ഞാൻ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഞാൻ എന്തിന് ഭയപ്പെടണം, അതുകൊണ്ട് ഉടൻ പരാതി നൽകി; മനസ്സുതുറന്ന് ഭാവന
മലയാളത്തിലും തമിഴിലും കന്നഡയിലുമൊക്കെ തിളങ്ങി നിന്ന താരമാണ് ഭാവന. അപ്രതീക്ഷിതമായി താരത്തിന്റെ ജീവിതത്തിൽ ഉണ്ടായ ദുരനുഭവും മനക്കരുത്ത് കൊണ്ട് അത് അതിജീവിച്ച് ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാവുകയാണ് ഭാവന. തന്റെ ജീവിതത്തിൽ ഏറ്റവും മോശം അനുഭവം നേരിടേണ്ടി വന്നപ്പോഴും മുന്നോട്ട് വന്ന് നിയമപരമായി മുന്നോട്ട് പോയ വ്യക്തിയാണ് ഭാവന.
ഇപ്പോൾ എങ്ങനെയാണ് അത്തരം ഒരു അവസ്ഥയിലും ഇങ്ങനെയൊരു തീരുമാനം എടുക്കാൻ സാധിച്ചതെന്നും എങ്ങനെയാണ് ആ അവസ്ഥ തരണം ചെയ്തതെന്നും പറയുകയാണ് ഭാവന. ബിഹൈൻഡ് വുഡ്സ് തമിഴ്ന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

താൻ തെറ്റ് ചെയ്തിട്ടില്ല എന്ന വിശ്വാസം തന്നെയാണ് കേസ് കൊടുക്കാൻ പ്രേരണയാതെന്നും തുറന്നുപറഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് ആലോച്ചിരിന്നില്ല, ഉടനെ കേസ് കൊടുക്കുകയായിരുന്നുവെന്നും ഭാവന പറയുന്നു. ശരിയായ കാര്യം ചെയ്യുന്നതിന് എന്തിനാണ് ഭയപ്പെടുന്നത് എന്ന കോൺസെപ്റ്റായിരുന്നു തനിക്കെന്നും ഭാവന പറയുന്നു.
ഇതൊന്നും ഞാൻ പ്ലാൻ ചെയ്ത് ചെയ്ത കാര്യങ്ങളല്ല. ഞാൻ ചിന്തിച്ചത് ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് ഉടൻ തന്നെ ഞാൻ പരാതി ഫയൽ ചെയ്തു. ഞാൻ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഞാൻ എന്തിന് ഭയപ്പെടണം. അപ്പോഴും ഞാൻ ഇങ്ങനെ അങ്ങനെ സംഭവിക്കും അങ്ങനെ ചെയ്താൽ ഇങ്ങനെ സംഭവിക്കും എന്നൊന്നും ചിന്തിച്ചില്ല. അപ്പോൾ എന്താണ് എനിക്ക് ശരി എന്ന് തോന്നിയത്, അത് ഞാൻ ചെയ്തു. അത് വലിയൊരു വിഷമായി.
പിന്നീട് എന്താണ് സംഭവിച്ചത് എന്ന് എല്ലാവർക്കും അറിയാം. ഇപ്പോഴും ഞാൻ ചെയ്തത് വലിയ കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. നമുക്ക് ശരിയായ കാര്യം ചെയ്യുന്നതിന് എന്തിനാണ് നമ്മൾ ഭയപ്പെടുന്നത് എന്ന കോൺസെപ്റ്റായിരുന്നു. പറഞ്ഞാൽ എന്താവും എന്നല്ല ഞാൻ ഇത് പറയാതിരുന്നാലല്ലേ പ്രശ്‌നം എന്നാണ് ഞാൻ ചിന്തിച്ചത്.
ഞാൻ പറയാതിരുന്നാൽ പിന്നീട് പറഞ്ഞാൽ എനിക്ക് തന്നെയല്ലേ പിന്നീട് പ്രശ്‌നം, എന്തുകൊണ്ടാണ് നീ ഇത്രയും കാലം പറയാതിരുന്നത് എന്ന് ചോദിക്കില്ലേ. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പരാതി ഫയൽ ചെയ്യണം എന്ന് തോന്നി. നമ്മൾ നടന്നുപോകുമ്പോൾ വീണാൽ എന്ത് ചെയ്യണോ അത് ചെയ്യില്ലേ, അല്ലാതെ ഒരു മാസം കഴിഞ്ഞ് ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞിട്ട് എന്ത് പ്രയോജനമാണ്.
ആ സംഭവം നടക്കുന്നതിന് മുൻപ് തന്നെ പൃഥ്വിരാജിനൊപ്പമുള്ള ആദംജോൺ എന്ന സിനിമ ചെയ്യാൻ ഞാൻ കമിറ്റ് ചെയ്തിരുന്നു. മാർച്ചിൽ സ്‌കോട്‌ലാന്റിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇത് സംഭവിച്ചപ്പോൾ ഞാൻ പറഞ്ഞു ഞാൻ ഇത് ചെയ്യുന്നില്ല, എനിക്ക് ഒരു ബ്രേക്ക് വേണം, മെന്റലി ഞാൻ ഓക്കെയല്ലെന്ന് പറഞ്ഞു.
പൃഥ്വിയും മുഴുവൻ ടീമും പറഞ്ഞു നീ എപ്പോൾ ഓക്കെ എന്ന് പറയുന്നു അപ്പോൾ മാത്രമെ നമ്മൾ ഇത് ചെയ്യു, അതുവരെ ഞങ്ങൾ കാത്തിരിക്കും എന്നും പറഞ്ഞു. നിങ്ങൾ വേറെ ആരെങ്കിലും വെച്ച് ചെയ്‌തോ, പ്രശ്‌നമില്ല, കുറച്ച് സമയമെടുക്കുമെന്നാണ് തോന്നത് എന്ന് പറഞ്ഞു.
നീ വരുന്നില്ലെങ്കിൽ ഞങ്ങൾ ആരും പോകുന്നില്ലെന്ന് പറഞ്ഞു, സംവിധായകനും ഹീറോയും നിർമ്മാതാവും അങ്ങനെ എല്ലാവരും എന്നെ ഫോൺ ചെയ്ത് പറഞ്ഞത് ഞാൻ ഓക്കെ ആവുന്നത് വരെ കാത്തരിക്കും എന്നാണ്. നീ ഇതിനെ തരണം ചെയ്യണമെന്ന് അവരൊക്കെ പറഞ്ഞു. മാർച്ച് അവസാനത്തിലോ ഏപ്രിലിലോ സ്‌കോട്‌ലാന്റിൽ പോയി സിനിമ ചെയ്തു, ഭാവന പറഞ്ഞു.












Click it and Unblock the Notifications