പ്രണവിനോടുള്ള പ്രണയം ഉപേക്ഷിച്ചോ..? ഇനി അതിനെക്കുറിച്ച് സംസാരിക്കില്ല; ഗായത്രി പറയുന്നു
മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യണം എന്ന് പരസ്യമായി പറഞ്ഞ് നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങിയ താരമാണ് നടി ഗായത്രി സുരേഷ്. പലവേദികളിലും പ്രണവിനെ തനിക്ക് ഇഷ്ടമാണ് എന്നും ലാലേട്ടന്റെ മരുമകളാകാന്‍ ആഗ്രഹിക്കുന്നു എന്നും ഗായത്രി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും വീണ്ടും പ്രതികരിക്കുകാണ് ഗായത്രി.
പ്രണവ് മോഹന്‍ലാലിനോടുള്ള പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് അതിനെ കുറിച്ച് ഒന്നും പറയാനില്ല എന്നാണ് ഗായത്രിയുടെ പ്രതികരണം. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി സുരേഷിന്റെ പരാമര്‍ശം. എന്തുകൊണ്ട് പ്രണവിനോട് ക്രഷ് തോന്നി എന്നായിരുന്നു ചോദ്യം. ഇതിന് അതിനെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നാണ് ഗായത്രി പറഞ്ഞത്.

അതൊരു അടഞ്ഞ വിഷയമാണെന്നും ജീവിതത്തില്‍ പക്വത കാണിക്കുകയാണ് ഇനി വേണ്ടതെന്നും താരം കൂട്ടിച്ചേര്‍ത്തു. എല്ലാവരും ഇവോള്‍വ് ചെയ്ത് കൊണ്ടിരിക്കുകയാണ് എന്നും അതിന്റേതായി പക്വത കാണിക്കണം എന്നാണ് തനിക്ക് തോന്നുന്നത് എന്നും ഗായത്രി പറഞ്ഞു. ഇനി അതിനെ കുറിച്ച് സംസാരിക്കില്ലെന്ന് തനിക്ക് തന്നെ താന്‍ വാക്ക് കൊടുത്തിട്ടുണ്ട് എന്നും ഗായത്രി വ്യക്തമാക്കി.
' അതിനെ കുറിച്ച് എന്ത് അടിസ്ഥാനത്തിലാണ് ഞാന്‍ സംസാരിക്കേണ്ടത്. ഇനി ഞാന്‍ അതിനെ കുറിച്ച് സംസാരിക്കില്ല എന്ന് എനിക്ക് ഞാന്‍ വാക്ക് കൊടുത്തിട്ടുണ്ട്. ഇനി ഞാന്‍ എന്നില്‍ ബിസിയാണ്. മറ്റൊന്ന് കൊണ്ടും അത് ബ്ലോക്ക് ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ല,' എന്നാണ് ഗായത്രി പറയുന്നത്. അതേസമയം വിവാഹത്തെ കുറിച്ചും ഗായത്രി സുരേഷ് മനസ് തുറക്കുന്നുണ്ട്.
വിവാഹം ആലോചിച്ചെടുക്കേണ്ട തീരുമാനമാണ് എന്ന് പറയുന്ന ഗായത്രി തനിക്കിപ്പോള്‍ അതിനെ കുറിച്ച് അധികം ആലോചിക്കേണ്ടി വരാറില്ല എന്നും വ്യക്തമാക്കി. 'വര്‍ക്കൗട്ട് ആകുമോ ഇല്ലയോ എന്ന് എനിക്ക് തന്നെ പെട്ടെന്ന് മനസിലാകും. വിവാഹം കഴിക്കാന്‍ വീട്ടില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടാകാറുണ്ട്. അമ്മയ്ക്കാണ് എന്റെ ജീവിതം കണ്ടിട്ട് പേടി. ഗായത്രി നീ എന്താണ് ലൈഫ് വെച്ച് കാണിക്കുന്നത്, എനിക്ക് പേടിയാവുന്നുണ്ട് നീ പോകുന്നത് കണ്ടിട്ടെന്ന്' അമ്മ പറയും.,' ഗായത്രി പറഞ്ഞു.
എന്നാല്‍ താന്‍ അത് ഗൗനിക്കാറില്ല എന്നും കല്യാണം ഒരു ചട്ടക്കൂടായാണ് തോന്നിയത് എന്നും താരം പറഞ്ഞു. എന്നാല്‍ അതുകൊണ്ടല്ല താന്‍ കല്യാണം കഴിക്കാത്തത് എന്നും പറ്റിയ ആളെ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നും ഗായത്രി പറഞ്ഞു. 'എനിക്ക് 32 വയസായി. ചിലപ്പോള്‍ 40 വയസ്സിലായിരിക്കും ശരിയായ ആള്‍ വരുന്നത്. ഏതായാലും നല്ലൊരു കൂട്ടാണ് ഞാന്‍ ആഗ്രഹിക്കുന്നത്.''ഗായത്രി പറഞ്ഞു.












Click it and Unblock the Notifications