Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ പേരിന്റെ പേരിൽ ആരും എന്നെ ക്രൂശിക്കരുത്'; രണ്ടാമത്തെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി വിജയ് മാധവ്

ഏറെ ആരാധകരുള്ള സീരിയിൽ താരമാണ് ദേവിക നമ്പ്യാർ. വിവാഹത്തിന് ശേഷം താരം അഭിനയത്തിൽ നിന്ന് മാറിനിൽക്കുകയാണ്. ഗായകൻ വിജയ് മാധവനാണ് ദേവികയുടെ ഭർത്താവ്. അടുത്തിടെയാണ് ദേവിക രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. വിജയ് മാധവും ദേവികയും തങ്ങളുടെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്.

മകൻ ആത്മജയുടെ വിശേഷങ്ങളൊക്കെ താരങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. രണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷവും വിജയ് മാധവ് ആരാധകരുമായി പങ്കുവെച്ചിരുന്നു. പെൺകുഞ്ഞാണ് ഇവർക്ക് ജനിച്ചത്. ഇപ്പോൾ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങൾ.

devika

ഡെലിവറിക്ക് മുൻപ് ചെക്കപ്പിന് വന്നപ്പോൾ പോലും ആളുകൾക്ക് അറിയേണ്ടത് രണ്ടാമത്തെ കുഞ്ഞിന്റെ പേരെന്താണ് എന്നായിരുന്നുവെന്നും അപ്പോഴാണ് ഇത്രയും ആൾക്കാർ കുഞ്ഞിന്റെ പേരറിയാൻ കാത്തരിക്കുന്നുണ്ടെന്ന് തനിക്ക് മനസ്സിലായതെന്ന് വിജയ് മാധവ് പറയുന്നു.

കഴിഞ്ഞ പേരിലുണ്ടായ കോലാഹലങ്ങളാണ് അതിന് കാരണമെന്ന് തനിക്കറിയാമെന്നും വിജയ് മാധവ് പറയുന്നു. ഇപ്പോൾ ആ പേര് സ്വീകരിച്ചുവെന്നും രണ്ട് പേരും പറയുന്നു. അന്ന ഞാൻ പറഞ്ഞിരുന്നു. ഇതൊന്നും ഞാൻ കഷ്ടപ്പെട്ട് കണ്ടുപിടിക്കുന്നതോ വെറൈറ്റി പേര് വേണമെന്ന് വെയക്കുന്നതോ അല്ല, എല്ലാം ചിന്തയാണ്, ആ ചിന്തയിൽ ഈശ്വരിലൂടെ വരുന്നതാണെന്നും വിജയ് മാധവൻ പറഞ്ഞു.

ഇപ്പോൾ രണ്ടാമത്തെ കുട്ടി ആണാേെണാ പെണ്ണാണോ എന്ന് അറിഞ്ഞിരുന്നില്ല. ജനച്ചപ്പോൾ മാത്രമാണ് അറിഞ്ഞത്. അപ്പോഴും എനിക്ക് വന്ന പേര് തന്നെയാണ് ഇപ്രാവശ്യവും ഇടാൻ തീരുമാനിച്ചത്. അത് ആണാണെങ്കിലും പെണ്ണാണെങ്കിലും. ദേവികയോട് മാത്രമാണ് ആ പേര് പറഞ്ഞ്,'' എന്നാണ് വിജയ് മാധവ് പറഞ്ഞത്.

കുഞ്ഞിന്റെ പേര് ഓം പരമാത്മ എന്നാണെന്നും 30-1-2025 ൽ ജനനമെന്നും വിജയ് മാധവ് പറയുന്നു. ഈ പേരിന്റെ പേരിൽ ആരും എന്നെ ക്രൂശിക്കരുത്. എല്ലാം ഈശ്വര ചിന്തയിലൂടെ വരുന്നുവെന്ന് വിശ്വസിക്കുന്നു. നമ്മുടേതായ ചില വട്ടുകളാണ്, അത് കണ്ടില്ലെന്ന് നിങ്ങൾ നടിക്കുക. ആത്മജയ്ക്കും ഓം പരമാത്മയ്ക്കും നിങ്ങളുടെ സ്‌നേഹം വേണമെന്നും വിജയ് മാധവ് പറയുന്നു.

പേര് നല്ലതാണെന്ന് പറഞ്ഞും വിമർശിച്ചും ധാരാളം കമന്റുകൾ വരുന്നുണ്ട്. പേര് നല്ലതാണെന്ന് പറഞ്ഞും വിമർശിച്ചും ധാരാളം കമന്റുകൾ വരുന്നുണ്ട്. എന്തു പേരാണ് ഇത്, ആൺകുട്ടിക്ക് പെൺകുട്ടീടെ പേരും, പെൺകുട്ടിക്ക് ആൺകുട്ടീടെ പേരും... മക്കൾ വലുതായി വരുമ്പോഴേ അതിന്റെ വിഷമം മനസിലാകൂ. കൂട്ടുകാർ ചിലപ്പോൾ കളിയാക്കാൻ ചാൻസ് ഉണ്ട്, എന്നിങ്ങനെയാണ് കമന്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+