Get Updates
Get notified of breaking news, exclusive insights, and must-see stories!

'സൗന്ദര്യം നിലനിർത്താൻ പൊടിക്കൈകൾ ചെയ്തിട്ടുണ്ട്, അത് വലിയ വിഷയമാണെന്ന് കരുതുന്നില്ല'; ഹണി റോസ്

കൊച്ചി:യുവ നടിമാർക്കിടയിൽ വലിയ ആരാധകരുള്ള താരമാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് സിനിമകളിലോ പരിപാടികളിലോ സജീവമായിരുന്നില്ല. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തിയ താരത്തിന് നിരവധി അവസരങ്ങളാണ് ലഭിച്ചത്. ഇപ്പോൾ സിനിമയിലും ഉദ്ഘാടന വേദികളിലുമെല്ലാം നിറസാന്നിധ്യമാണ് ഹണി.

കൈനിറയെ അവരസങ്ങൾ ലഭിക്കുമ്പോഴും നടിക്കുള്ള സൈബർ ആക്രമണങ്ങൾക്ക് യാതൊരു കുറവുമില്ല. കടുത്ത ബോഡി ഷെയിമിംഗും പലപ്പോഴും നടി നേരിടേണ്ടി വന്നിട്ടുണ്ട്. സർജറിയിലൂടെയാണ് ഹണി റോസ് തന്റെ സൗന്ദര്യം വർധിപ്പിച്ചതെന്ന തരത്തിലുള്ള അധിക്ഷേപങ്ങളും സോഷ്യൽ മീഡിയയിലൂടെ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ അത്തരം ആരോപണങ്ങൾക്ക് ചുട്ട മറുപടി നൽകുകയാണ് താരം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹണി റോസിന്റെ പ്രതികരണം.

 honeynew-

'ദൈവത്തിന്റെ സൃഷ്ടിയല്ലേ നമ്മളെല്ലാവരും അതിനെ എന്തിനാണ് ഇങ്ങനെ പരിഹസിക്കുന്നതെന്ന് ഹണി റോസ് ചോദിക്കുന്നു. താൻ ഒരു സർജറിക്കും വിധേയമായിട്ടില്ലെന്നും താരം പറയുന്നു. ദൈവം തന്നതല്ലാതെ തനിക്കും മറ്റൊന്നില്ല. സൗന്ദര്യം നിലനിർത്താൻ ചില പൊടിക്കൈകൾ ചെയ്തിട്ടുണ്ട്. എന്നാൽ ഒരു നടിയെന്ന നിലയിൽ അതൊക്കെ തീർച്ചയായും വേണം', ഹണി പറഞ്ഞു. കൃത്യമായ ഡയറ്റും സൗന്ദര്യ സംരക്ഷണത്തിന് വർക്കൗട്ടും ചെയ്യാറുണ്ടെന്നും താരം പറയുന്നു.

ചെറിയ ട്രീറ്റ്മെന്റുകൾ താൻ നടത്താറുണ്ട്. എന്നാൽ അത് വലിയ വിഷയമാണെന്ന് കരുതുന്നില്ല. സ്വന്തം ശരീരത്തെ പരിചരിക്കുന്നത് വലിയ കാര്യമല്ലേയെന്നും ഹണി ചോദിക്കുന്നു. സ്വന്തം ശരീരത്തിന്റെ സൗന്ദര്യം നിലനിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ഹണി റോസ് പറഞ്ഞു. ഏത് വസ്ത്രം ധരിക്കണമെന്ന കാര്യമൊക്കെ നമ്മൾ തന്നെയാണ് തീരുമാനിക്കേണ്ടത്. മുൻപ് സിനിമയിൽ സ്ലീവ് ലെസ് വസ്ത്രം ഇടാൻ തന്നപ്പോൾ കരഞ്ഞയാളാണ് ഞാൻ . എന്നാൽ എന്ത് ധരിക്കണമെന്നത് തനിക്കുമ്പോൾ നല്ല ധാരണ ഉണ്ടെന്നും ഹണി റോസ് വ്യക്തമാക്കി.

കടുത്ത സൈബർ ആക്രമണം നേരിടാറുണ്ടെന്നും ട്രോളുകളെല്ലാം തന്നെ വിഷമിപ്പിക്കാറുണ്ടെന്നും അഭിമുഖത്തിൽ താരം വ്യക്തമാക്കി. അടുത്ത കാലത്ത് തന്നെ പോലെ സൈബർ ആക്രമണം നേരിട്ടവർ ഉണ്ടോയെന്ന് അറിയില്ല. ആദ്യമൊക്കെ ഇത്തരത്തിലുള്ള കമന്റുകൾ വളരെ വലിയ സങ്കടം തീർക്കുമായിരുന്നു. എന്നാൽ പിന്നെ കേട്ട് കേട്ട് അതൊക്കെ വലിയ സംഭവമല്ലാതായി', ഹണി.

ഒരു യുട്യൂബ് ചാനൽ ഇന്റർവ്യൂക്കിടെ അവതാരക തന്നെ കുറിച്ച് നടത്തിയ ചോദ്യത്തെ കുറിച്ചും ഹണി തുറന്നടിച്ചു. 'ഹണി റോസ് മുന്നിലൂടെ നടന്നു പോയാല്‍ എന്തു തോന്നും' എന്നായിരുന്നു യുവതാരത്തോടുള്ള അവതാരകയുടെ ചോദ്യം. പെൺകുട്ടി അത്തരമൊരു ചോദ്യം ചോദിച്ചത് തന്നെ ശരിക്കും അമ്പരപ്പിച്ചെന്ന് ഹണി റോസ് പറയുന്നു. തന്റെ സഹപ്രവർത്തകനായ താരം പക്ഷേ വളരെ നല്ല രീതിയിലാണ് ആ ചോദ്യത്തോട് വളരെ മാന്യമായ രീതിയിലാണ് പ്രതികരിച്ചത്. ഇതേ അവതാരക തന്നെ എന്നെ അഭിമുഖം ചെയ്യാനെത്തിയാൽ ആദ്യം ചോദിക്കുന്ന ചോദ്യം ബോഡി ഷെയിമിംഗ് നേരിടേണ്ടി വന്നിട്ടുണ്ടോയെന്നായിരിക്കുമെന്നും ഹണി റോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+