എന്തുകൊണ്ട് നിരന്തരം ഉദ്ഘാടനത്തിന് പോകുന്നു? ഹണി റോസിന്റെ മറുപടി ഇങ്ങനെ, 'എന്റെ ശരീരം എന്റെ തീരുമാനം'
മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയ്യപ്പെട്ട നടിയാണ് ഹണി റോസ്. 2005 ല്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് അഭിനയരംഗത്തേക്ക് എത്തുന്നത്. 18 വര്‍ഷങ്ങള്‍ക്കിപ്പുറും ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ഹണി റോസ് ചെയ്തിട്ടുണ്ട്. അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ മിക്കവരുടേയും സംസാരം ഹണി റോസിനെ കുറിച്ചാണ്.
ഹണി റോസിന്റെ ഉദ്ഘാടന ചടങ്ങുകള്‍ തന്നെയാണ് ഇതിന് കാരണം. സമീപകാലത്തായി നിരവധി ഉദ്ഘാടന ചടങ്ങുകളിലാണ് ഹണി റോസ് പങ്കെടുക്കുന്നത്. ഇതിലെല്ലാം ഒരുപാട് പേരാണ് കാണികളായി എത്തുന്നതും. അതിനാല്‍ തന്നെ ഹണി റോസിനെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി വിളിക്കാന്‍ സ്ഥാപന ഉടമകള്‍ക്കും താല്‍പര്യമാണ്. എന്നാല്‍ ഉദ്ഘാടന ചടങ്ങ് കാരണം പലപ്പോഴും ഹണി റോസിന് ട്രോളുകളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

ട്രോളുകള്‍പ്പുറം വലിയ തരത്തില്‍ സൈബര്‍ ആക്രമണത്തിനും ഹണി റോസ് വിധേയയായിട്ടുണ്ട്. ഇപ്പോഴിതാ ഉദ്ഘാടന ചടങ്ങിനെ കുറിച്ചും ട്രോളുകളെ കുറിച്ചും മനസ് തുറക്കുകയാണ് ഹണി റോസ്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഹണി റോസിന്റെ പ്രതികരണം. ഹണി റോസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
'ഓരോ ചടങ്ങിന് പോകുമ്പോള്‍ അവിടുന്ന് കിട്ടുന്ന സ്‌നേഹം എന്ന് പറയുന്നത് അനുഗ്രഹമായിട്ടാണ് കാണുന്നത്. എനിക്ക് ചിലപ്പോള്‍ വിശ്വസിക്കാന്‍ കഴിയില്ല ഇവര്‍ തന്നെ തന്നെയാണോ സ്വീകരിക്കുന്നത് എന്ന്. പ്രായമായ അമ്മൂമ്മമാരും കുഞ്ഞുപിള്ളേരുമൊക്കെ കെട്ടിപിടിച്ച് ചേച്ചിക്ക് ഒരു ഉമ്മ തന്നോട്ടെ ചേച്ചിയെ കണ്ടിട്ടുള്ള സന്തോഷത്തിലാണ് എന്നൊക്കെ പറയുമ്പോള്‍ അതൊന്നും എനിക്കും വിശ്വസിക്കാന്‍ പറ്റുന്നില്ല റിയലാണോ എന്ന്.
അത് വലിയൊരു സന്തോഷമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒത്തിരി നല്ല സിനിമകളും കഥാപാത്രങ്ങളും ചെയ്യണം. ഇപ്പോള്‍ കിട്ടുന്ന സ്‌നേഹം എന്ന് പറയുന്നത് നമുക്ക് സിനിമകളില്‍ നിന്ന് മാത്രം വരുന്നതല്ല. സിനിമയില്‍ എനിക്കെപ്പോഴും ഗ്യാപ് ഉണ്ടാകാറുണ്ട്. നല്ല സിനിമകള്‍ ലഭിക്കാറുമുണ്ട്. അത് എന്നെ അതിശയിപ്പിക്കുന്ന ഒരു കാര്യമാണ്. നല്ല സിനിമകള്‍ കൂടി ചെയ്യാന്‍ കഴിഞ്ഞാല്‍ അതിലിരട്ടി സ്‌നേഹമായിരിക്കും നമുക്ക് കിട്ടുക.
എവിടെ ചെന്നാലും ആദ്യം പറയാറുള്ളത് ഇന്ന് ഉദ്ഘാടനമില്ലായിരുന്നോ എന്നാണ്. ബോയ്ഫ്രണ്ട് കഴിഞ്ഞപ്പോള്‍ തൊട്ട് ഞാന്‍ ഉദ്ഘാടനത്തിന് പോകാറുണ്ട്. ആ ഒരു വൈബെനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇന്‍ട്രോവര്‍ട്ടാണ് ഞാന്‍. പക്ഷെ എനിക്ക് തന്നെ അതിശയം തോന്നുന്ന കാര്യം ഒരു ക്രൗഡിന്റെ അടുത്ത് ഞാന്‍ ഭയങ്കര കൂളാണ്. ഞാനൊരു സംരംഭം തുടങ്ങുകയാണൈങ്കില്‍ അതില്‍ ഏറ്റവും നല്ല ആള്‍ തന്നെ വന്ന് ഉദ്ഘാടനം ചെയ്യണം എന്നായിരിക്കുമല്ലോ ഉണ്ടാകുക.
അതിലേക്ക് നമ്മളെ കണ്‍സിഡര്‍ ചെയ്യുന്നു എന്നുള്ളത് വലിയ കാര്യമാണ്. ഞാന്‍ തന്നെ കണ്ടിന്യൂസ് ആയിട്ട് പത്തും ഇരുപതും ബ്രാന്‍ഡിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നുണ്ട്. റിസര്‍വ്ഡ് ആയ ക്യാരക്ടറില്‍ നിന്നുള്ള ഈ മാറ്റം പെട്ടെന്ന് സംഭവിച്ചതല്ല. സ്ലീവ്‌ലെസ് ഇടില്ല എന്ന നിലപാടൊക്കെ മാറിയത് ഗ്രാജ്വലി ആണ്. നമ്മള്‍ ഒരുങ്ങി ഓരോ കോസ്റ്റിയൂമുമിട്ട് വരുമ്പോള്‍ അത് കവര്‍ ചെയ്യാന്‍ ആള്‍ക്കാരുണ്ട്.
ഇവന്റിലേക്കുള്ള തയ്യാറെടുപ്പില്‍ കോസ്റ്റിയൂം തന്നെയാണ് പ്രധാനം. ആള്‍ക്കൂട്ടത്തെ അങ്ങനെ പേടിയോടെ കണ്ടിട്ടില്ല. എന്നോട് ആരും മോശമായി പെരുമാറിയിട്ടില്ല. എല്ലാവര്‍ക്കും അത് അങ്ങനെയായിരിക്കില്ല, 75 ശതമാനം ട്രോളുകളും എന്നെ ബാധിക്കില്ല. പക്ഷെ ഞാന്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത് അതിലും മേലിലാണ്. ആദ്യമൊക്കെ ഇത് വലിയ ബുദ്ധിമുട്ടായിരുന്നു. പിന്നീട് ഇത് ശീലമായി. പരാതി കൊടുക്കാന്‍ പോയാല്‍ അതിനെ നേരം കാണൂ.
ഇതൊന്നും സീരിയസായി എടുക്കാറില്ല. അമ്മക്ക് ഇതിലൊക്കെ പ്രതികരിക്കണം എന്നുണ്ടായിരുന്നു. ഇപ്പോള്‍ അമ്മയും അതിനോട് യൂസ്ഡ് ആയി. എന്റെ ശരീരത്തില്‍ എന്ത് ചെയ്യണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടല്ലോ. ഞാനത് എന്തിനാണ് വേറൊരാളുടെ അടുത്ത് അത് ബോധിപ്പിക്കാന്‍ നില്‍ക്കുന്നത്. എന്തായാലും കള്ള് കുടിച്ചോ കഞ്ചാവ് വലിച്ചോ എന്റെ ശരീരം നശിപ്പിക്കുകയല്ല. വേറൊരാള്‍ക്ക് വേണ്ടി നമ്മള്‍ ജീവിക്കേണ്ടല്ലോ.'












Click it and Unblock the Notifications