Get Updates
Get notified of breaking news, exclusive insights, and must-see stories!

12 വർഷമായി ഉണ്ടായിരുന്ന ബന്ധം വേർപിരിഞ്ഞു, താൻ ഇപ്പോൾ ഡേറ്റിങ്ങിൽ'; തുറന്നുപറഞ്ഞ് നടി ദിവ്യ പിള്ള

വ്യക്തി ജീവിതത്തെ കുറിച്ച് മനസ് തുറന്ന് നടി ദിവ്യ പിള്ള. 12 വർഷമായി താൻ ഒരു ഇറാഖി വംശജനുമായി റിലേഷനിലായിരുന്നുവെന്നും എന്നാൽ തങ്ങൾ വേർപിരിഞ്ഞുവെന്നും നടി പറഞ്ഞു. അതേസമയം താൻ ഇപ്പോൾ മറ്റൊരാളുമായി ഡേറ്റിങിൽ ആണെന്നും നടി വെളിപ്പെടുത്തി. തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വായിക്കാം

'ഞാൻ 12 വർഷമായി ഒരു റിലേനിലായിരുന്നു. ഇറാഖി വംശജനായ ഒരു ബ്രിട്ടിഷ് പൗരനായിരുന്നു അദ്ദേഹം. മൂകാംബികയിൽ വച്ച് ഞങ്ങൾ വിവാഹിതരായി. എന്റെ മാതാപിതാക്കളും അദ്ദേഹത്തിന്റെ മാതാപിതാക്കളുമൊക്കെ ആ ചടങ്ങിൽ പങ്കെടുത്തിരുന്നു. നിർഭാഗ്യവശാൽ ഞങ്ങൾക്ക് പിരിയേണ്ടി വന്നു. ഞങ്ങൾ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. ഞങ്ങൾ രണ്ടു പേരും രണ്ടു രാജ്യങ്ങളിലെ പൗരന്മാരായതിനാൽ ചില നിയമപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആ പ്രശ്നങ്ങളൊക്കെ പരിഹരിക്കുന്നതിന് മുൻപ് തന്നെ ഞങ്ങൾ പിരിഞ്ഞു.

divyapillai-

ഞങ്ങൾ രണ്ട് പേരും വ്യത്യസ്ത കാര്യങ്ങളാണ് ജീവിതത്തിൽ ആഗ്രഹിച്ചത്. ഇരുവരും തീരുമാനിച്ച് പരസ്പര സമ്മതത്തോടെയാണ് പിരിഞ്ഞത്. നിയമപരമായി നടന്ന വിവാഹം അല്ലാതിരുന്നതിനാൽ തന്നെ ഡിവോഴ്സ് എന്ന ബുദ്ധിമുട്ടുകൾ ഉണ്ടായില്ല. റിലേഷൻഷിപ്പ് സ്റ്റാറ്റസ് ആളുകൾ ചോദിക്കുമ്പോൾ എന്നെ സംബന്ധിച്ച് ഞങ്ങൾ നിയമപരമായി വിവാഹം കഴിച്ചവരല്ല, അതേസമയം റിലേഷൻഷിപ്പിലുമായിരുന്നു, അത് അവസാനിച്ചു. ഇപ്പോൾ ഞാൻ ആരെ ഡേറ്റ് ചെയ്യുന്നുവെന്നതൊക്കെ തീർത്തും വ്യക്തിപരമായി സൂക്ഷിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അക്കാര്യം ലോകത്തോടു പങ്കുവയ്ക്കാൻ ഞാൻ മാനസികമായി ഒരുങ്ങുന്നതു വരെ അത് സ്വകാര്യമായി വയ്ക്കാനാണ് എന്റെ തീരുമാനം.

ഡേറ്റിങ്ങ് ചെയ്യുന്നുണ്ട് എന്നുള്ളത് സത്യമാണ്. പക്ഷേ, അതിനെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല. സമയമാകുമ്പോൾ ഉറപ്പായും പറയും. അല്ലാതെ, ഡേറ്റിങ് ചെയ്യുന്നില്ലെന്ന് കള്ളം പറയുന്നൊരാളൊന്നുമല്ല ഞാൻ. ആരാണ് അതെന്ന് ഇപ്പോൾ വെളിപ്പെടുത്താൻ എനിക്ക് താത്പര്യമില്ല. ഡേറ്റ് ചെയ്യുന്നത് ഒളിച്ചുവെക്കണമെന്ന് ഞാൻ കരുതുന്നില്ല. ആളുകൾ ഡേറ്റ് ചെയ്യുന്നുണ്ടല്ലോ, ഞാൻ വേറൊരു പ്ലാനറ്റിൽ നിന്നൊരാൾ അല്ലല്ലോ, ഞാനും മനുഷ്യനാണ്', താരം പറഞ്ഞു.

അഭിനേത്രി എന്ന നിലയിൽ താൻ ലിപ്‍ലോക്ക് സീനിന്റെ ആരാധികയല്ലെന്നും അഭിമുഖത്തിൽ ദിവ്യ പറഞ്ഞു. കള എന്ന ചിത്രത്തിലാണ് ഞാൻ ആദ്യമായി ഇന്റിമേറ്റ് സീൻ ചെയ്യുന്നത്. അത് വെല്ലുവിളി നിറഞ്ഞതായിരുന്നു. കളയിലെ ഇന്റിമേറ്റ് സീനിനെക്കുറിച്ച് ആദ്യം സംവിധായകൻ പറഞ്ഞപ്പോൾ ഞാൻ ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു പറഞ്ഞത്.എന്നാൽ അദ്ദേഹം പറഞ്ഞത് ദേഷ്യം പോലെയോ, സങ്കടം പോലെയോ ഒക്കെയുള്ള ഒരു വികാരം മാത്രമാണ് ഇതെന്ന് സംവിധായകൻ എന്നെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു. അപ്പോഴും ഞാൻ തയ്യാറായില്ല. ഒരു അഭിനേതാവ് എന്ന നിലയിൽ എന്തൊക്കെ സ്വാതന്ത്ര്യം നമ്മുക്കുണ്ട് എന്നതിനെ കുറിച്ച് അദ്ദേഹം പറഞ്ഞ് തന്നു.

സിനിമയിൽ ചിലപ്പോൾ മണ്ണിലോ അഴുക്കിലോ ഒരു സീൻ ഷൂട്ട് ചെയ്യേണ്ടി വരുമ്പോൾ എന്തു ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു. അത് ഞാൻ ചെയ്യാൻ തയ്യാറാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ ഇത് ചെയ്യാൻ നിനക്കാവില്ലേ അല്ലേയെന്നായി. ഒരിക്കൽ കട്ട് പറഞ്ഞാൽ അത് കഴിഞ്ഞു. ലക്ഷക്കണക്കിന് പേര് ഇത് കാണും. ആളുകൾ ജഡ്ജ് ചെയ്യില്ലേയെന്നായി എന്റെ അടുത്ത ചോദ്യം. എന്നാൽ അതൊക്കെ എന്തിനാണ് ആലോചിക്കുന്നതെന്നും ഒരു അഭിനേതാവ് മറ്റൊരാളുടെ ജീവിതം ആണ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഞാൻ ചെയ്യാൻ തീരുമാനിച്ചു. പിന്നീട് നായകനായ ടൊവീനോയുമായി ഇന്റിമേറ്റ് സീൻ എങ്ങനെ ചെയ്യാമെന്നത് സംസാരിച്ചു. അഭിനയിക്കുമ്പോൾ ക്യാമറയെ കുറിച്ച് മാത്രമേ ഞങ്ങൾ ചിന്തിച്ചുള്ളൂ. ടൊവീനോ ആ ഷൂട്ടിന്റെ വീഡിയോ എടുത്തിരുന്നു. അത് കണ്ടാൽ എല്ലാവർക്കും മനസിലാകും', താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+