'പ്രണവിന്റെ കാര്യത്തില്‍ അന്ന് സംഭവിച്ചത് ഇതാണ്: ഇപ്പോഴാണ് എനിക്ക് അത് മനസിലാകുന്നത്'
ജമ്‌നാപ്യാരി എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ഗായത്രി സുരേഷ്. മോഡല്‍ കൂടിയായ ഗായത്രി സുരേഷിന്റെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യകാലത്ത് ട്രോളുകളിലൂടെയും ഗായത്രി സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പലപ്പോഴും പക്വതയില്ലാത്ത, നിഷ്‌കളങ്കമായ ഗായത്രിയുടെ സംസാരമാണ് ട്രോളുകളില്‍ ഇടം പിടിച്ചത്.
നടന്‍ പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞതാണ് ഏറ്റവും കൂടുതല്‍ ട്രോളായി മാറിയത്. മോഹന്‍ലാലിന്റെ വീട്ടിലെ അന്തരീക്ഷമാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്നും ഗായത്രി പറയുന്നുണ്ട്. എന്നാല്‍ ട്രോളുകള്‍ കൂടിയതോടെ പിന്നീടുള്ള അഭിമുഖങ്ങളില്‍ അതിനെക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യം ഇല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു ഗായത്രി.

ഇപ്പോഴിതാ എന്തുകൊണ്ടാണ് അന്ന് അങ്ങനെയൊരു ക്രഷ് തോന്നിയതെന്ന് വെളിപ്പെടുത്തുകയാണ് ഗായത്രി സുരേഷ്. ഗായത്രി നായികയായി എത്തുന്ന തയ്യല്‍ മെഷീന്‍ എന്ന ത്രില്ലര്‍ ഹൊറര്‍ ചിത്രത്തിന്റെ പ്രമോഷനോട് അനുബന്ധിച്ചുള്ള അഭിമുഖത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് ഗായത്രി സുരേഷ് പറയുന്നത്.
ഗായത്രിയുടെ വാക്കുകള്‍: പ്രണവിന്റെ കാര്യത്തില്‍ സംഭവിച്ചത്, വളരെ പക്വത കുറഞ്ഞ ഒരു കാലത്ത് പറഞ്ഞ ഒരു കാര്യമാണ്. ഇപ്പോള്‍ ഞാന്‍ എന്റെ കാര്യത്തില്‍ വളരെ ഫോക്കസ്ഡ് ആണ്. കുറെ സിനിമകള്‍ ചെയ്യണമെന്നുണ്ട്. എന്റെ ഇരുപതുകളില്‍ ഞാന്‍ മെറ്റീരിയലിസ്റ്റിക് ലോകത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ കുറച്ചുകൂടി ലൈഫ് എക്‌സ്‌പ്ലോര്‍ ചെയ്യണമെന്നുണ്ട്. പൈസ വേണം, കുറെ ട്രാവല്‍ ചെയ്യണം, നല്ല ഡ്രസ് വാങ്ങണം. ഇതൊക്കെയാണ് എന്റെ ഇപ്പോഴത്തെ താല്‍പര്യങ്ങള്‍.
ഇപ്പോള്‍ ഞാന്‍ എന്തെങ്കിലും പറയുന്നത് ആള്‍ക്കാര്‍ ശ്രദ്ധിക്കണം എന്നുണ്ട്. തെറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ഒരാളാണ് ഞാന്‍. അതിന്റെ ഭാഗമായാണ് തെറ്റുകള്‍ സംഭിക്കുന്നത്. ഞാന്‍ ഹോം വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. അതു കൊണ്ടാണ് ഇപ്പോള്‍ സെന്‍സിബിള്‍ ആയെന്ന് എല്ലാരും പറയുന്നുണ്ട്. പണ്ട് പറയുന്ന കാര്യങ്ങളെക്കുറിച്ച് ശ്രദ്ധയുണ്ടായിരുന്നില്ല. ഇപ്പോഴാണ് സിനിമയില്‍ എന്തെങ്കിലുമൊക്കെ ആകണം എന്നൊക്കെയുള്ള തോന്നല്‍ വന്നത്.
സിനിമയില്‍ വന്നപ്പോ അഹങ്കാരം വന്ന ഒരാളാണ് ഞാന്‍. അതെനിക്ക് മനസിലായിട്ടും ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് അത് മനസിലാകുന്നത്. എനിക്ക് എല്ലാം വരും, അവസരങ്ങള്‍ കിട്ടും, എനിക്ക് ഭയങ്കര കഴിവ് അല്ലേ എന്നൊക്കെ സ്വയം വിചാരിച്ചിരുന്ന ആളാണ് ഞാന്‍. പക്ഷെ അത് അങ്ങനെയല്ല എന്ന തിരിച്ചറിവ് ഇപ്പോള്‍ എനിക്കുണ്ട്. അവസരങ്ങള്‍ ഒന്നും അങ്ങോട്ടു പോയി ചോദിച്ചിട്ടില്ല - ഗായത്രി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications