Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമ്മൂക്കയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം.. അത് ആരും അറിയുന്നില്ല'; തുറന്ന് പറഞ്ഞ് ഫറ

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഫറ ഷിബ്‌ല. കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിലൂടെയാണ് ഫറ ബിഗ് സ്‌ക്രീന്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടുന്നത്. അതിന് മുന്‍പ് മിനി സ്‌ക്രീനില്‍ ഫറ സാന്നിധ്യം അറിയിച്ചിരുന്നു. ടെലിവിഷന്‍ ഷോകളിലും അഭിമുഖങ്ങളിലും അവതാരകയായി ഫറ ഷിബ്ല എത്താറുണ്ട്. വിനയ് ഫോര്‍ട്ട് കേന്ദ്ര കഥാപാത്രമായെത്തിയ സോമന്റെ കൃതാവാണ് ഒടുവില്‍ റിലീസ് ചെയ്ത ഫറയുടെ ചിത്രം.

രോഹിത് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. ബിപിന്‍ ചന്ദ്രന്‍ തിരക്കഥയെഴുതിയ ചിത്രത്തില്‍ മനു ജോസഫ്, ജയന്‍ ചേര്‍ത്തല, നിയാസ് നര്‍മകല, സീമ ജി നായര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫറയുടെ ചിത്രത്തിലെ പ്രകടനവും കൈയടി നേടിയിരുന്നു. ഇപ്പോഴിതാ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് ഫറ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

MAMMOOTTY

സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു ഫറ. മമ്മൂട്ടിക്ക് അദ്ദേഹത്തിന്റേതായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരിക്കാമെന്നും അത് മറ്റുള്ളവര്‍ക്ക് അറിയണമെന്നില്ലെന്നും ഫറ പറയുന്നു. 'മമ്മൂട്ടിയെ പറ്റി നമുക്ക് എല്ലാമറിയാം എന്ന് നാം വിചാരിക്കും. എന്നാല്‍ അദ്ദേഹത്തിന് ആരോഗ്യ പ്രശ്നം ഉണ്ടാവാം. സിനിമയോടുള്ള പാഷന്‍ കൊണ്ടാണ് അദ്ദേഹം ഇന്നും സിനിമയില്‍ നില്‍ക്കുന്നത്,' ഫറ പറഞ്ഞു.

മമ്മൂക്കയെ പറ്റി നമുക്ക് ഒന്നും അറിയില്ലെന്നും നമ്മള്‍ കാണണം എന്ന് വിചാരിച്ച് പുറത്തേക്ക് വെക്കുന്ന കാര്യങ്ങള്‍ മാത്രമേ അറിയൂ എന്നും ഫറ ചൂണ്ടിക്കാട്ടി. സ്വകാര്യ ജീവിതത്തില്‍ മമ്മൂക്കക്ക് ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങളോ ആശങ്കകളോ ഉണ്ടാകാമെന്നും അവര്‍ പറഞ്ഞു. എന്തൊക്കെ ബാറ്റില്‍സിലൂടെയാണ് ഓരോ മനുഷ്യരും കടന്ന് പോകുന്നതെന്ന് നമുക്ക് അറിയില്ല എന്നും ഫറ പറഞ്ഞു.

'നോമ്പിന്റെ സമയത്താണ് കണ്ണൂര്‍ സ്‌ക്വാഡ് ഷൂട്ട് ചെയ്തത് എന്ന് തോന്നുന്നു വൈകീട്ട് നോമ്പ് തുറക്കുന്നത് വരെ വര്‍ക്ക് ചെയ്യുന്നത് എനിക്ക് ആലോചിക്കാന്‍ പോലും വയ്യ. എങ്ങനെയാണ് ഇത്രയും സമയം വര്‍ക്ക് ചെയ്യുന്നതെന്ന് ഞാന്‍ മമ്മൂക്കയോട് ചോദിച്ചിട്ടുണ്ട്,' ഫറ പറഞ്ഞു. മമ്മൂക്കയും ലാലേട്ടനും ഇന്നും സിനിമയില്‍ നില്‍ക്കുന്നത് സിനിമയോടുള്ള പാഷന്‍ കൊണ്ടാണ് എന്നും ഫറ പറഞ്ഞു.

മമ്മൂക്കയും ലാലേട്ടനും പൈസയേക്കാള്‍ കൂടുതല്‍ ജോലിയെ ആണ് സ്‌നേഹിച്ചതെന്നും അവരുടെയൊക്കെ വീട്ടില്‍ ഒരു പെട്ടി നിറയെ മടങ്ങി പോയ ചെക്കുണ്ടെന്ന് തന്നോട് ചിലര്‍ പറഞ്ഞിട്ടുണ്ടെന്നും ഫറ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+