ആള്‍ക്കാരുടെ മുഖത്ത് എങ്ങനെ നോക്കും, നീ എന്താ ഇങ്ങനെ? അന്ന് ഗായത്രിയോട് വീട്ടുകാര്‍ പറഞ്ഞത്
മോഡലിങ് രംഗത്തുനിന്ന് ജമ്നപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സുരേഷ് മലയാള സിനിമയിലേക്ക് എത്തിയത്. സിനിമളേക്കാള്‍ അഭിമുഖങ്ങളാണ് നടിക്ക് പ്രശസ്തി നേടിക്കൊടുത്തത്. അഭിമുഖങ്ങളില്‍ ഗായത്രി പറഞ്ഞതെല്ലാം സമൂഹ മാധ്യമങ്ങളില്‍ വലിയ ട്രോളുകളായി മാറി. അതില്‍ പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണെന്നും വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും പരസ്യമായി പറഞ്ഞതാണ് ഏറ്റവും വലിയ ട്രോളായി മാറിയത്. ഇതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ ആദ്യകാലത്ത് ഏറ്റുവാങ്ങിയെങ്കിലും പിന്നീട് നടിയുടെ നിഷ്‌കളങ്കതയാണ് നിരന്തരം ട്രോളുകള്‍ക്ക് ഇരയാക്കപ്പെടുന്നതിന് കാരണമെന്ന വിലയിരുത്തലും ഉണ്ടായി.
അഭിമുഖങ്ങളുടെ പേരില്‍ വീട്ടില്‍ എപ്പോഴും പ്രശ്‌നമുണ്ടായിട്ടുണ്ടെന്ന് ഒര്‍ജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗായത്രി വെളിപ്പെടുത്തി. 'വീട്ടില്‍ എപ്പോഴും എന്നോട് ഒാരോന്ന് പറയും. ഗായത്രി അങ്ങനെ പറയരുത്, ഇങ്ങനെ പറയരുത്. നീ എന്താണ് ഇങ്ങനെ സംസാരിക്കുന്നത്. ആള്‍ക്കാര് നിന്നെ കളിയാക്കുകയാണ്, നിനക്കത് മനസിലാകുന്നില്ലേ. എങ്ങനെ ആള്‍ക്കാരുടെ മുഖത്ത് നോക്കും. പുറത്തിറങ്ങാന്‍ അവസ്ഥയാണ്. എല്ലാവരും വീട്ടുകാരോടാണ് ചോദിച്ചുകൊണ്ടിരുന്നത്. വലിയ പ്രശ്‌നം തന്നെയായിരുന്നു - ഗായത്രി പറഞ്ഞു.

ട്രോളുകള്‍ക്ക് നിരന്തരം ഇരയാക്കപ്പെട്ട കാലഘട്ടം എങ്ങനെയാണ് നേരിട്ടതെന്നും ഗായത്രി പറഞ്ഞു. എനിക്ക് അറിയാരുന്നു. ഗായത്രിയുടെ വാക്കുകള്‍ ഇങ്ങനെ - 'എവിടെയോ എന്റെ മനസില്‍ എനിക്ക് അറിയാരുന്നു ഞാന്‍ ആ ട്രോളുകള്‍ അര്‍ഹിച്ചിരുന്നുവെന്ന്. അതുകൊണ്ട് തന്നെ ഞാന്‍ ഓക്കെ ആയിരുന്നു. അതുകൊണ്ടാണ് ഞാന്‍ ചിരിച്ചുകൊണ്ട് നിന്നത്. എന്തുകൊണ്ട് ആളുകള്‍ എന്നെ ട്രോളുന്നുവെന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. മറിച്ച് എന്തോ ഒരു കാരണമുള്ളത് കൊണ്ടാണ് ഇങ്ങനെ ട്രോളുന്നത് എന്നാണ് ചിന്തിച്ചത്. അത് ഞാന്‍ അര്‍ഹിക്കുന്നുവെന്ന് തോന്നി.
ട്രോളുകളൊന്നും ഞാന്‍ തടയാനൊന്നും പോയില്ല. ഞാന്‍ എന്റേതായ ലോകത്തായിരുന്നു. ഞാന്‍ നന്നാകും എന്ന് എനിക്ക് അറിയാരുന്നു. ആ സമയത്ത് ഞാന്‍ എന്റെ പൊട്ട അവസ്ഥയിലൂടെയാണ് കടന്നുപോയത്. അതൊന്നും മനസിലാക്കാനുള്ള വിവേകം, ബോധം ഒന്നും അന്ന് ഉണ്ടായിരുന്നില്ല. പക്ഷേ എനിക്കറിയാരുന്നു ആ സമയം കഴിഞ്ഞാല്‍ ഒരു തിരിച്ചുവരവ് ഉണ്ടാകുമെന്ന്' - ഗായത്രി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications