'പ്രാർത്ഥിച്ച് കൊണ്ട് അതിനകത്ത് ഇരുന്നു, എന്റെ ദൈവമേ ഒന്നും മനസ്സിലാകാത്ത അവസ്ഥ'; ബീന ആന്റണി
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് ബീന ആന്റണി. നിരവധി സിനിമകളിലും സീരിയലുകളും താരം അഭിനയിച്ചിട്ടുണ്ട്. സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചതെങ്കിലും സീരിയലിലൂടെയാണ് താരത്തിന് കൂടുതൽ ശ്രദ്ധ ലഭിക്കുന്നത്. ഇപ്പോഴും സീരിയലുകളിൽ സജീവമാണ് ബീന. സീരിയൽ നടൻ മനോജ് ആണ് ബീന ആന്റണിയുടെ ഭർത്താവ്.
ഇപ്പോൾ തന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് ബീന ആന്റണി പറയുന്നത്. മകനെ ഗർഭം ധരിച്ച സമയത്ത് വലിയാെരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിനെക്കുറിച്ചാണ് ബീന ആന്റണി പറഞ്ഞത്. ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

ഞാൻ എട്ട് മാസം ഗർഭിണിയായിരിക്കുന്ന സമയം കോട്ടയം ഭാഗത്ത് എനിക്കൊരു ഉദ്ഘാടനം ഉണ്ടായിരുന്നു. അന്നൊരു മഞ്ഞ സെൻ കാർ ഉണ്ടായിരുന്നു, മോര് കാച്ചിയ വണ്ടി എന്നാണ് ഞങ്ങൾ പറയുക. മഴ സമയമായിരുന്നു. കുമരകം ഭാഗത്ത് കൂടിയായിരുന്നു തിരികെ വന്നത്. ഒരിടത്ത് എത്തിയപ്പോൾ മുന്നിൽ ഒന്നും കാണാൻ പറ്റാത്ത അവസ്ഥയായി. റോഡും പുഴയും എല്ലാം ഒരു പോലെ, ബീന പറയുന്നു.
ഞങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകാൻ പറ്റാത്ത അവസ്ഥ. ഞാൻ പേടിച്ചു പ്രാർത്ഥിക്കാൻ തുടങ്ങി. കാല് സീറ്റിൽ കയറ്റി വെച്ചിരിക്കുകയാണ്. ഒരു വണ്ടിയും അത് വഴി വരുന്നുണ്ടായിരുന്നില്ല. മനുവിനോട് വണ്ടി നന്നായി റെയ്സ് ചെയ്ത് മുന്നോട്ട് തന്നെ എടുക്കാൻ പറഞ്ഞു. കുറെ കഴിഞ്ഞതും വണ്ടിയുടെ ഉള്ളിലേക്ക് വെള്ളം കയറാൻ തുടങ്ങി. സീറ്റ് വരെ വെള്ളം കയറി. എന്റെ ദൈവമേ ഒന്നും മനസ്സിലാകാത്ത അവസ്ഥ ബീന ആന്റണി പറഞ്ഞു.
താൻ പ്രാർത്ഥിച്ച് കൊണ്ട് അതിനകത്ത് ഇരുന്നുവെന്നും ബീന ആന്റണി ആ സംഭവത്തെക്കുറിച്ച് സംസാരിച്ച് കൊണ്ട് പറഞ്ഞു. അവസാനം കുറെ നേരം കഴിഞ്ഞപ്പോൾ ഒരു ലോറി എവിടെ നിന്നോ വന്നെന്നും അതിലെ ആളുകൾ തങ്ങളെ എങ്ങനെയോ പുറത്തെടുക്കുകയായിരുന്നുവെന്നും ബീന പറയുന്നു.
തനിക്ക് ഒന്നും ഓർമ്മയില്ലെന്നും വണ്ടിയുടെ അകത്തൊക്കെ വെള്ളം കയറിയിരുന്നുവെന്നും റോഡും പുഴയും മനസ്സിലായിരുന്നില്ലെന്നും ബീന ആന്റണി പറഞ്ഞു. വണ്ടി നീങ്ങാതായി, ലോറിയലാണ് തങ്ങളെ അവിടെ നിന്ന് രക്ഷിച്ചതെന്ന് ബീന ആന്റണി പറഞ്ഞു. വണ്ടി കേടായിപ്പോയിരുന്നെന്നും അത് പിന്നീട് വന്നാണ് ശരിയാക്കിയെടുത്തതെന്നും ബീന ആന്റണി പറഞ്ഞു.












Click it and Unblock the Notifications