Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൃദയസ്പർശിയായ കുറിപ്പുമായി ദേവി ചന്ദന; ആരുടേയും കണ്ണുതട്ടാതെയിരിക്കട്ടേ എന്ന് ആരാധകർ

കുടുംബ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരമാണ് ദേവി ചന്ദനയും ഭർത്താവ് കിഷോർ വർമ്മയും. കോമഡി റോളുകൾ ചെയ്തിരുന്ന ദേവി ചന്ദന ഇപ്പോൾ വില്ലത്തി കഥാപാത്രങ്ങളാണ് ചെയ്യുന്നത്. കിഷോർ ​ഗായകനാണ്. സോഷ്യൽ മീഡിയയിലും ഇവർ സജീവമാണ്. ദേവി - കിഷോർ ജോഡി ആരാധകർക്ക് വളരെ ഇഷ്ടമാണ്.

രണ്ട് പേരും അടിപാെളി കെമിസ്ട്രിയാണെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ 18ാം വിവാഹ വാർഷികം ആഘോഷിച്ചിരിക്കുകയാണ് ദേവി ചന്ദനയും ഭർത്താവും. ഈ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിൽ താരങ്ങൾ പങ്കുവെച്ചു. ദേവി ചന്ദനയുടേയും കിഷോറിന്റെയും പ്രണയ വിവാഹമായിരുന്നു.

devi

ആദ്യമായി കിഷോറിനെ കാണുന്നത് കലാഭവനിൽ വെച്ച് നടന്ന ​ഗൾഫ് ഷോയുടെ റിഹേഴ്സൽ സമയത്താണെന്നും അന്ന് അധികം ഒന്നും സംസാരിച്ചിരുന്നില്ല ഹായ് ബന്ധം മാത്രമാണ് ഉണ്ടായത് പിന്നീട് അമേരിക്കയിൽ ഷോ ചെയ്തപ്പോഴാണ് തന്റെ പെർഫോമൻസിനെക്കുറിച്ച് സംസാരിക്കുന്നതെന്നും അവിടെ നിന്നുണ്ടായ സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നുവെന്നും ദേവി ചന്ദന പറഞ്ഞിരുന്നു.

2006 ഫെബ്രുവരി 2 ന് ആണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 18 വാർഷത്തെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിൽ താരങ്ങൾ എത്തി നിൽക്കുകയാണ്. പതിനെട്ട് വർഷം പൂർത്തിയായതോടെ ദാമ്പത്യ ജീവിതം പ്രായപൂർത്തിയായി എന്നും പക്വതയിൽ എത്തിയെന്നുമാണ് താരം ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. ഭർത്താവിനൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചു. പ്രണയവും പരസ്പരം ഉള്ള മനസ്സിലാക്കലുമാണ് ഞങ്ങൾ എന്നും പങ്കുവെയ്ക്കുന്നതെന്നും ദേവി ചന്ദന പറയുന്നു.

ഞങ്ങളുടെ വിവാഹ വാർഷികമാണ് ഇന്ന് പക്വതയിലേക്ക് കടക്കുന്നു. 18 വർഷങ്ങൾ ഒരുമിച്ച് ജീവിച്ചു, നല്ലതും ചീത്തയുമായ എല്ലാ അനുഭവങ്ങൾക്കും ദൈവത്തിന് നന്ദി. പ്രണയവും പരസ്പരം ഉള്ള മനസ്സിലാക്കലുമാണ് ഞങ്ങൾ എന്നും പങ്കുവെയ്ക്കുന്നത്. ഇപ്പോഴും മുന്നോട്ട് പോകുന്നു. മൈലുകളോളം ഇങ്ങനെ തന്നെ മുന്നോട്ട് പോകണം എന്നാണ് ദേവി ചന്ദന കുറിച്ചത്.

നിരവധി പേരാണ് പോസ്റ്റിന് കമന്റമായി എത്തുന്നത്. ചേട്ടന് പ്രായം ആകാത്ത എന്തോ അസുഖം ആണ്... എന്നും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ, ആരുടേയും കണ്ണുതട്ടാതെ ഇങ്ങനെ എന്നും ജീവിക്കാൻ സാധിക്കട്ടെ എന്നിങ്ങനെ പോകുന്നു കമന്റുകൾ, വിവാഹത്തിന് ശേഷവും സീരിയലുകളിലും പരിപാടികളിലുമൊക്കെ ദേവി ചന്ദന സജീവമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+