'അതൊക്കെയൊരു മുറിവ് തന്നെയാണ്. അത് ഉള്ളിൽ തന്നെ ഉണ്ടാകും'; ഭാവന പറയുന്നു
കൊച്ചി: ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവായിരുന്നു നടി ഭാവന നടത്തിയത്. കൂടുതൽ സിനിമകളിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടി. അതിനിടയിൽ ഇപ്പോഴിതാ മനസ് തുറക്കുകയാണ് താരം.
ജീവിതത്തിൽ ഡിപ്രഷിലേക്ക് പോകുന്ന അവസ്ഥയൊക്കെ ഉണ്ടായിട്ടുണ്ടെന്ന് ഭാവന പറയുന്നു. തന്റെ പുതിയ ചിത്രമായ റാണി ദ റിയൽ സ്റ്റോറിയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കവെ ബിഹൈൻവുഡ്സിനോടാണ് താരത്തിന്റെ പ്രതികരണം. വായിക്കാം.

'ഞാൻ മലയാള സിനിമയിൽ നിന്ന് മാത്രമാണ് മാറി നിന്നത്. ബാക്ക് ടു ബാക്ക് കന്നഡ മൂവി ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ ചില സമയത്ത് ഒരു ഡിപ്രഷൻ മൂഡിലേക്ക് പോയിരുന്നു, മീനിലെസ് ആണ് എന്ന തരത്തിലൊക്കെ. സിനിമ ചെയ്യുമ്പോഴും ഇതൊക്കെ ഉണ്ടായിരുന്നു. എന്ത് ചെയ്യണം, ഇതൊക്കെ ചെയ്യണോ വേണ്ടേ എന്നൊക്കെയായിരുന്നു , അതൊരു കോൺസ്റ്റന്റ് ബാറ്റിലാണ്. ചിലപ്പോൾ രണ്ട് മൂന്ന് ദിവസം കഴിയുമ്പോൾ അത് മാറും.
നമ്മുക്ക് ഒരാളെ പുറത്ത് നിന്ന് ജഡ്ജ് ചെയ്യാൻ പറ്റില്ല. ചിരിക്കുന്ന ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് കൊണ്ട് അവർ ഹാപ്പിയാണെന്ന് പറയാൻ സാധിക്കില്ല. ഏറ്റവും മോശം ദിവമായിരിക്കാം അത്. എല്ലാ മനുഷ്യരേയും പോലെ പ്രശ്നങ്ങൾ എനിക്കും ഉണ്ട്. പക്ഷേ ഞാനത് പുറത്ത് കാണിക്കാറില്ല. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് ഇന്ന് സ്ട്രോങ്ങായിരിക്കാം എന്ന് ചിന്തിക്കാനാകില്ലല്ലോ.
എന്റെ അച്ഛൻ മരിച്ചിട്ട് എട്ട് വർഷമായി. കാലം വേദനകളെ മായ്ച്ച് കളയുമെന്ന് എല്ലാവരും പറയും. പക്ഷേ അങ്ങനെയില്ല. അതൊക്കെയൊരു മുറിവ് തന്നെയാണ്. അത് ഉള്ളിൽ തന്നെ ഉണ്ടാകും. ഞാൻ മരിക്കും വരേയും ഞാനെന്റെ അച്ഛനെ മിസ് ചെയ്യും. ഒരുപക്ഷേ വേദനയുടെ ഇന്റൻസിറ്റി കുറയുമായിരിക്കും. ഒറ്റയടിക്ക് മാറില്ല. അല്ലാതെ കംപ്ലീറ്റായി മാറില്ല. എനിക്ക് അങ്ങനെയല്ല, എല്ലാവർക്കും അങ്ങനെ തന്നെ ആയിരിക്കും എന്നാണ് ഞാൻ കരുതുന്നത്.
ജീവിതം എന്നത് സന്തോഷവും സങ്കടവും ഉണ്ടാകും. ഒരു കയറ്റം ഉണ്ടാകുമ്പോൾ ഒരു ഇറക്കവും ഉണ്ടാകും. എല്ലാം ഒകെയായി ക്ലിയറായി ഇനി എന്റെ ജീവിതത്തിൽ എല്ലാം സന്തോഷമായിരിക്കും എന്നൊരു അവസ്ഥയിൽ ഞാൻ എത്തിയിട്ടില്ല, അങ്ങനെ ആരെങ്കിലും എത്തിയിട്ടുണ്ടോയെന്നും അറിയില്ല.ഇതൊക്കെയൊരു കോൺസ്റ്ന്റ് ബാറ്റിൽ തന്നെയാണ്', ഭാവന പറഞ്ഞു.












Click it and Unblock the Notifications