പരസ്പരം സീരിയലിന് എന്താണ് സംഭവിച്ചത്, ആർട്ടിസ്റ്റുകൾ തമ്മിൽ പ്രശ്നമുണ്ടായിരുന്നോ? ഗായത്രി അരുൺ പറയുന്നു
കുടുംബ പ്രേക്ഷകരുടെ ഇഷ്ട സീരിയൽ ആയിരുന്നു പരസ്പരം. ദീപ്തി ഐ പി എസിന്റെ കഥ പറഞ്ഞ സീരിയൽ അവസാനിച്ചപ്പോൾ ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങി. സീരിയലിന്റെ ലാസ്റ്റ് എപ്പിസോഡ് കാരണം ആണ് അത്രയേറെ ട്രോളുകൾ ഉണ്ടായത്. ലിക്വിഡ് ബോംബ് കഴിച്ച് ഇരുവരും
പൊട്ടിത്തെറിച്ച് മരിക്കുന്നതായിട്ടാണ് സീരിയലിൽ കാണിക്കുന്നത്.
ഇപ്പോൾ സീരിയലിന്റെ ലാസ്റ്റ് എപ്പിസോഡിനെക്കുറിച്ച് പറയുകയാണ് ദീപ്ത് ഐ പി എസ് എന്ന കഥാപാത്രം ചെയ്ത ഗായത്രി അരുൺ. മൈൽസ്റ്റോൺ മീഡിയയോട് ആണ് ഗായത്രി ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ' ഇപ്പോഴും എല്ലാവരും ട്രോളുന്ന കാര്യമാണ് പരസ്പരത്തിന്റെ എന്റിംഗ്. ഇപ്പോഴും എവിടെ പോയാലും ശെ, മോശമായി എന്ന് പറയും.

ഹിന്ദി സീരിയലിന്റെ റീമേക്ക് ആയിരുന്നു, ഇതിന്റെ എൻഡിംഗ് ഇങ്ങനെയാണെന്ന് എല്ലാർക്കും അറിയാവുന്ന കാര്യമാണ്. മലയാളത്തിലേക്ക് വന്നപ്പോൾ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അത് പോലെ മലയാളത്തിലേക്ക് വരുമ്പോൾ ക്ലൈമാക്‌സും ചേയ്ഞ്ച് ചെയ്യുമെന്നാണ് ഞങ്ങൾ കരുതിയത്. ഹിന്ദി ഓഡിയൻസ് ചിലപ്പോൾ അത് ആക്‌സപ്റ്റ് ചെയ്യുമായിരിക്കും.
നമ്മുടെ ഓഡിയൻസ് അത് പോലെയുള്ള കാര്യം ആക്‌സപ്റ്റ് ചെയ്യില്ല. ഞാൻ അന്ന് തന്നെ പ്രൊഡ്യൂസറുടെ അടുത്ത് പറഞ്ഞതാണ് സാർ ഇത് ചെയ്യാൻ ബുദ്ധിമുട്ടാണ്, നമ്മുടെ ഓഡിയൻസ് അത് ആക്‌സപ്റ്റ് ചെയ്യില്ലെന്ന്,. സീരയിലിന് നല്ല റീച്ച് ഉണ്ടായിരുന്ന, വ്യത്യസ്തമാണെന്ന് ആളുകൾ പറഞ്ഞിരുന്നു.
അത് ഇങ്ങനെ എൻഡ് ചെയ്യേണ്ട ആവശ്യമുണ്ടോ എന്ന് ചോദിച്ചത്. എന്ത് കൊണ്ടോ അവർ അതിൽ തന്നെ നിന്നു. അവസാനമൊക്കെ ചെയ്യുന്ന സമയത്ത് ഞാൻ ഭയങ്കര ഡൗൺ ആയിരുന്നു. മനസ്സ് കൊണ്ടായിരുന്നില്ല ഞാനത് ചെയ്തത്.
ആർട്ടിസ്റ്റുകൾ തമ്മിലുള്ള പ്രശ്‌നം കൊണ്ടായിരുന്നില്ല അത് അവസാനിപ്പിച്ചത്. അങ്ങനെ തീരണമെങ്കിൽ ആദ്യത്തെ വർഷത്തിൽ തന്നെ സീരിയൽ തീരേണ്ടതായിരുന്നു. ഇന്നേ വരെ ഒരു ഇന്റർവ്യൂവിലും അതേക്കുറിച്ച് ഞാൻ സംസാരിച്ചിട്ടില്ല.
എനിക്കത് സംസാരിക്കാൻ ഇഷ്ടമല്ലാത്ത എപ്പിസോഡാണ്. എന്നെ സംബന്ധിച്ച് ആ സീരിയൽ എനിക്ക് തന്നത് ഞാൻ ഒരുപാട് ആഗ്രഹിച്ച രീതിയിലേക്ക് മാറ്റിയത് ആ സീരിയലിലൂടെയാണ്.
അതിൽ നിന്ന് എനിക്ക് കിട്ടിയ എന്ത് നെഗറ്റീവ് എക്‌സ്പീരിയൻസും ഒരു ലേണിംഗ് പ്രോസസ് മാത്രമായി കാണുകയും അതിൽ നിന്ന് നല്ലത് മാത്രം എടുക്കാനാണ് ആഗ്രിക്കുന്നത്, അതുകൊണ്ട് അതൊന്നും ഞാൻ ഇതുവരെ ഡിസ്‌കസ് ചെയ്തിട്ടില്ല, ഗായത്രി പറഞ്ഞു. തന്റെ അറിവിൽ ആർട്ടിസ്റ്റുകൾ തമ്മിലുണ്ടായ പ്രശ്‌നം കാരണം അല്ല സീരിയൽ തീർന്നതെന്നും ഗായത്രി പറയുന്നു.












Click it and Unblock the Notifications