Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹണി റോസ് സിനിമാ നിര്‍മാണത്തിലേക്ക്; സ്വന്തം പ്രൊഡക്ഷന്‍ കമ്പനി പ്രഖ്യാപിച്ച് താരം, പേര് എച്ച്ആര്‍വി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. 2004 ല്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് സിനിമാ ലോകത്തേക്ക് എത്തുന്നത്. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലാകെ ശ്രദ്ധ പിടിച്ചുപറ്റാന്‍ താരത്തിനായി. ഇന്ന് ഹണി റോസിന്റെ ജന്മദിനമായിരുന്നു. ജന്മദിനത്തില്‍ ആരാധകര്‍ക്കായി പുത്തന്‍ സര്‍പ്രൈസ് ഒരുരുക്കിയിരിക്കുകയാണ് ഹണി റോസ്.

തന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് താരമിപ്പോള്‍. സിനിമയിലെത്തി 20 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് പുതിയ സംരംഭവുമായി ഹണി റോസ് എത്തിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. എച്ച്ആര്‍വി (ഹണി റോസ് വര്‍ഗീസ്) പ്രൊഡക്ഷന്‍സ് എന്നാണ് തന്റെ നിര്‍മാണ കമ്പനിക്ക് ഹണി റോസ് നല്‍കിയിരിക്കുന്ന പേര്. നിര്‍മാണ കമ്പനിയുടെ പേരും ലോഗോയും ഹണി റോസ് പുറത്തുവിട്ടു.

Honey Rose

മികച്ച പ്രതിഭകള്‍ക്ക് അവസരം നല്‍കാനും പുതിയതും രസകരവുമായ കഥകള്‍ അവതരിപ്പിക്കാനുമാണ് എച്ച്ആര്‍വി പ്രൊഡക്ഷന്‍സ് ആഗ്രഹിക്കുന്നത് എന്ന് ഹണി റോസ് വ്യക്തമാക്കി. നമ്മുടെ സിനിമയെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകാമെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ഒരു സ്വപ്നം, ഒരു വിഷന്‍, ഒരു സംരംഭം' എന്ന് പറഞ്ഞ് കൊണ്ടാണ് ഹണി റോസ് തന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

'സിനിമ എന്നത് പലരുടെയും സ്വപ്നവും ഭാവനയും അഭിലാഷവുമാണ്. ഏകദേശം 20 വര്‍ഷമായി ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാകാന്‍ കഴിഞ്ഞത് ഒരു അനുഗ്രഹമായി എനിക്ക് തോന്നുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ എന്റെ ജീവിതം, എന്റെ പഠനങ്ങള്‍, എന്റെ സൗഹൃദങ്ങള്‍ എന്നിവയിലും അതിലേറെയും സിനിമ വലിയതും മനോഹരവുമായ പങ്ക് വഹിച്ചിട്ടുണ്ട്. ഈ ഇന്‍ഡസ്ട്രിയുമായുള്ള ബന്ധത്തില്‍ ഒരു വലിയ പങ്ക് വഹിക്കേണ്ടത് എന്റെ കടമയും വിധിയുമാണെന്ന് എനിക്ക് തോന്നുന്നു.

എന്റെ ജന്മദിനത്തില്‍ (ഒപ്പം അധ്യാപക ദിനത്തിലും), ഹൃദയം നിറഞ്ഞ നന്ദിയോടെ, എന്റെ പുതിയ സംരംഭമായ ഹണി റോസ് വര്‍ഗീസ് (എച്ച്ആര്‍വി) പ്രൊഡക്ഷന്‍സിന്റെ ലോഗോ അനാച്ഛാദനം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സിനിമ പ്രേമികളില്‍ നിന്ന് എനിക്ക് ലഭിച്ച സ്‌നേഹത്തില്‍ എപ്പോഴും ഞാന്‍ വിനയാന്വിതയായിരിക്കും. അത് എനിക്ക് അതിശയകരമായ ചില കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കി.

ഈ പിന്തുണ തുടണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്റെ യാത്രയില്‍ എന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എച്ച്ആര്‍വി പ്രൊഡക്ഷന്‍സിലൂടെ എന്റെ ആഗ്രഹവും പ്രതീക്ഷയും, മികച്ച പ്രതിഭകള്‍ക്ക് അവസരം നല്‍കുകയും നമ്മുടെ സിനിമയെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന പുതിയതും രസകരവും അതിശയിപ്പിക്കുന്നതുമായ കഥകള്‍ പറയുക എന്നതാണ്,' ഹണി റോസ് പറഞ്ഞു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന 'റേച്ചല്‍' എന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായാണ് താരം നിലവില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+