Get Updates
Get notified of breaking news, exclusive insights, and must-see stories!

'അത്തരമൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല'; അന്ന് അഭിമുഖത്തിനിടെ സംഭവിച്ചതെന്താണെന്ന് വെളിപ്പെടുത്തി ഹന്ന

അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്ന ഒരു വീഡിയോ ആയിരുന്നു ഒരു ഓൺലൈൻ ചാനലിലെ അവതാരകയോട് നടി ഹന്നയും നടൻ അഷ്കർ സൗദാനും ദേഷ്യപ്പെട്ട് സംസാരിക്കുന്നത്. ഡി എൻ എ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിനിടെയായിരുന്നും സംഭവം.

വളരെ മോശപ്പെട്ട ഒരു ചോദ്യം ചോദിച്ചതിന് പിന്നാലെയായിരുന്നു ഹന്ന അവതാരകയോട് ദേഷ്യപ്പെട്ടത്. സിനിമയിൽ അവസരം കിട്ടുന്നത് കിടന്ന് കാെടുത്തിട്ടാണോ എന്നായിരുന്നു അവതാരക ചോദിച്ചത്. ആദ്യം ഹന്ന ഇതിന് മറുപടി പറയുന്നില്ലെങ്കിലും അവതാരക ഈ ചോദ്യം വീണ്ടും ആവർത്തിച്ചപ്പോഴാണ് ഹന്ന ദേഷ്യപ്പെട്ടത്. ഇപ്പോൾ എന്താണ് അന്ന് സംഭവിച്ചത് എന്ന് ഹന്ന പറയുകയാണ്. മനോരമ ഓൺലൈൻ. കോമിനോടായിരുന്നു ഹന്നയും അഷ്ക്കറും ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.

hanna

എന്ത് ചോ​​ദിച്ചാലും മറുപടി പറയാമോ എന്ന് അഭിമുഖത്തിന് മുൻപ് അവതാരക ചോദിച്ചിരുന്നുവെന്നും ഇത്തരമൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഹന്ന പറഞ്ഞു. ആ ചോദ്യം ഉചിതമായിരുന്നില്ല. റീച്ച് കിട്ടാൻ വേണ്ടിയായിരിക്കും അവർ അങ്ങനെ ഒരു ചോദ്യം ചോദിച്ചത്. ചോദ്യം ചോദിച്ച രീതി വേദനപ്പിച്ചു. ആദ്യം പ്രതികരിക്കുന്നില്ലെന്ന് കരുതി, പക്ഷേ എന്റെ നിലപാട് വ്യക്തമാക്കണമായിരുന്നു ഹന്ന പറഞ്ഞു.

ആരെങ്കിലും അപമര്യാ​ദയായി പെരുമാറുകയാണെങ്കിൽ അതിനോടുള്ള എന്റെ പ്രതികരണം എനിക്ക് പറയണമല്ലോ. എന്തിനാണ് അങ്ങനെ ഒരു ചോദ്യം ചോ​ദിക്കുന്നത്. അതൊരു തെറ്റായ ചോദ്യമല്ലേൽ? അങ്ങനെയൊരു വ്യക്തിയല്ല ഞാൻ എന്നൊരു കാര്യം എനിക്ക് അവിടെ പറയണമായിരുന്നു. കൂടുതൽ പറഞ്ഞ് കുളമാക്കുന്നതിനെക്കാൾ ഇറങ്ങിപ്പോകുന്നതായിരിക്കും ഉചിതമെന്ന് കരുതി എന്നാണ് ഹന്ന പറയുന്നു.

ഒരാളോടും ചോ​ദിക്കാൻ പാടില്ലാത്ത ചോദ്യമാണ് ആ അവതാരക ഹന്നയോട് ചോദിച്ചതെന്നാണ് അഷ്ക്കർ പറയുന്നത്. ഇങ്ങനെയൊരു ചോദ്യം ചോദിക്കുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. അങ്ങനെ ഒരു ചോദ്യം കേട്ടപ്പോൾ പ്രതികരിക്കാതെ തരം ഇല്ലെന്നും ഞങ്ങൾ‌ പ്രതികരിച്ച് ഇറങ്ങി പോന്നുവെന്നും ഒരു പെണ്ണിനോട് മറ്റൊരു പെണ്ണ് ചോദിക്കാൻ പാടില്ലാത്ത ചോ​ദ്യമാണ് ചോദിച്ചത് എന്നും അഷ്ക്കർ പഞ്ഞു.

എല്ലാ മേഖലയിലും നല്ലതും ചീത്തയുമുണ്ടെന്ന് പറഞ്ഞ അഷ്കർ ടാലന്റും വ്യക്തിത്വവും കൊണ്ടാണ് ഹന്ന ഈ മേഖലയിൽ നിൽക്കുന്നതെന്നും മലയാള സിനിമയിലും ഇന്ത്യൻ സിനിമയിലും നിറഞ്ഞ് നിൽക്കുന്ന ഒരുപാട് പേരുണ്ടെന്നും ആരും ഇവർ പറഞ്ഞ് പോലെയല്ലല്ലോ വരുന്നതെന്നും അഷ്ക്കർ പറഞ്ഞു. ഇങ്ങനെയൊരു ചോദ്യം ചോദിച്ച് വളരെയധികം വേദനിപ്പിച്ചെന്നും താരം പറഞ്ഞു.

അതേ സമയം ഈ വീഡിയോ വൈറൽ ആയതിന് പിന്നാലെ പ്രാങ്ക് ആയിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. അഭിമുഖത്തിന് എത്തുന്ന താരങ്ങളെ പ്രാങ്ക് ചെയ്യുന്ന രീതി ഇപ്പോൾ കാണാറുണ്ട്. അത് പോലെ ആവും എന്നാണ് കരുതിയിരുന്നതെങ്കിലും പിന്നീടാണ അത് പ്രാങ്കല്ലെന്ന് മനസ്സിലായത്. അവതരാകയുടെ രീതിക്കെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+