാണെന്നും ബീന ആന്റണി പറഞ്ഞു.
" സത്യമാണ്, അങ്ങനെയൊരു അപകടം നടന്നു. ഷൂട്ടിംഗ് കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് പോകുന്ന വഴി ബസ്സ് ഇടിച്ചതാണ്. ഫോണിൽ സംസാരിച്ചുവെന്നാണ് തോന്നുന്നത്. അപ്പോൾ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പ്രശ്നങ്ങൾ ഉണ്ടോ എന്ന് ചോദിച്ചാൽ കുറച്ച് പ്രശ്നങ്ങളുണ്ട്. കുറച്ച് നാളിനി നടക്കാനൊന്നും പറ്റില്ല. കാരണം കാലിന് കാര്യമായ പ്രശ്നം വന്നിട്ടുണ്ട്. രണ്ട് കാലിലേയും മസിൽസും സ്കിന്നും പോയിട്ടുണ്ട്. അതിന്റെ സർജറി നടന്നു കൊണ്ടിരിക്കുകയാണ്.
കോഴിക്കോട്ടുകാരനാണ് കാർത്തിക്. ഭാര്യയും വീട്ടുകാരും തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ശേഷം കോഴിക്കോട് കൊണ്ടുപോയി. അവിടെയാണ് ചികിത്സ തുടരുന്നത്. കാർത്തികുമായി ഞാൻ സംസാരിച്ചിട്ടില്ല ഭാര്യയുമായി സംസാരിച്ചപ്പോൾ ഭയങ്കര പെയ്ൻ ആണെന്നാണ് പറഞ്ഞത്. പെയ്ൻ കില്ലർ കൊടുക്കുന്നുണ്ട്. രണ്ട് മൂന്ന് പ്ലാസ്റ്റിക് സർജറി കഴിഞ്ഞു.
ഇതെല്ലാം കഴിഞ്ഞിട്ട് വേണം പൊട്ടലിന്റെ സർജറി നടത്താൻ, ഇതാണ് അവന്റെ അവസ്ഥ. അവൻ വളരെ പാവമായിട്ടുള്ള കുട്ടിയാണ് അവന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം, ബീന ആന്റണി പറഞ്ഞു.
നിലവിൽ ഏഷ്യാനെറ്റിലെ മൗന രാഗം എന്ന സീരിലിലാണ് കാർത്തിക് അഭിനയിക്കുന്നത്. ബൈജു എന്ന കഥാപാത്രമായാണ് കാർത്തിക് എത്തുന്നത്. ഈ കഥാപാത്രത്തിന് ഒരുപാട് ആരാധകരും ഉണ്ട്. കഴിഞ്ഞ് 20 വർഷമായി അഭിനയ രംഗത്ത് ഉള്ള ആളാണ് കാർത്തിക്. സിനിമയിലും അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications