ബോഡി ഷെയ്മിംഗ് കമന്റ് കാണാറുണ്ട്, എനിക്ക് ഇത്രയേ പറയാനുള്ളൂ..; ഹണി റോസ് പറയുന്നു
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളത്തിലും അന്യഭാഷകളിലുമായി നിരവധി മികച്ച കഥാപാത്രങ്ങള്‍ ചെയ്തു. റേച്ചല്‍ എന്ന സിനിമയില്‍ ടൈറ്റില്‍ കഥാപാത്രമായാണ് ഇനി ഹണി റോസ് എത്താനിരിക്കുന്നത്.
ചിത്രത്തില്‍ ഒരു ഇറച്ചി വെട്ടുകാരിയുടെ വേഷമാണ് ഹണി റോസ് ചെയ്യുന്നത്. അടുത്ത കാലത്തായി സിനിമകളേക്കാള്‍ കൂടുതല്‍ ഉദ്ഘാടനങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ഹണി റോസ്. ഹണി റോസ് പങ്കെടുക്കുന്ന ഉദ്ഘാടനങ്ങളില്‍ എല്ലാം വലിയ ആള്‍ക്കൂട്ടമുണ്ടാകാറുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഹണി റോസിന്റെ ഉദ്ഘാടന വീഡിയോകളെല്ലാം വൈറലാണ്.

എന്നാല്‍ പലപ്പോഴും വലിയ അളവില്‍ സൈബര്‍ ആക്രമണവും ബോഡി ഷെയ്മിംഗും താരം നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരം ദുരനുഭവങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് ഹണി റോസ്. മനോരമ ഓണ്‍ലൈനിടോണ് താരത്തിന്റെ പ്രതികരണം. ബോഡി ഷെയ്മിംഗ് നടത്തുന്ന സോഷ്യല്‍ മീഡിയ കമന്റുകളെല്ലാം ശ്രദ്ധിക്കാറുണ്ട് എന്നും ഒരാളെ വ്യക്തിഹത്യ ചെയ്യുന്നതിന് തുല്യമാണ് അത് എന്നും ഹണി റോസ് പറയുന്നു.
ബോഡി ഷെയിമിംഗ് തനിക്കെതിരെ എന്നല്ല ആര്‍ക്കെതിരെയായാലും വളരെ മോശമായിട്ടുള്ള കാര്യമാണ് എന്നും താരം കൂട്ടിച്ചേര്‍ത്തു. അത്തരം കമന്റ്‌സൊക്കെ ശ്രദ്ധിക്കാറുണ്ട്. അവര്‍ അവരുടെ ജോലി ചെയ്യട്ടെ. ഞാന്‍ എന്റെ ജോലിയായിട്ട് മുന്നോട്ട് പോകും എന്ന് മാത്രമെ അതിനെ കുറിച്ച് എനിക്ക് പറയാനുള്ളൂ. കഴിയുമെങ്കില്‍ ബോഡി ഷെയിമിംഗ് ചെയ്യാതിരിക്കണം എന്നും അവര്‍ പറഞ്ഞു.
'ഇനി എനിക്കെതിരെ ചെയ്താലും എനിക്ക് പ്രശ്‌നമൊന്നുമില്ല. ഞാന്‍ എന്റെ ജോലിയുമായി മുന്നോട്ടു പോകും,' ഹണി റോസ് വ്യക്തമാക്കി. അതേസമയം ഓരോ ഉദ്ഘാടന ചടങ്ങിന് പോകുമ്പോഴും അവിടെ നിന്ന് കിട്ടുന്ന സ്നേഹം അനുഗ്രഹമായിട്ടാണ് കാണുന്നത് എന്നും ഹണി റോസ് പറയുന്നു. പ്രായമായ അമ്മൂമ്മമാരും കുട്ടികളുമൊക്കെ വന്ന് കെട്ടിപിടിച്ച് കണ്ടതില്‍ സന്തോഷം എന്ന് പറയാറുണ്ട്.
അതേസമയം വരാനിരിക്കുന്ന റേച്ചല്‍ എന്ന ചിത്രത്തിനായി വലിയ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട് എന്നും താരം കൂട്ടിച്ചേര്‍ത്തു. ഇറച്ചിക്കടയില്‍ പോയി അവിടുള്ളവര്‍ ചെയ്യുന്നത് കണ്ടുപഠിച്ച് പ്രാക്ടീസ് ചെയ്തിരുന്നു. അത് സഹായമായി. ഇനി പടം ഒന്നുമില്ലെങ്കിലും ഇറച്ചി വെട്ടി ജീവിക്കാമെന്ന് തമാശയ്ക്ക് താന്‍ പറയാറുണ്ട് എന്നും ഹണി റോസ് പറഞ്ഞു. ഇറച്ചിവെട്ടിനപ്പുറത്തേക്ക് തന്റെ ലൈഫില്‍ ചെയ്തിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത കുറേ കാര്യങ്ങള്‍ ആ സിനിമയിലുണ്ട് എന്നും ഹണി പറയുന്നു.












Click it and Unblock the Notifications