Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രണവ് മോഹൻലാലിന്റെ ഫോട്ടോ ഫോണിൽ വാൾ പേപ്പർ,..ഇപ്പോഴും ഇഷ്ടമാണോ?; മറുപടിയുമായി ഗായത്രി സുരേഷ്

കൊച്ചി: ട്രോളുകൾ സ്വയം തിരുത്താൻ തന്നെ സഹായിച്ചിട്ടുണ്ടെന്ന് നടി ഗായത്രി സുരേഷ്. കാര്യങ്ങൾ തുറന്ന് പറയുന്നത് നല്ലതാണ്. പക്ഷേ ചില കാര്യങ്ങൾ പറയുമ്പോൾ അൽപം കൺട്രോൾ വേണമെന്ന് തോന്നിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും പറയണമെന്നില്ല. അതേസമയം പറയുന്ന കാര്യങ്ങൾ ജെനുവിൻ ആകണമെന്നും അതിലൊരു സന്തുലനം പാലിക്കണമെന്നും കരുതുന്നുവെന്നും നടി പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

'ട്രോളുകൾ കേൾക്കുമ്പോൾ വളരെ പെട്ടെന്ന് പ്രതികരിക്കുമായിരുന്നു. ട്രോൾ ചെയ്തിട്ടെങ്കിലും ഈ കുട്ടി നന്നാകട്ടെ എന്ന തോന്നലായിരിക്കും ആളുകൾക്ക്. എന്തായാലും ട്രോളൻമാർക്ക് നന്ദി. കാരണം ആ ട്രോളുകൾ ആണ് എന്നെ പാകപ്പെടുത്തിയത്. ആദ്യമൊക്കെ ട്രോൾ ചെയ്യുമ്പോൾ വലിയ വിഷമമായിരുന്നു. നമ്മൾ വലിയ എന്തോ സംഭവമാണെന്ന് കരുതി ഇരിക്കുമ്പോൾ അതല്ലെന്ന് ആളുകൾ പറയുന്നു. അങ്ങനെ കാണിച്ച് തരുമ്പോൾ അതിനെ അംഗീകരിക്കാൻ കഴിയില്ലല്ലോ.ഇപ്പോൾ അങ്ങനെ അല്ല, അത്തരം ട്രോളുകൾ സ്വീകരിക്കുന്നുണ്ട്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ നോക്കും', നടി പറഞ്ഞു.

 pranavmohanlal-gayathri-

അതിനിടെ അഭിമുഖത്തിനിടയിൽ നടി മാനസ രാധാകൃഷ്ണന്റെ ചോദ്യങ്ങൾക്കും ഗായത്രി മറുപടി നൽകി. മുൻപ് ഒരു സിനിമയുടെ ലൊക്കേഷനിലിരിക്കുമ്പോൾ ഗായത്രിയുടെ ഫോണിന്റെ വാൾ പേപ്പർ ഗായത്രിയും പ്രണവുമായിരുന്നുവെന്നും ഇടയ്ക്കിടെ അത് ഗായത്രി നോക്കാറുണ്ടെന്നും മാനസ പറഞ്ഞു. ഇപ്പോഴും അത് തന്നെയാണോ ഗായത്രിയുടെ വാൾ പേപ്പറെന്നും മാനസ ചോദിച്ചു. അതിന് ഗായത്രിയുടെ മറുപടി ഇങ്ങനെ

'ഒരിക്കലും അല്ല.പ്രണവിനെ ആസ് ഏൻ എലിജെബിൾ ബാച്ചിലർ എനിക്ക് ഇഷ്ടമാണ്. ഞാൻ വളരെ സിനിമാറ്റിക് ആന്റ് ഡ്രമാറ്റിക് ആയി പെരുമാറുന്ന ആളാണ്. ഒരു അഭിമുഖത്തിൽ ഞാൻ പ്രണവിനെ കുറിച്ച് പറഞ്ഞു. പ്രണവിനോട് എനിക്ക് ക്രഷ് ആണെന്ന് പറയുന്നതിന് പകരം എന്റെ മനസിൽ ഒരാളെ ഉള്ളൂ പ്രണവ് മോഹൻലാൽ എന്ന് ഞാൻ പറഞ്ഞു. അത് വലിയ ട്രോളായി. തുടർന്ന് വന്ന അഭിമുഖങ്ങളിലെല്ലാം എന്നോട് പ്രണവിനെ കുറിച്ച് ചോദ്യങ്ങൾ ഉണ്ടായി ഇതിനെ കുറിച്ച് ഞാൻ തുടർന്നും മറുപടി നൽകിക്കോണ്ടിരുന്നു. എന്നാൽ പിന്നീടാണ് തിരിച്ചറിവുണ്ടായത്.ഞാൻ ഇപ്പോൾ എന്റെ ജീവിതവുമായി മുന്നോട്ട് പോകുന്നു, പ്രണവ് പ്രണവിന്റേയും. എനിക്ക് ഇപ്പോഴും പ്രണവിനോട് സ്നേഹമാണ്.വ്യക്തി നിലയിൽ ആരാധനയുണ്ട്. പ്രണവിനെ ഒരു തവണ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ'.

വലിയ താരങ്ങളുടെ ഒപ്പം സംവിധായകരുടെ ഒപ്പം വർക്ക് ചെയ്യണം, എല്ലാ റോളുകളും ചെയ്യണം, നല്ല ഭക്ഷണം കഴിക്കണം, വാഹനം ഓടിക്കണം, ഹോട്ടലുകളിൽ താമസിക്കണം എന്നിങ്ങനെ സാധാരണ മനുഷ്യൻ ആഗ്രഹിക്കുന്ന കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾ എനിക്ക് ആഗ്രഹമുണ്ട്. ആഗ്രഹങ്ങൾ വെട്ടിപിടിക്കൽ ആവരുത്, ചെയ്യുന്ന കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ എനിക്ക് സാധിക്കണം', ഗായത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+