Get Updates
Get notified of breaking news, exclusive insights, and must-see stories!

അങ്ങനെ പറയരുത് ഇങ്ങനെ പറയണം എന്നൊക്കെ പറയും, അത് പറ്റില്ലെന്ന് തോന്നി; ​ഗ്രേസ്

വളരെ ചുരുങ്ങിയ സമയം കൊണ്ട് മികച്ച സിനികളുടെ ഭാ​ഗമാകാൻ സാധിച്ച നടിയാണ് ​ഗ്രേസ് ആന്റണി. അഭിനയിച്ച എല്ലാ വേഷങ്ങളും ശ്രദ്ധേയമാണ്. തന്റെ അഭിപ്രായങ്ങൾ തുറന്നുപറയാൻ താരം മടി കാണിക്കാറുമില്ല. ഇപ്പോൾ സോഷ്യൽ മീഡിയ ഉപോയ​ഗത്തെക്കുറിച്ചും പി ആർ വർക്കിനെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് ​ഗ്രേസ്.

സോഷ്യൽ മീഡിയയിൽ ഒരുപാട് സജീവമാവുകയാണെങ്കിൽ ആളുകൾകളുടെ സമീപനത്തിൽ മാറ്റം വരാൻ സാധ്യത ഉണ്ടെന്നും പബ്ലിസിറ്റി കൂട്ടാൻ അത് സഹായിക്കുമെന്നും തനിക്ക് വ്യക്തിപരമായി അറിയുന്ന ഒരുപാട് പേർ അതിനായി ആളുകളെ വെച്ചിട്ടുണ്ടെന്നും ​ഗ്രേസ് പറഞ്ഞു. കൗമുദി മൂവിസിനോടാണ് ​ഗ്രേസ് സംസാരിച്ചത്.

Grace

പി ആർ വർക്കിനായി താനും ആളുകളെ സെറ്റ് ചെയ്യാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ അത് തനിക്ക് പറ്റിയ പണി അല്ലെന്നും ​ഗ്രേസ് ആന്റണി പറയുന്നു. കൂടുതലായി നമ്മൾ സോഷ്യൽ മീഡിയയിൽ ഓപ്പണാവുമ്പോൾ ആളുകളുടെ സമീപനത്തിൽ മാറ്റം വരാൻ സാധ്യത ഉണ്ട്. ഒരു പരിധിവരെ നമ്മുടെ പബ്ലിസിറ്റി കൂട്ടാൻ നല്ലതാണ്. അത് പോലെ നമുക്ക് ടൈം ലൈനിൽ നിൽക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ് സോഷ്യൽ മീഡിയ.

എനിക്ക് വ്യക്തിപരമായി അറിയുന്ന ഒരുപാട് പേർ അതിന് വേണ്ടി മാത്രം ഒരുപാട് പ്രഷർ‌ എടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പി ആർ ഒക്കെ ഉണ്ടാവില്ലേ, അങ്ങനെ ഒരു ടീമിനെ സെറ്റ് ചെയ്യാൻ ഞാനും ശ്രമിച്ചു നോക്കിയതാണ് പക്ഷേ ഒരു സമയം കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി ഇതെനിക്ക് പറ്റുന്ന പണിയല്ലാ എന്ന്. കാരണം സമ്മർദ്ദം കൂടുതലാണ് , അവർ പറയുന്നത് പോലെ ചെയ്യണം, ​ഗ്രേസ് പറഞ്ഞു.

ആ സമയത്ത് താൻ വളരെ ആർട്ടിഫിഷ്യലായ പോലെ തോന്നിയെന്നും ഒരു ബൊമ്മ പോലെ നിന്ന് കളിക്കുന്ന പോലെ തോന്നി, അപ്പോൾ തന്നെ താൻ അവരോട് ​ഗുഡ് ബൈ പറഞ്ഞുവെന്നും ഈ പരിപാടിക്ക് താൻ ഇല്ലെന്നും താരം പറഞ്ഞു. നമ്മൾ ഒരു കാര്യം പറയുമ്പോൾ അങ്ങനെ പറയരുത് ഇങ്ങനെ പറയണം എന്നൊക്കെ പറയും. എനിക്ക് അങ്ങനെ പറയാൻ തോന്നുന്നുണ്ടാവില്ല അങ്ങനെ രീതികൾ എല്ലാം മാറി വന്നപ്പോൾ തനിക്ക് പറ്റിയില്ലെന്ന് ​ഗ്രേസ് ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+