ശരീരം മാർക്കറ്റ് ചെയ്യുന്ന ഉദ്ഘാടനങ്ങള്‍: ഈ നടിമാര്‍ മോശം ട്രെന്റാണ് സൃഷ്ടിക്കുന്നതെന്ന് ഫറാ ഷിബില
തിരുവനന്തപുരം: കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡിവോഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് മോഡല്‍ കൂടിയായ ഷിബില. രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന വിനയ് ഫോർട്ട് ചിത്രം സോമന്റെ കൃതാവാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ സമൂഹ്യ മാധ്യമങ്ങളില്‍ അടുത്തിടെ വലിയ പ്രചാരണം നേടിയ ഉദ്ഘാടന ട്രെന്‍റിനെതിരെ തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഫറ ഷിബില.
മലയാള സിനിമ രംഗത്ത് വളരെ പോസിറ്റാവായ ഒരു സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഓഡീഷന്‍ ഉള്‍പ്പെടെ വളരെ കംഫർട്ടാണ്. കഥാപാത്രം ലഭിക്കുന്നതിന് മറ്റ് പല കാരണങ്ങള്‍ ഉണ്ടാകാമെങ്കിലും ആളുകള്‍ അംഗീകരിക്കുന്നത് ടാലന്റിന്റെ അടിസ്ഥാനത്തിലാണ്. വിന്‍സിയൊക്കെ അതിന് മികച്ച ഉദാഹരണമാണ്. ചെറിയ കഥാപാത്രമാണെങ്കിലും അവളുടെ പ്രകടനം മാറി നില്‍ക്കുമെന്നും ഫറ പറയുന്നു. സൈന സൌത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുയായിരുന്നു താരം.
മലയാള സിനിമയില്‍ ചൂഷണത്തിന്റെ വളരെ ഒരു മോശം കാലഘട്ടം ഉണ്ടായിട്ടുണ്ട്. അതിന്റെ ഒരു പരിണിത ഫലമായിരിക്കാം ചിലയിടത്തൊക്കെ ഇപ്പോഴും ഉണ്ടാകുന്നത്. കക്ഷി അമ്മിണിപിള്ളക്ക് ശേഷമാണ് ഞാന്‍ സിനിമയില്‍ അത്യാവശ്യം സജീവമാകുന്നത്. അതിന് ശേഷം എനിക്ക് നേരിയ തോതിലെങ്കിലും ഡിസ്കംഫേർട്ട് ആകുന്ന ഒരു പ്രശ്നം പോലും ഉണ്ടായിട്ടില്ല.

സിനിമയിലേക്ക് വരുന്നവരോട് എനിക്ക് പറയാനുള്ളത് ഇവിടെ ക്രാഫ്റ്റിലാണ് വര്‍ക്ക് ചെയ്യേണ്ടത്.പെണ്‍കുട്ടികളുടെ മൈന്‍റ് സെറ്റാണ് മാറേണ്ടത്. എന്‍റെ ബോഡിയാണ് മാര്‍ക്കറ്റ് ചെയ്യേണ്ടത് എന്നത് മാറണം. വളരെ വ്യത്യസ്തമായ ഒരു ഉദ്ഘാടന ട്രെന്റ് നമുക്ക് കാണാന്‍ സാധിക്കും. മുന്‍പ് നല്ല സിനിമകള്‍ ചെയ്ത അറിയാവുന്ന നടിമാരായിരുന്നു ഇത്തരം മുഖങ്ങളായിരുന്നത്. വലിയ സ്ഥാപനങ്ങള്‍ അവരായിരുന്നു ഉദ്ഘാടനം ചെയ്തിരുന്നത്.
ഇതൊന്നും ആരും അവരെ ബ്രെയിന്‍ വാഷ് ചെയ്യുന്നതല്ല. അവർക്ക് തോന്നുകയാണ് ഇങ്ങനെ മാർക്കറ്റ് ചെയ്തേക്കാമെന്ന്. ബോഡിയെ മാര്‍ക്കറ്റ് ചെയ്ത് മറ്റൊരു ട്രെന്‍റ് ഉണ്ടാക്കുകയാണ്. ബോഡിയെ പ്രൊജക്ട് ചെയ്ത് യൂസ് ചെയ്യരുത് എന്നല്ല ഞാന്‍ പറുന്നത്. ചെയ്യേണ്ട കാര്യങ്ങള്‍ അതിന്റെ ബ്യൂട്ടിയില്‍ തന്നെ ചെയ്യേണം. എന്നാല്‍ ഇവിടെ മറ്റൊരു ട്രെന്‍റ് സൃഷ്ടിക്കുകയാണ്.
ട്രെന്‍റിന്‍റെ പ്രശ്നം അത് ചെയ്യാന്‍ മറ്റുള്ളവര്‍ക്കും തോന്നും എന്നതാണ്. ഇവർക്ക് ഇങ്ങനെ ചെയ്യാമെങ്കില്‍ നമ്മുക്ക് ഇതിനെക്കുറിച്ച് പറഞ്ഞുടെ എന്ന് വിചാരിക്കുന്നവരുണ്ടാകും. അതായത് അവർ അത് മാർക്കറ്റ് ചെയ്യുമ്പോള്‍ നമുക്ക് എന്തുകൊണ്ട് ബോഡി ഷെയിം ചെയ്തുകൂടാ എന്ന് തോന്നാം. ആളുകളെ വേറൊരു തരത്തില്‍ തെറ്റിദ്ധരിക്കാമെന്നും ഫറ ഷിബില കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications