ഗോപിക അനിൽ പഠനത്തിന്റെ കാര്യത്തിൽ ചില്ലറക്കാരിയല്ല, ഇവരും മിടുക്കികൾ; താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത അറിയാം
മുൻകാല സിനിമ-സീരിയൽ താരങ്ങളെ പോലെയല്ല പുതുതലമുറ താരങ്ങൾ. അഭിനയത്തോടൊപ്പം തന്നെ വിദ്യാഭ്യാസത്തിനും ഏറെ പ്രാധാന്യം നൽകുന്നവരാണ് പലരും. ഉന്നത വിദ്യാഭ്യാസം നേടി, ഉയർന്ന ജോലിയും ലഭിച്ച് പിന്നീട് പാഷൻ എന്ന നിലയിൽ അഭിനയത്തിലേക്ക് എത്തിയവരും ഉണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഉയർന്ന യോഗ്യതയുള്ള ചില സിരീയൽ താരങ്ങളെ പരിചയപ്പെടാം.
ബിന്നി സെബാസ്റ്റ്യൻ-ഗീതാ ഗോവിന്ദം എന്ന ഹിറ്റ് സീരിയയിലൂടെ പ്രേക്ഷക ഇഷ്ടം പിടിച്ച് പറ്റിയ താരമാണ് ബിന്നി സെബാസ്റ്റ്യൻ. നടൻ നൂബിൻ ജോണിയുടെ ഭാര്യയാണ് ബിന്നി. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. ഡോക്ടർ ആണ് അവർ.

പത്തരമാറ്റ് എന്ന സീരിയയിലൂടെ തിളങ്ങി നിൽക്കുന്ന നടിയാണ് ലക്ഷ്മി കീർത്തന. ജീവിതത്തിൽ ഒരു അധ്യാപികയാണ് അവർ. തമിഴ്നാട്ടില്‍ കാര്‍ഡിയോ വാസ്‌കുലര്‍ ടെക്നോളജി പൂര്‍ത്തിയാക്കി അവിടെ തന്നെ അധ്യാപികയായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. നൃത്തത്തിലും കഴിവ് തെളിയിച്ചയാളാണ് കീർത്തന. ഭരതനാട്യം, കുച്ചിപ്പുടി, ഓട്ടന്‍തുള്ളല്‍, നാടോടിനൃത്തം എന്നിവയെല്ലാം പഠിച്ചിട്ടുണ്ട്. ഡാൻസ് പഠനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതിരുന്നതോടെയാണ് ജോലി ഉപേക്ഷിച്ച് കീർത്തന നാട്ടിലേക്ക് മടങ്ങിയത്.
സാന്ത്വനത്തിലെ അപ്പുവിന്റെ അമ്മ കഥാപാത്രം അവതരിപ്പിക്കുന്ന നീതാ ഘോഷ് പ്രശസ്ത പീഡിയാട്രീഷനും കൂടിയാണ്. കോഴിക്കോട് സ്വദേശിനിയായ നീത ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.സാന്ത്വനത്തിലൂടെ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ മറ്റൊരു താരമാണ് നടി മഞ്ജുഷ മാർട്ടിൻ. സാന്ത്വനത്തിൽ അച്ചു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. എൽഎൽബി പഠനകാലത്താണ് മഞ്ജു സാന്ത്വനത്തിൽ എത്തുന്നത്. ഇപ്പോൾ അഭിഭാഷക കൂടിയാണവർ.
മലയാളികളോട് ഗോപിക അനിലിനെ കുറിച്ച് പ്രത്യേകം വിവരിക്കേണ്ടതില്ല. സാന്ത്വനത്തിലെ അഞ്ജലി എന്ന കഥാപാത്രമായി എത്തി വളരെ പെട്ടെന്നാണ് ഗോപിക മലയാളികളുടെ മനസിൽ ഇടംനേടിയത്. കുട്ടിയായിരിക്കുമ്പോൾ നിരവധി ചിത്രങ്ങളിൽ ഗോപിക അഭിനയിച്ചിട്ടുണ്ട്. പിന്നീട് പഠനം പൂർത്തിയാക്കിയ ശേഷമാണ് ഗോപിക അഭിനയിത്തിലേക്ക് മടങ്ങിയെത്തിയത്. ആയുർവേദ ഡോക്ടറാണ് അവർ. തന്റെ കരിയറിനോടുള്ള ഗോപികയുടെ ഇഷ്ടം താരത്തിന്റെ പ്രതിശ്രുത വരനും നടനുമായ ഗോവിന്ദ് പത്മസൂര്യ തന്നെ തുറന്നുപറഞ്ഞിരുന്നു. തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയിൽ അഞ്ചര മണിക്കൂറോളം ഗോപികയുമായി സംസാരിച്ച ശേഷം താൻ അടിമുടി ആയുർവേദമായത് പോയ പോലെ തോന്നി എന്നാണ് ജിപി പറഞ്ഞത്.












Click it and Unblock the Notifications